ജോയല്‍ നിസ്സഹായ സ്വരത്തില്‍ പറഞ്ഞു.
“അല്ലെങ്കില്‍ ടെന്‍ഷന്‍ മൂത്ത് ഞാന്‍ ഒരു വഴിക്കാകും!”
“നമുക്ക് കണ്ടുപിടിക്കാന്നെ!”
അവള്‍ ആശ്വസിപ്പിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“ഗായത്രിയുടെ സീറ്റ് ഏതാ?”
“ട്വെന്റി ഫൈവ്”
അവള്‍ പറഞ്ഞു.
“ട്വെന്റി ഫൈവോ?”
അവന്‍ അദ്ഭുതപ്പെട്ടു.
“അപ്പോള്‍ നമ്മള്‍ ഒരേ സീറ്റിലാണോ? എന്‍റെ ട്വെന്റി ഫോറാ!”
“അയ്യോ!”|
അവള്‍ അല്‍പ്പം പരിഭ്രമത്തോടെ പറഞ്ഞു.
“പ്രശ്നമാകുമോ ജോയല്‍ അപ്പോള്‍?”
“എന്ത് പ്രശ്നം?”
“അല്ല, ആ കുട്ടി എങ്ങാനും കണ്ടാല്‍…! ഞാന്‍ ജോയലുമായി സീറ്റ് ഷെയര്‍ ചെയ്യുന്നു എന്നൊക്കെ കണ്ടാല്‍..പോസെസ്സീവ്നെസ്സ് ഉള്ള കുട്ടി ആണെങ്കില്‍ ദേഷ്യം ഒക്കെ വന്നാലോ?”
അത് ശരിയാണ് എന്ന് ജോയലിനും തോന്നി.
ഗായത്രി കോളേജിലെ ഏറ്റവും സുന്ദരിയാണ്. അവളുടെ സമീപത്തിരുന്നു വര്‍ത്തമാനം പറയുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നത് ആ കുട്ടി കണ്ടാല്‍!
പിന്നെ എന്ത് ചെയ്യും?
[തുടരും]
ഹൊ ആദ്യമയി ഒരു ഇരുപ്പിൽ ഒരു നോവലിൻ്റെ എല്ലാ പർട്ടും വായിക്കുന്നത് superb
സ്മിത ..
അടിപൊളി, തിരിച്ചു വരവ് ഗംഭീരം..
8 ഭാഗങ്ങൾ വായിച്ചു കഴിയുന്നതേ അറിഞ്ഞില്ല,.
തുടക്കത്തിൽ രാകേഷ് ഹീറോ ജോയൽ ക്രിമിനൽ എന്നൊരു മൈൻഡ് ആയിരുന്നു തോന്നിയത്, bt അവനെ കുറിച്ച് അറിയാൻ തുടങ്ങിയപ്പോൾ റിയയും ഷബ്‌നവും പറയുന്നപോലെ എന്തോ ഒന്ന് അവനിലേക്ക് അടുപ്പിക്കുന്നു,. ഗായത്രി യും ഒത്തുള്ള സീൻ, അവർ തമ്മിൽ അവർ അറിയാതെ പരസ്പരം ലയിച്ചു കൊണ്ട് ഉള്ള നോട്ടം എല്ലാം സൂപ്പർ,നിങ്ങ ഇങ്ങനെ ഒക്കെ എഴുതിയാൽ ആർക്ക് ആയാലും പ്രേമിക്കാൻ തോന്നിപോകും,നിങ്ങളുടെ ഓരോ വരിക്കും ഒരു പ്രതേക ഫീൽ ഉണ്ട്.
അത്പോലെ സ്ഥലങ്ങൾ, കോളേജ്, ഇതിനെ കുറിച്ച് ഉള്ള വരികൾ, തുടക്കത്തിലേ രാകേഷ് പുഴ യുടെ അടുത്ത് നിൽക്കുന്ന സീൻ,ഗായത്രി യും ജോയാലും തമ്മിൽ സംസാരിച്ചു കൊണ്ടു നടക്കുന്നതും മരത്തിന്റെ ചുവടെ ഇരുന്നു വയലിൻ വായിക്കുന്ന വിദ്യാർത്ഥി,ടാഗോർ സ്ഥൂപം, എല്ലാം നേരിൽ കാണുന്ന ഒരു ഫീൽ ആണ്, അറിയാതെ കഥാപാത്രം ആയി മാറിപ്പോയി അത്രയും മനോഹരമായ എഴുത്.
ജോയലിനെ കൂടുതൽ അറിയാൻ, ഒരു മനുഷ്യനെ പാടെ മാറ്റിയ ആ സാഹചര്യം എന്തെന്നറിയാൻ കാത്തിരിക്കുന്നു.
ഈ എഴുതിയ സ്ഥലങ്ങളിൽ എല്ലാം പോയിട്ടുണ്ടോ, അതോ ഒരു ഭാവന യുടെ പുറത്ത് എഴുതിയത് ആണോ.
സ്നേഹത്തോടെ
ZAYED