സൂര്യനെ പ്രണയിച്ചവൾ 8 [Smitha] 196

“… ബട്ട് ..നമുക്ക് ഒരു ഫീല്‍ തോന്നണ്ടേ? യെസ് ജോയല്‍ ..ദിസ് ഈസ് യുവര്‍ ഗേള്‍ എന്നൊക്കെ നമ്മുടെ മനസ്സ് പറയേണ്ടേ…? അത് ഗേള്‍ ഒത്തിരി ക്യൂട്ട് ആയത് കൊണ്ട് മാത്രം തോന്നില്ല.പിന്നെ ആ കുട്ടിടെ അച്ഛന്‍ വലിയ റിച്ച് ആണ്. എ ലീഡിംഗ് എക്സ്പോര്‍ട്ടര്‍! അതുകൊണ്ട് തന്നെ ഷുവര്‍ ആണ് ആ കുട്ടിയെ എനിക്ക് കിട്ടില്ല…എനിക്ക് ലവ് ടൈം പാസ്സ് അല്ല ഗായത്രി.. എന്‍റെ പപ്പാ മമ്മിയെ ലവ് ചെയ്യുന്നത് പോലെ ..ലൈഫ് ലോങ്ങ്‌….!”

ജോയല്‍ ഗായത്രിയെ നോക്കിയപ്പോള്‍ അവളുടെ കണ്ണുകള്‍ സൂര്യതേജസ്സിലെന്നത് പോലെ പ്രകാശിച്ച് തന്‍റെ മുഖത്തേക്ക് നോക്കുകയാണ്.
മൌനങ്ങളാണ് എങ്കിലും പവിഴം പോലെയുള്ള മൊഴിമുത്തുകള്‍ ആ മൌനത്തില്‍ അവന്‍ കണ്ടു.

“സോറി ..ഞാന്‍ എക്സൈറ്റഡ് ആയി ഇങ്ങനെ ഓരോന്ന് ….”

അവന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ പെട്ടെന്ന് നോട്ടം മാറ്റി.

“ആട്ടെ, നമ്മള്‍ കണ്ടെത്തുന്ന കുട്ടി വളരെ പൂവര്‍ ആണെങ്കില്‍?”

വയലറ്റ് ഹയാസിന്തുകള്‍ മാനം മുട്ടി വളര്‍ന്നു നിന്നിരുന്ന ടാഗോര്‍ സ്തൂപിന്റെ മുമ്പില്‍ മുഖാമുഖം നിന്ന് ഗായത്രി ആകാംക്ഷയോടെ ചോദിച്ചു.

“ദാറ്റ് മീന്‍സ് …അവള്‍ ഒരു ഡേയ് ലി വേജര്‍ ലേബറിന്റെ മകള്‍ ആണ് എങ്കില്‍? സ്വീപ്പര്‍ എമ്പ്ലോയിയുടെ മകള്‍ ആണ് എങ്കില്‍? അവള്‍ ഗുഡ് ലുക്കിംഗ് അല്ല എങ്കില്‍? ക്യൂട്ട് അല്ല എങ്കില്‍?”

“എന്‍റെ ക്രൈട്ടീരിയ ഇതൊക്കെയാണ് ഗായത്രി…”

ദൂരെ നിന്നും കേള്‍ക്കുന്ന ബോബ് ഹോപ്പ്ക്കിന്‍സിന്റെ മെക്സിക്കന്‍ സംഗീതത്തിന് ഒരു നിമിഷം കാതോര്‍ത്ത് ജോയല്‍ പറഞ്ഞു.

“ഷി ഷുഡ് ബി കള്‍ച്ചേഡ്..എജ്യൂക്കേറ്റഡ്…കമ്പാഷനേറ്റ്..ബ്രോഡ് മൈന്‍ഡഡ്…”

“മോറല്‍ സയന്‍സ് ടെക്സ്റ്റ് ബുക്കില്‍ ഉള്ള ഫുള്‍ ക്വാളിറ്റിസും വേണം അല്ലേ?”

അവള്‍ ചിരിച്ചു. അവളുടെ ചിരിയുടെ മനോഹാരിതയിലേക്ക് അവന്‍റെ കണ്ണുകള്‍ തറഞ്ഞു.

