സൂര്യനെ പ്രണയിച്ചവൾ 8 [Smitha] 196

“അല്ല, എനിക്കറിയാം സഞ്ജയ്‌ സക്സേന ഗായത്രിയെ പ്രൊപ്പോസ് ചെയ്തത്…”

ഹിന്ദി സിനിമായുടെ മാര്‍ക്കറ്റ് അടക്കിവാഴുന്ന നിര്‍മ്മാണ കമ്പനി ദേവ് ശ്രീ പിക്ചേഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ രവീന്ദ്ര സക്സേനയുടെ മകനാണ് സഞ്ജയ്‌.
പെണ്‍കുട്ടികള്‍ ഒരു നോട്ടത്തിനു വേണ്ടി കൊതിക്കുന്ന സൌന്ദര്യം.

“പ്രൊപ്പോസ് ചെയ്യുന്നത് ഒരോരുത്തരുടെ ഇഷ്ടമല്ലേ ജോയല്‍?”

ലജ്ജ കൈവിടാതെ അവള്‍ ചോദിച്ചു.

“അതുപോലെ പ്രൊപ്പോസല്‍ റിജക്റ്റ്‌ ചെയ്യുന്നതും ഒരോരുത്തരുടെ ഇഷ്ടമല്ലേ?”

ജോയലിന് അവളെ മനസ്സിലായില്ല.
സഞ്ജയിനെപ്പോലെ ഒരാളുടെ പ്രൊപ്പോസല്‍ തള്ളിക്കളയുന്ന പെണ്കുട്ടിയോ?
അപ്പോള്‍ അതിനേക്കാള്‍ മികച്ച ആരോ ആണ് ഇവളുടെ മനസ്സില്‍!
അത് ആരെങ്കിലുമാകട്ടെ!
ഇപ്പോള്‍ തന്‍റെ ലക്ഷ്യം തന്നെ ഇങ്ങനെ കാര്‍ഡ് നല്‍കി കളിപ്പിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയാണ്.
അതിന് തനിക്ക് ഗായത്രിയുടെ സഹായം വേണം.

**************************************************

പിറ്റേ ദിവസം ആറുമണിക്ക് ആണ് ടൂര്‍ ബസ്സ്‌ പുറപ്പെടുന്നത്.
എല്ലാവരും അഞ്ചരയാകുമ്പോള്‍ എത്തിച്ചേരാനാണ് പറഞ്ഞിരിക്കുന്നത്.
ജോയല്‍ എത്തിയപ്പോള്‍ ഏകദേശം പകുതിയോളം കുട്ടികള്‍ വന്നുകഴിഞ്ഞിരുന്നു.
കുറേപ്പേര്‍ ബൈക്കുകളിലും മറ്റുമായി എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു.
കൂടി നിന്നവരെ അഭിവാദ്യം ചെയ്ത ശേഷം ജോയല്‍ തന്‍റെ ഏറ്റവുമടുത്ത മൂന്ന്‍ കൂട്ടുകാരോടൊത്ത് സീറ്റ് നമ്പര്‍ അറിയാന്‍ ആദ്യം ചാര്‍ട്ട് അറേഞ്ചറുടെയടുത്ത് പോയി.

“ശ്യെ! മൂന്നും മൂന്ന്‍ സീറ്റിലാ!”

റാം ഗോപാല്‍ നിരാശയോടെ പറഞ്ഞു.

“സാരമില്ലെടാ!”

ജോയല്‍ അവനെ ആശ്വസിപ്പിച്ചു.

“വണ്ടി ആദ്യ ഡെസ്റ്റിനേഷന്‍ എത്തുമ്പോള്‍ ഞാന്‍ ജയശ്രീ മാഡത്തെ നയത്തില്‍ കണ്ടിട്ട് ശരിയാക്കാം. ഇപ്പം അവര് എല്ലാം അറേഞ്ച് ചെയ്യുവല്ലേ? സ്റ്റാര്‍ട്ടിംഗ് ആകുമ്പം ഒടുക്കത്തെ ടെന്‍ഷനില്‍ ആകും. ഈ ടെന്‍ഷന്‍റെ എടേല്‍ സീറ്റ് മാറ്റാന്‍ നോക്കിയാ അവരുടെ വായിലിരിക്കുന്നത് മൊത്തം കേക്കുവേം വേണം പിന്നെയൊട്ട് കാര്യം നടക്കത്തുമില്ല. ഓക്കെ!”

