ചുണ്ടില്‍ ചുണ്ടമര്‍ത്തി നില്‍ക്കുന്ന ആണും പെണ്ണും.
“ഗെറ്റ് മൈ ഗുഡ് മോണിംഗ് കിസ്സ് മൈ മാന്‍…ആന്‍ഡ് ഗീവ് മി യുവേഴ്സ്…”
“പുലരിയില്‍ ഞാന്‍ നിന്നെ ഉമ്മ വെയ്ക്കുന്നു… എനിക്കുള്ളത് തരൂ…”
പ്രഭാതത്തിന്റെ സുഖമുള്ള തണുപ്പില്‍ ആ വാക്കുകള്‍ തന്‍റെ മനസ്സിനെ മാത്രമല്ല ദേഹത്തെയും ചൂട് പിടിപ്പിക്കുന്നത് ജോയല്‍ അറിഞ്ഞു.
ആ വാക്കുകളിലേക്ക് നോക്കി അവന്‍ പരിസരം മറന്നു നിന്നു.
“എന്താ അവിടെ അനങ്ങാതെ നിക്കുന്നെ?”
മുമ്പില്‍ നിന്നും സംഗീതാത്മകമായ ശബ്ദം കേട്ട് അവന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കി.
“ഗായത്രി!”
അവന്‍ മന്ത്രിച്ചു.
അവളെക്കണ്ട് അവന്‍ ആ കവര്‍ ഒളിപ്പിക്കാന്‍ നോക്കി.
“എന്താ അത്?”
അത് കണ്ടിട്ട് അവള്‍ ചോദിച്ചു.
ഒളിപ്പിച്ചിട്ട് കാര്യമില്ല.
ഗായത്രി കണ്ടുകഴിഞ്ഞു.
അല്ലെങ്കിലും അവളോടെല്ലാം പറഞ്ഞിട്ടുണ്ടല്ലോ.
ആളെ കണ്ടുപിടിക്കാന്‍ സഹായിക്കാം എന്നും പ്രോമിസ് ചെയ്തട്ടുണ്ട്.
പക്ഷെ അതുകൊണ്ടൊന്നുമല്ല താന്‍ കവര്‍ മറച്ചു പിടിക്കാന്‍ ശ്രമിച്ചത്.
അതിലെഴുതിയിരിക്കുന്നത് ഗായത്രി കാണരുതെന്ന് താന്‍ ആഗ്രഹിച്ചു.
ഇതുവരെ താന്‍ വായിച്ചതരം വാക്യങ്ങളല്ല.
അല്‍പ്പം കൂടി ‘ചൂടുള്ള’ വാക്കുകളാണ്.
“ആഹാ!”
അടുത്തെത്തി അവന്‍റെ കൈയ്യില്‍ നിന്നും ആ കവര്‍ വാങ്ങി അവന്‍റെ നേരെ അര്‍ത്ഥഗര്‍ഭമായി നോക്കിക്കൊണ്ട് പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.
“രാവിലെ തന്നെ കിട്ടിയല്ലോ, ഗിഫ്റ്റ്!”
അത് പറഞ്ഞ് അവളത് തുറക്കാന്‍ തുടങ്ങി.
“മേ ഐ?”
അത് തുറക്കാനുള്ള അനുവാദത്തിനായി അവള്‍ അവനെ നോക്കി.
ജോയല്‍ അല്‍പ്പം ജാള്യതയോടെ അവളെ നോക്കി.
പിന്നെ അര്‍ദ്ധസമ്മതത്തോടെ പതിയെ തലകുലുക്കി.
അല്ലെങ്കില്‍ താന്‍ എന്തൊരു മണുകുണാഞ്ചനാണ് എന്നവള്‍ കരുതും.
“വൌ!!”
അതില്‍ എഴുതിയിരിക്കുന്നത് വായിച്ച് അവള്‍ അവനെ പുഞ്ചിരിയോടെ നോക്കി.
“അല്‍പ്പം ഹോട്ട് ആണല്ലോ! വൌ!! ഇപ്പം കിട്ടിയതാ?”
“അതേന്നെ! ഇപ്പം എന്‍റെ സീറ്റില്‍ കിടന്നു. ഇത്ര രാവിലെ കൊണ്ടുവന്ന് ഇടണമെങ്കില്‍, തൊട്ടടുത്ത് തന്നെ ആള് കാണും!”
“അതെ, തൊട്ടടുത്ത്!”
അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.
“എന്തായാലും ഇന്ന് കണ്ടുപിടിച്ചേ മതിയാകൂ ഗായത്രി,”
ഹൊ ആദ്യമയി ഒരു ഇരുപ്പിൽ ഒരു നോവലിൻ്റെ എല്ലാ പർട്ടും വായിക്കുന്നത് superb
സ്മിത ..
അടിപൊളി, തിരിച്ചു വരവ് ഗംഭീരം..
8 ഭാഗങ്ങൾ വായിച്ചു കഴിയുന്നതേ അറിഞ്ഞില്ല,.
തുടക്കത്തിൽ രാകേഷ് ഹീറോ ജോയൽ ക്രിമിനൽ എന്നൊരു മൈൻഡ് ആയിരുന്നു തോന്നിയത്, bt അവനെ കുറിച്ച് അറിയാൻ തുടങ്ങിയപ്പോൾ റിയയും ഷബ്‌നവും പറയുന്നപോലെ എന്തോ ഒന്ന് അവനിലേക്ക് അടുപ്പിക്കുന്നു,. ഗായത്രി യും ഒത്തുള്ള സീൻ, അവർ തമ്മിൽ അവർ അറിയാതെ പരസ്പരം ലയിച്ചു കൊണ്ട് ഉള്ള നോട്ടം എല്ലാം സൂപ്പർ,നിങ്ങ ഇങ്ങനെ ഒക്കെ എഴുതിയാൽ ആർക്ക് ആയാലും പ്രേമിക്കാൻ തോന്നിപോകും,നിങ്ങളുടെ ഓരോ വരിക്കും ഒരു പ്രതേക ഫീൽ ഉണ്ട്.
അത്പോലെ സ്ഥലങ്ങൾ, കോളേജ്, ഇതിനെ കുറിച്ച് ഉള്ള വരികൾ, തുടക്കത്തിലേ രാകേഷ് പുഴ യുടെ അടുത്ത് നിൽക്കുന്ന സീൻ,ഗായത്രി യും ജോയാലും തമ്മിൽ സംസാരിച്ചു കൊണ്ടു നടക്കുന്നതും മരത്തിന്റെ ചുവടെ ഇരുന്നു വയലിൻ വായിക്കുന്ന വിദ്യാർത്ഥി,ടാഗോർ സ്ഥൂപം, എല്ലാം നേരിൽ കാണുന്ന ഒരു ഫീൽ ആണ്, അറിയാതെ കഥാപാത്രം ആയി മാറിപ്പോയി അത്രയും മനോഹരമായ എഴുത്.
ജോയലിനെ കൂടുതൽ അറിയാൻ, ഒരു മനുഷ്യനെ പാടെ മാറ്റിയ ആ സാഹചര്യം എന്തെന്നറിയാൻ കാത്തിരിക്കുന്നു.
ഈ എഴുതിയ സ്ഥലങ്ങളിൽ എല്ലാം പോയിട്ടുണ്ടോ, അതോ ഒരു ഭാവന യുടെ പുറത്ത് എഴുതിയത് ആണോ.
സ്നേഹത്തോടെ
ZAYED