സൂര്യനെ പ്രണയിച്ചവൾ 8 [Smitha] 193

ഗായത്രി ചിരിച്ചു.

“ഞാന്‍ മാക്സിമം ട്രൈ ചെയ്യാം….”

ജോയലിന് സമാധാനമായി.

“ഐഡിയ!”

എന്തോ ഓര്‍മ്മിച്ച് അവള്‍ പെട്ടെന്ന് പറഞ്ഞു.
ജോയല്‍ വളരെ പ്രതീക്ഷയോടെ അവളെ നോക്കി.

“നാളത്തെ ടൂറിന് ജോയല്‍ പേര് കൊടുത്തിട്ടില്ലേ?”

“ഉണ്ട്. ഞാന്‍ പേര് കൊടുത്തിട്ടുണ്ട്,”

“എങ്കില്‍ ഈസിയായി കണ്ടുപിടിക്കാം!”

“എങ്ങനെ?”

“എന്‍റെ ജോയല്‍! ഈസി എന്ന് പറഞ്ഞാല്‍ ഈസിയായി കണ്ടുപിടിക്കാം. കാരണം ജോയലിനോട്‌ സിന്‍സിയര്‍ ആയ ഫീലിംഗ് ആണ് ഈ കുട്ടിയ്ക്ക് എങ്കില്‍ അവള്‍ എന്തായാലും ടൂറിന് വരാതിരിക്കില്ല. ശരിയല്ലേ?”

“ഓക്കേ!”

കാര്യം മനസ്സിലാക്കിയത് പോലെ ജോയല്‍ പറഞ്ഞു. പെട്ടെന്ന് അവന്‍റെ മുഖത്ത് ഒരു സന്നിഗ്ധത കടന്നു വന്നു.

“എന്താ?’

അത് കണ്ടിട്ട് അവള്‍ തിരക്കി.

“ഗായത്രി പേര് കൊടുത്തിട്ടുണ്ടോ?”

“ഇതുവരെ ഇല്ല,”

അവള്‍ പുഞ്ചിരിച്ചു.

“അയ്യോ അപ്പോള്‍? പോകേണ്ട കുട്ടികളുടെ എണ്ണം കമ്പ്ലീറ്റ് ആയാല്‍? ഗായത്രി വന്നില്ലെങ്കില്‍ എങ്ങനെ അവളെ കണ്ടുപിടിക്കും?”

“റിലാക്സ്! റിലാക്സ്!”

അവന്‍റെ ടെന്‍ഷന്‍ കണ്ട് ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

“നാലഞ്ച് കുട്ടികള്‍ക്ക് കൂടി പേര് കൊടുക്കാം എന്നാ ഞാന്‍ അറിഞ്ഞേ! ജോയലിനെ ഹെല്‍പ്പ് ചെയ്യാന്ന് ഞാന്‍ പ്രോമിസ് ച്വേയ്തില്ലേ? അതുകൊണ്ട് ഞാന്‍ പേര് കൊടുക്കാം! ഓക്കേ?”

“എങ്കില്‍ വേഗം വേണം!”

ജോയല്‍ പെട്ടെന്ന് പറഞ്ഞു.

“ടൂറിന്റെ ഇന്‍ചാര്‍ജ് ഫാരിസ് റഹ്മാന്‍ സാറല്ലേ? സാറും ഞാനും ഫ്രണ്ട്ലി ആണ്. ഇപ്പ തന്നെ പറഞ്ഞാലോ?”

“ഓക്കേ! ഓക്കേ!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

85 Comments

Add a Comment
  1. മാത്യൂസ്

    ഹൊ ആദ്യമയി ഒരു ഇരുപ്പിൽ ഒരു നോവലിൻ്റെ എല്ലാ പർട്ടും വായിക്കുന്നത് superb

  2. സ്മിത ..

    അടിപൊളി, തിരിച്ചു വരവ് ഗംഭീരം..
    8 ഭാഗങ്ങൾ വായിച്ചു കഴിയുന്നതേ അറിഞ്ഞില്ല,.

    തുടക്കത്തിൽ രാകേഷ് ഹീറോ ജോയൽ ക്രിമിനൽ എന്നൊരു മൈൻഡ് ആയിരുന്നു തോന്നിയത്, bt അവനെ കുറിച്ച് അറിയാൻ തുടങ്ങിയപ്പോൾ റിയയും ഷബ്‌നവും പറയുന്നപോലെ എന്തോ ഒന്ന് അവനിലേക്ക് അടുപ്പിക്കുന്നു,. ഗായത്രി യും ഒത്തുള്ള സീൻ, അവർ തമ്മിൽ അവർ അറിയാതെ പരസ്പരം ലയിച്ചു കൊണ്ട് ഉള്ള നോട്ടം എല്ലാം സൂപ്പർ,നിങ്ങ ഇങ്ങനെ ഒക്കെ എഴുതിയാൽ ആർക്ക് ആയാലും പ്രേമിക്കാൻ തോന്നിപോകും,നിങ്ങളുടെ ഓരോ വരിക്കും ഒരു പ്രതേക ഫീൽ ഉണ്ട്.

    അത്പോലെ സ്ഥലങ്ങൾ, കോളേജ്, ഇതിനെ കുറിച്ച് ഉള്ള വരികൾ, തുടക്കത്തിലേ രാകേഷ് പുഴ യുടെ അടുത്ത് നിൽക്കുന്ന സീൻ,ഗായത്രി യും ജോയാലും തമ്മിൽ സംസാരിച്ചു കൊണ്ടു നടക്കുന്നതും മരത്തിന്റെ ചുവടെ ഇരുന്നു വയലിൻ വായിക്കുന്ന വിദ്യാർത്ഥി,ടാഗോർ സ്ഥൂപം, എല്ലാം നേരിൽ കാണുന്ന ഒരു ഫീൽ ആണ്, അറിയാതെ കഥാപാത്രം ആയി മാറിപ്പോയി അത്രയും മനോഹരമായ എഴുത്.

    ജോയലിനെ കൂടുതൽ അറിയാൻ, ഒരു മനുഷ്യനെ പാടെ മാറ്റിയ ആ സാഹചര്യം എന്തെന്നറിയാൻ കാത്തിരിക്കുന്നു.

    ഈ എഴുതിയ സ്ഥലങ്ങളിൽ എല്ലാം പോയിട്ടുണ്ടോ, അതോ ഒരു ഭാവന യുടെ പുറത്ത് എഴുതിയത് ആണോ.

    സ്നേഹത്തോടെ
    ZAYED

Leave a Reply

Your email address will not be published. Required fields are marked *