“ആ, അല്ലാതെ എന്ത് ചെയ്യും?”

കൂട്ടുകാര്‍ നിരാശയോടെ പറഞ്ഞു.

ജോയല്‍ തന്‍റെ ബാഗുംകൊണ്ട് ബസ്സിലേക്ക് കയറി. സീറ്റ് നമ്പര്‍ നോക്കി അവന്‍ നടന്നു. ഏകദേശം മദ്ധ്യഭാഗത്താണ് തന്‍റെ സീറ്റ്. വിന്‍ഡോ സീറ്റ് അല്ല. ബാഗ് മുകളിലേക്ക് വെക്കാന്‍ തുടങ്ങുമ്പോഴാണ് അവന്‍ സീറ്റില്‍ കിടന്ന പിങ്ക് നിറമുള്ള കവര്‍ കണ്ടത്.

“ഒഹ്! നോ!”

അവന്‍ നിസ്സഹായനായി.
പിന്നെ കുനിഞ്ഞ് അതെടുത്തു.
തുറന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

85 Comments

Add a Comment
  1. മാത്യൂസ്

    ഹൊ ആദ്യമയി ഒരു ഇരുപ്പിൽ ഒരു നോവലിൻ്റെ എല്ലാ പർട്ടും വായിക്കുന്നത് superb

  2. സ്മിത ..

    അടിപൊളി, തിരിച്ചു വരവ് ഗംഭീരം..
    8 ഭാഗങ്ങൾ വായിച്ചു കഴിയുന്നതേ അറിഞ്ഞില്ല,.

    തുടക്കത്തിൽ രാകേഷ് ഹീറോ ജോയൽ ക്രിമിനൽ എന്നൊരു മൈൻഡ് ആയിരുന്നു തോന്നിയത്, bt അവനെ കുറിച്ച് അറിയാൻ തുടങ്ങിയപ്പോൾ റിയയും ഷബ്‌നവും പറയുന്നപോലെ എന്തോ ഒന്ന് അവനിലേക്ക് അടുപ്പിക്കുന്നു,. ഗായത്രി യും ഒത്തുള്ള സീൻ, അവർ തമ്മിൽ അവർ അറിയാതെ പരസ്പരം ലയിച്ചു കൊണ്ട് ഉള്ള നോട്ടം എല്ലാം സൂപ്പർ,നിങ്ങ ഇങ്ങനെ ഒക്കെ എഴുതിയാൽ ആർക്ക് ആയാലും പ്രേമിക്കാൻ തോന്നിപോകും,നിങ്ങളുടെ ഓരോ വരിക്കും ഒരു പ്രതേക ഫീൽ ഉണ്ട്.

    അത്പോലെ സ്ഥലങ്ങൾ, കോളേജ്, ഇതിനെ കുറിച്ച് ഉള്ള വരികൾ, തുടക്കത്തിലേ രാകേഷ് പുഴ യുടെ അടുത്ത് നിൽക്കുന്ന സീൻ,ഗായത്രി യും ജോയാലും തമ്മിൽ സംസാരിച്ചു കൊണ്ടു നടക്കുന്നതും മരത്തിന്റെ ചുവടെ ഇരുന്നു വയലിൻ വായിക്കുന്ന വിദ്യാർത്ഥി,ടാഗോർ സ്ഥൂപം, എല്ലാം നേരിൽ കാണുന്ന ഒരു ഫീൽ ആണ്, അറിയാതെ കഥാപാത്രം ആയി മാറിപ്പോയി അത്രയും മനോഹരമായ എഴുത്.

    ജോയലിനെ കൂടുതൽ അറിയാൻ, ഒരു മനുഷ്യനെ പാടെ മാറ്റിയ ആ സാഹചര്യം എന്തെന്നറിയാൻ കാത്തിരിക്കുന്നു.

    ഈ എഴുതിയ സ്ഥലങ്ങളിൽ എല്ലാം പോയിട്ടുണ്ടോ, അതോ ഒരു ഭാവന യുടെ പുറത്ത് എഴുതിയത് ആണോ.

    സ്നേഹത്തോടെ
    ZAYED

Leave a Reply

Your email address will not be published. Required fields are marked *