ജോയല്‍ അത് പറഞ്ഞപ്പോള്‍ അവളുടെ മിഴികള്‍ അവന്‍റെ കണ്ണുകളില്‍ പതിഞ്ഞു.
“ഞാന്‍ എന്‍റെ കണ്‍സെപ്റ്റ് പറഞ്ഞില്ലേ?”
ജോയല്‍ ചോദിച്ചു.
“എല്ലാ പെണ്‍കുട്ടികളെയും പോലെ ഗായത്രിക്കും കാണില്ലേ ഇതുപോലെ കുറെ കണ്‍സെപ്റ്റ്സ്? പറയാന്‍ വിരോധമില്ലെങ്കില്‍ കേള്‍ക്കാം,”
അവള്‍ പുഞ്ചിരിച്ചു.
“കണ്‍സെപ്റ്റോ? എനുവെച്ചാ ബോയ്സിനെപ്പറ്റി?
അവന്‍ തലകുലുക്കി.
“അതിപ്പോ…ഞാന്‍ ..ഞാനനങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല ജോയല്‍!”
“ബോയ് ഫ്രണ്ട് ഉണ്ടോ?”
അവന്‍ പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോള്‍ വല്ലാത്ത ഒരു ലജ്ജ അവളില്‍ മൊട്ടിട്ടു.
“അയ്യേ, ന്താ ഇത് ജോ? ശ്യെ…ഞാനെങ്ങും അങ്ങനെ?”
അവള്‍ പെട്ടെന്ന് ‘ജോ” എന്ന് തന്നെ വിളിച്ചത് അവന്‍ ശ്രദ്ധിച്ചു.
“അല്ല ഞാന്‍…”
അവളുടെ മുഖത്തെ നാണം കണ്ട് ഒരു നിമിഷം അവന്‍ സംശയിച്ചു.
“ഈ ക്യാമ്പസിലെ ബ്യൂട്ടി ക്വീന്‍ ആണ് ..അപ്പോള്‍ ഐ തോട്ട് യൂ ഹാവ് ബീന്‍ എന്‍ഗേജ്ഡ്…!”
അവള്‍ പെട്ടെന്ന് ജോയലിനെ നോക്കി.
ഗ്രൌണ്ടിനതിരിലേ കുടപ്പാലമരങ്ങള്‍ക്ക് മേലെ കാറ്റ് കടന്നുവന്ന് മൃദുവായി പാലപ്പൂക്കളെ തലോടി അപ്പോള്‍.
അതിന്‍റെ സൌഗന്ധികം അവര്‍ക്കിടയില്‍ ഘനീഭവിച്ചു.
“ഈ ജോയല്‍ എന്തായീ പറയുന്നേ?”
അവള്‍ കൈത്തലം കൊണ്ട് മുഖം പാതി മറച്ച് വശ്യമായ, മദഭരമായ ലജ്ജ അവന് സമ്മാനിച്ചു.
“ബ്യൂട്ടി ക്വീനോ? ഞാനോ?”
ക്യാമ്പസ്സിനു ദൂരെ, മൂടല്‍ മഞ്ഞ് വെള്ള നിറം നല്‍കിയ താഴ്വാരത്തിന് മുകളില്‍ ആഷാഡ മാസത്തിന് പ്രണയം നല്‍കുന്ന ദേശാടനപ്പക്ഷികളെ നോക്കാന്‍ തുടങ്ങിയ ജോയല്‍ പക്ഷെ കണ്ണുകള്‍ ഗായത്രിയുടെ മുഖത്തേക്ക് മാറ്റി.
അവനൊന്നമ്പരന്നു.
ദൈവമേ!
ഏത് ഗന്ധര്‍വ്വന്‍റെ ജീവിതത്തില്‍ പ്രകാശം നല്‍കാന്‍ ജനിച്ച അപ്സ്സരസ് ആണിവള്‍?