“അല്ല..അങ്ങനെയല്ല ..അവള്‍ ഡൌണ്‍ ടു എര്‍ത്തും ആകണം…ഐ ഹോപ്പ് യൂ ഗോട്ട് മൈ പോയിന്‍റ്…”

“പോയിന്‍റ്സൊക്കെ മനസ്സിലായി…”

അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“പക്ഷെ അങ്ങനെ ഒരാള്‍ എങ്കിലും ഈ ലോകത്ത് ഉണ്ടാവുമോ എന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ല കേട്ടോ!”

ദൂരെയും അരികെയുമുള്ള, വര്‍ണ്ണ വസ്ത്രങ്ങളില്‍ നില്‍ക്കുന്ന നില്‍ക്കുന്ന നിറയൌവ്വനനങ്ങളിലൊന്നായി നില്‍ക്കവേ ഗായത്രി പറഞ്ഞു,

“ഉണ്ട്…!”

അവന്‍ പെട്ടെന്ന് പറഞ്ഞു.

“ഒരുപാടുണ്ട്…ബെസ്റ്റ് എക്സാമ്പിള്‍ എന്‍റെ കൂടെ ഉള്ള ഗായത്രി തന്നെ… ഈ ക്വാളിറ്റീസ് ഒക്കെ എത്രയോ കൂടുതല്‍ ഉള്ള ആളാ ഗായത്രി! അപ്പോള്‍ വേറെയും ഉണ്ടാവും…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

85 Comments

Add a Comment
  1. മാത്യൂസ്

    ഹൊ ആദ്യമയി ഒരു ഇരുപ്പിൽ ഒരു നോവലിൻ്റെ എല്ലാ പർട്ടും വായിക്കുന്നത് superb

  2. സ്മിത ..

    അടിപൊളി, തിരിച്ചു വരവ് ഗംഭീരം..
    8 ഭാഗങ്ങൾ വായിച്ചു കഴിയുന്നതേ അറിഞ്ഞില്ല,.

    തുടക്കത്തിൽ രാകേഷ് ഹീറോ ജോയൽ ക്രിമിനൽ എന്നൊരു മൈൻഡ് ആയിരുന്നു തോന്നിയത്, bt അവനെ കുറിച്ച് അറിയാൻ തുടങ്ങിയപ്പോൾ റിയയും ഷബ്‌നവും പറയുന്നപോലെ എന്തോ ഒന്ന് അവനിലേക്ക് അടുപ്പിക്കുന്നു,. ഗായത്രി യും ഒത്തുള്ള സീൻ, അവർ തമ്മിൽ അവർ അറിയാതെ പരസ്പരം ലയിച്ചു കൊണ്ട് ഉള്ള നോട്ടം എല്ലാം സൂപ്പർ,നിങ്ങ ഇങ്ങനെ ഒക്കെ എഴുതിയാൽ ആർക്ക് ആയാലും പ്രേമിക്കാൻ തോന്നിപോകും,നിങ്ങളുടെ ഓരോ വരിക്കും ഒരു പ്രതേക ഫീൽ ഉണ്ട്.

    അത്പോലെ സ്ഥലങ്ങൾ, കോളേജ്, ഇതിനെ കുറിച്ച് ഉള്ള വരികൾ, തുടക്കത്തിലേ രാകേഷ് പുഴ യുടെ അടുത്ത് നിൽക്കുന്ന സീൻ,ഗായത്രി യും ജോയാലും തമ്മിൽ സംസാരിച്ചു കൊണ്ടു നടക്കുന്നതും മരത്തിന്റെ ചുവടെ ഇരുന്നു വയലിൻ വായിക്കുന്ന വിദ്യാർത്ഥി,ടാഗോർ സ്ഥൂപം, എല്ലാം നേരിൽ കാണുന്ന ഒരു ഫീൽ ആണ്, അറിയാതെ കഥാപാത്രം ആയി മാറിപ്പോയി അത്രയും മനോഹരമായ എഴുത്.

    ജോയലിനെ കൂടുതൽ അറിയാൻ, ഒരു മനുഷ്യനെ പാടെ മാറ്റിയ ആ സാഹചര്യം എന്തെന്നറിയാൻ കാത്തിരിക്കുന്നു.

    ഈ എഴുതിയ സ്ഥലങ്ങളിൽ എല്ലാം പോയിട്ടുണ്ടോ, അതോ ഒരു ഭാവന യുടെ പുറത്ത് എഴുതിയത് ആണോ.

    സ്നേഹത്തോടെ
    ZAYED

Leave a Reply

Your email address will not be published. Required fields are marked *