Soul Mates 10 [Rahul RK] 920

സന്ധ്യ എന്നന്നേക്കും ആയി ജീവിതത്തിൽ നിന്നും ഔട്ട് ആയി…

ഇനി ഉള്ളത് അതിഥിയാണ്…

അവള് എന്നെ ഒരു നല്ല സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളൂ…

അവളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിച്ച ഒരു നല്ല സുഹൃത്ത് എന്ന ബഹുമതി മാത്രമേ എനിക്ക് ഒള്ളു.. അതിൽ കൂടുതല് ഞാൻ ആഗ്രഹിക്കാനും പാടില്ല…

 

പക്ഷേ എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത മറ്റൊരു കാര്യം അതിഥി കൈ വിട്ട് പോകുന്നു എന്ന് അറിഞ്ഞിട്ടും എൻ്റെ മനസ്സ് എന്നോട് ഒരു ആക്ഷനും എടുക്കാൻ പറയുന്നില്ല…

 

കുറഞ്ഞ പക്ഷം എൻ്റെ ഉള്ളിൽ ഒരു നഷ്ടബോധം പോലും നിറയുന്നില്ല…

അതിനർത്ഥം അതിഥിയെ നഷ്ടപ്പെട്ടാൽ എനിക്ക് വിഷമം ഇല്ല എന്നാണോ..

അവള് മറ്റൊരാളുടെ സ്വന്തം ആകുന്നതിൽ എനിക്ക് പരാതി ഇല്ല എന്നാണോ…

 

അങ്ങനെ ആണെങ്കിൽ ഇതിൻ്റെ ഒക്കെ അർത്ഥം.. ഞാൻ… ഞാൻ അവളെ സ്നേഹിക്കുന്നില്ല എന്നാണോ…

 

പക്ഷേ അവളോട് എനിക്ക് തോന്നിയ ആകർഷണം…

അവളെ കൂടുതൽ അറിയാൻ എനിക്ക് തോന്നിയ കൗതുകം…

അവളുടെ കൂടെ സമയം ചിലവഴിക്കാൻ എനിക്ക് തോന്നിയ ആഗ്രഹം..

 

അതിൻ്റെ എല്ലാം അർത്ഥം എന്താണ്…

തലക്ക് മുകളിൽ ഒരു തീപന്തം കത്തിച്ച് വച്ച പോലെ ആയിരുന്നു എനിക്ക്…

 

അതിഥിയുടെ കൂടെ റോളർ കോസ്റ്ററിൽ പോകുന്ന സ്വപ്നത്തിൻ്റെ പൊരുൾ ഇപ്പൊൾ ആണ് എനിക്ക് മനസ്സിലായത്..

 

ഒരു വലിയ കുഴിയിലേക്ക് ആണ് ഈ യാത്ര.. ഒരു പക്ഷെ ഞാൻ അവളോട് എല്ലാം തുറന്ന് പറഞാൽ ഇത് ഒരു വലിയ ഗർത്തത്തിൽ ആയിരിക്കും അവസാനിക്കുക…

 

ആലോചനകൾ മാത്രമേ നടക്കുന്നുള്ളൂ ഒരൊറ്റ ചോദ്യത്തിന് പോലും എനിക്ക് മറുപടി കിട്ടിയില്ല…

 

ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് അകത്തേക്ക് നടന്നു…

???????

The Author

Rahul RK

✍️✍️??

100 Comments

Add a Comment
  1. രുദ്ര ശിവ

    ❤️❤️❤️

  2. രാജാവിന്റെ മകൻ

    ആതിര പയ്യൻ കെവിൻ ആയിരിക്കും എന്നാണ് എന്റെ വിശ്വസം. അതിഥി കെവിന്റെ ഫോട്ടോ കറക്റ്റ് ആയി വിനോദ് കാണിച്ചു കൊടുത്തിട്ടുണ്ട്. അത് വെറുതെ ആകില്ല അല്ലോ ? പക്ഷെ ഇവിടെ rk ആയോണ്ട് വീണ്ടും സംശയം. ഇ കഥയിൽ 10 പാർട്ട്‌ ആയിട്ടും നായിക ആരെന്നു കൺഫ്യൂഷൻ ആണ് ഞാൻ ? എന്തായാലും സന്ധ്യ അല്ലെന്ന് മനസിലായി. എന്തായാലും ഉടനെ കിട്ടുമെന്ന് അറിയാം അത് കൊണ്ട് അത് ചോദിക്കുന്നില്ല ?

    ❤❤❤

  3. ബ്രോ അടിപൊളി കാത്തിരിക്കുന്നു

  4. ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌….

  5. ??Poli bro bakki uden predeshikkunnu

  6. കഥാപത്രസൃഷ്ടിയിൽ ആതിര വേറിട്ടു നിൽക്കുന്നുണ്ട്…അവളാകട്ടെ soulmate?

  7. മിക്കവാറും ആതിരയുടെ പയ്യൻ കെവിൻ ആകാനാണ് സാധ്യത കാണുന്നത്

  8. ചണ്ഡാളൻ

    ഇത് മറ്റവൻ അല്ലേ അതിഥിയെ ചതിച്ചവൻ

  9. Mind blowing presentation Bro…

    Thank you…

Leave a Reply

Your email address will not be published. Required fields are marked *