ആരുടെ സ്വപ്നങ്ങളില്‍ കുളിരോര്‍മ്മയാകുവാന്‍ വേണ്ടിയാണ് ഇവളെ ദൈവം സൃഷ്ട്ടിച്ചത്?
ഏത് പുരുഷ ശരീരത്തിന്‍റെ ആകാശത്തില്‍ പടര്‍ന്നു കയറുന്ന മഴവില്‍പ്പെണ്ണായാണ് ദൈവം ഇവളെ സൃഷ്ടിച്ചത്?
എവിടെയാണാ സുന്ദരന്‍, ധനികന്‍, രാജകുമാരന്‍?
മറ്റൊരു പെണ്‍കുട്ടിയുടെ പ്രണയത്തിന് പിന്നാലെ പായുന്ന പുരുഷനാണ് താന്‍ എന്ന കാര്യം ഒരു നിമിഷം ജോയല്‍ മറന്നു പോയി.
ഹൊ ആദ്യമയി ഒരു ഇരുപ്പിൽ ഒരു നോവലിൻ്റെ എല്ലാ പർട്ടും വായിക്കുന്നത് superb
സ്മിത ..
അടിപൊളി, തിരിച്ചു വരവ് ഗംഭീരം..
8 ഭാഗങ്ങൾ വായിച്ചു കഴിയുന്നതേ അറിഞ്ഞില്ല,.
തുടക്കത്തിൽ രാകേഷ് ഹീറോ ജോയൽ ക്രിമിനൽ എന്നൊരു മൈൻഡ് ആയിരുന്നു തോന്നിയത്, bt അവനെ കുറിച്ച് അറിയാൻ തുടങ്ങിയപ്പോൾ റിയയും ഷബ്‌നവും പറയുന്നപോലെ എന്തോ ഒന്ന് അവനിലേക്ക് അടുപ്പിക്കുന്നു,. ഗായത്രി യും ഒത്തുള്ള സീൻ, അവർ തമ്മിൽ അവർ അറിയാതെ പരസ്പരം ലയിച്ചു കൊണ്ട് ഉള്ള നോട്ടം എല്ലാം സൂപ്പർ,നിങ്ങ ഇങ്ങനെ ഒക്കെ എഴുതിയാൽ ആർക്ക് ആയാലും പ്രേമിക്കാൻ തോന്നിപോകും,നിങ്ങളുടെ ഓരോ വരിക്കും ഒരു പ്രതേക ഫീൽ ഉണ്ട്.
അത്പോലെ സ്ഥലങ്ങൾ, കോളേജ്, ഇതിനെ കുറിച്ച് ഉള്ള വരികൾ, തുടക്കത്തിലേ രാകേഷ് പുഴ യുടെ അടുത്ത് നിൽക്കുന്ന സീൻ,ഗായത്രി യും ജോയാലും തമ്മിൽ സംസാരിച്ചു കൊണ്ടു നടക്കുന്നതും മരത്തിന്റെ ചുവടെ ഇരുന്നു വയലിൻ വായിക്കുന്ന വിദ്യാർത്ഥി,ടാഗോർ സ്ഥൂപം, എല്ലാം നേരിൽ കാണുന്ന ഒരു ഫീൽ ആണ്, അറിയാതെ കഥാപാത്രം ആയി മാറിപ്പോയി അത്രയും മനോഹരമായ എഴുത്.
ജോയലിനെ കൂടുതൽ അറിയാൻ, ഒരു മനുഷ്യനെ പാടെ മാറ്റിയ ആ സാഹചര്യം എന്തെന്നറിയാൻ കാത്തിരിക്കുന്നു.
ഈ എഴുതിയ സ്ഥലങ്ങളിൽ എല്ലാം പോയിട്ടുണ്ടോ, അതോ ഒരു ഭാവന യുടെ പുറത്ത് എഴുതിയത് ആണോ.
സ്നേഹത്തോടെ
ZAYED