“പോടി.. ചെന്നൈയില് നിന്ന് ഞാൻ എൻ്റെ നാട്ടിലേക്ക് അല്ലേ വന്നത്..”
“ഹൊ.. എല്ലാം കണക്ക് തന്നെ…”
“എന്തായാലും ഇവിടെ നിന്ന് ഞാൻ എങ്ങോട്ടും ഓടാൻ പോണില്ല.. ഇനി വരുന്നിടത്ത് വച്ച് കാണാം…”
“ശരി..ശരി..”
അതും പറഞ്ഞ് അവള് അകത്തേക്ക് പോയി…
കുറച്ച് നേരം അവിടെ ഒക്കെ ചുറ്റി പറ്റി നിന്ന ശേഷം ഞാനും അകത്തേക്ക് കയറി ചെന്നു…
ഉച്ചക്ക് അമ്മയുടെ വക നല്ല അടിപൊളി ചോറും കറികളും ഒക്കെ ഉണ്ടായിരുന്നു..
കുറെ ദിവസം കഴിക്കാതെ ഇരുന്നു കിട്ടിയത് കൊണ്ട് ആസ്വദിച്ച് കഴിക്കാൻ പറ്റി…
നല്ല ഉറക്ക ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് ഊൺ കഴിഞ്ഞ് ഞാൻ ഒന്ന് മയങ്ങാനായി കിടന്നു…
ആതിര നല്ല ഉത്സാഹത്തോടെ എല്ലാവരോടും സംസാരിച്ച് ഇരിക്കുകയാണ്…
ഇവൾക്ക് എങ്ങനെ ക്ഷീണം ഉണ്ടാകാൻ ആണ്.. ഇന്നലെ രാത്രി മുഴുവൻ നല്ല ഉറക്കം ആയിരുന്നില്ലേ…
അങ്ങനെ ഞാൻ മുറിയിൽ കയറി ഒന്ന് മയങ്ങാൻ തീരുമാനിച്ചു….
ഏകദേശം വൈകുന്നേരം ആയി കാണും അമ്മു വന്ന് വിളിക്കുമ്പോൾ ആണ് ഞാൻ എഴുന്നേറ്റത്…
“വിനു ഏട്ടാ എഴുന്നേൽക്കു… ഏട്ടാ…”
“ഹും.. എന്താടി..??”
“ഏട്ടനെ അന്വേഷിച്ച് ആ തമിഴന്മാർ വന്നിട്ടുണ്ട്…”
“ഹേ… എന്നിട്ട് അച്ഛനും ചേട്ടനും ഒക്കെ എവിടെ..??”
ആതിര പയ്യൻ കെവിൻ ആയിരിക്കും എന്നാണ് എന്റെ വിശ്വസം. അതിഥി കെവിന്റെ ഫോട്ടോ കറക്റ്റ് ആയി വിനോദ് കാണിച്ചു കൊടുത്തിട്ടുണ്ട്. അത് വെറുതെ ആകില്ല അല്ലോ ? പക്ഷെ ഇവിടെ rk ആയോണ്ട് വീണ്ടും സംശയം. ഇ കഥയിൽ 10 പാർട്ട് ആയിട്ടും നായിക ആരെന്നു കൺഫ്യൂഷൻ ആണ് ഞാൻ ? എന്തായാലും സന്ധ്യ അല്ലെന്ന് മനസിലായി. എന്തായാലും ഉടനെ കിട്ടുമെന്ന് അറിയാം അത് കൊണ്ട് അത് ചോദിക്കുന്നില്ല ?
ബ്രോ അടിപൊളി കാത്തിരിക്കുന്നു
ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റ്….
??Poli bro bakki uden predeshikkunnu
കഥാപത്രസൃഷ്ടിയിൽ ആതിര വേറിട്ടു നിൽക്കുന്നുണ്ട്…അവളാകട്ടെ soulmate?
?
മിക്കവാറും ആതിരയുടെ പയ്യൻ കെവിൻ ആകാനാണ് സാധ്യത കാണുന്നത്
ഇത് മറ്റവൻ അല്ലേ അതിഥിയെ ചതിച്ചവൻ
Mind blowing presentation Bro…
Thank you…