അവൻ കള്ള ചിരിയോടെ ബെഡിൽ ചാടി കേറി “ലൈറ്റ് ഓഫായ്ക്ക് നന്ദേട്ടാ… പ്ലീസ്..”
ശ്രീക്കുട്ടി ഇരു കൈകൾ കൊണ്ടും കണ്ണുകൾ പൊത്തി തിരിഞ്ഞു കിടന്നു, ബെഡിന്റെ അരികു പറ്റി കിടന്നിരുന്ന അവളുടെയരികിൽ അവൻ ഉരുണ്ടെത്തി, അവനവളെ വാരിപിടിച്ചു നേരെ കിടത്തി അവളുടെ ദേഹത്തു നിന്നു പുതപ്പെടുത്തു മാറ്റി, അവളുടെ ശരീരത്തിൽ നിന്നും പ്രസരിയ്ക്കുന്ന ഗന്ധം മുറിയിലാകമാനം ചെമ്പകപ്പൂവിന്റെ സൗരഭ്യം പടർത്തി, ചുവന്ന നെയിൽ പോളിഷിട്ട ആ നീണ്ടു മെലിഞ്ഞ വിരലുകൾക്ക് മേലെക്കൂടി അമർത്തി ചുംബിച്ചു കൊണ്ടവൻ ആ കൈകൾ എടുത്തുമാറ്റി കണ്ണടച്ചു കിടക്കുകയായിരുന്ന അവളുടെ താമര മൊട്ടിനെ അനുസ്മരിപ്പിയ്ക്കുന്ന കൺപോളകളിൽ മെല്ലെയൊന്നൂതി,അവൾ മന്ദസ്മിതം തൂകി പൂ വിരിയുന്ന സൗന്ദര്യത്തോടെ കണ്ണുകൾ മെല്ലെ വിടർത്തി അവളുടെ കൈകൾ അവന്റെ മുടിയിലമർന്നു, ചന്ദനം മണക്കുന്ന ആ മാൻ കഴുത്തിലേക്ക് അവൻ മുഖമമർത്തി. മെല്ലെയൊന്നു കുറുകി കൊണ്ട് അവൾ നീണ്ടു മെലിഞ്ഞു സുന്ദരമായ ആ കൈവിരലുകൾ അവന്റെ മുടിയിലൂടെ പായിച്ചു ,അവന്റെ ചുണ്ടുകൾ അവിടമാകെ ചുംബന വർഷം നടത്തി തുടർന്നവളുടെ കാതിൽ മെല്ലെ മെല്ലെ തുടുത്ത കവിളിൽ നാസിക തുമ്പിൽ ഒടുവിൽ അവളുടെ നനുത്ത തുടുത്ത അധരങ്ങൾ നുണഞ്ഞാസ്വദിച്ചു കൊണ്ട് അവൻ മുല്ലവള്ളി പോലെ ആവളുടെമേലേ പടർന്നു കയറി.
ഹമ്.. അഹ്… അവൾ ഒന്നു കുറുകി..
അവളുടെ വിരലുകൾ അവന്റെ മുടിയിൽ മുറുകി മിനിറ്റുകൾ നീണ്ട അധരപാനം നിർത്തിയവൻ മെല്ലെ മുഖമുയർത്തി അവളെ നോക്കി റൂമിലെ നിറ വെളിച്ചത്തിൽ വെട്ടി തിളങ്ങുന്ന അവളുടെ ഉണ്ടക്കണ്ണുകൾ അവനെ മാടി വിളിച്ചു, അവൻ മുഖം മെല്ലെ കണ്ണുകളിലേക്കടുപ്പിച്ചതും അവളാ മുഖം ചെരിച്ചു കവിളിൽ അമർത്തി കടിച്ചതും ഒരുമിച്ചായിരുന്നു.
“ഹൂ..” അവൻ പിടഞ്ഞെഴുന്നേറ്റു…
“നൊന്തെടീ…”
അവൻ കവിളിൽ അമർത്തിയുഴിഞ്ഞു…
“ഹ ഹാ … കണക്കായി പോയി”
അവൾ പൊട്ടിച്ചിരിച്ചു….ഉച്ചത്തിൽ …ഉച്ചത്തിൽ..
ഹ ഹാ ഹാ..
ഹ ഹാ ഹാ…..
Kollam ❤️
വായിക്കാൻ ഒരുപാടുവൈകിപ്പോയി .. പൈങ്കിളി കഥയെന്ന് maddy താങ്കൾ പറഞ്ഞതിനോട് ഞാൻ ഒരുവിധത്തിലും യോജിക്കുന്നില്ല.. This is class writing.. എന്തോ ഒരുപാട്, ഒരുപാടിഷ്ടായി maddy.. ഓരോ വരികളും രണ്ടുവട്ടം വായിക്കാൻ തോന്നിക്കുന്നു..
A പടമെന്ന്കരുതി ഞാനിതുവരെ trivandrum lodge കണ്ടിട്ടില്ല.. പേജ് കുറച്ചെഴുതിയത് ഒരുവിധത്തിൽ നന്നായി ശ്രീക്കുട്ടിയെപ്പറ്റി കൂടുതൽ വിവരിച്ചിരുന്നേൽ മനസ്സ് വിങ്ങിപോയേനെ..മനസ്സിൽ തൊട്ടുപോകുന്ന നല്ലൊരു രചന തന്നതിന് ഒരുപാട് നന്ദി❤️
എന്റെ ലാലേട്ടന്…. (മാഡ് മാഡിക്ക്…)
ചില സമയം അങ്ങനെ തിരിച്ചു വിളിക്കാനാ ഇഷ്ടം..
അതുപോലൊരാളെ കാണുമ്പോ അതുപോലെ വിളിക്കണം ന്നാണ്… അങ്ങനെയേ അയാളെ ആദരിക്കാനാവു…
ഇത് വായിക്കാൻ വൈകിയത് നന്നായി… വേറൊന്നും അല്ല…
ഇത് വന്ന സമയത്ത് വായിച്ചിരുന്നേൽ.. ചിലപ്പോ കമന്റിങ് ഒന്നും നടക്കില്ലായിരുന്നു…
ആദ്യായി പറയട്ടെ.. ഞാൻ ആ സിൽമ മുഴുവൻ കണ്ടിട്ടില്ല.. നല്ല പടം ആണെന്ന് കുറെ പേര് പറഞ്ഞിരുന്നു..
അത് മാത്രല്ല.. ഒരു പതിമൂന്നു വര്ഷത്തിനിടയിലുള്ള ഒട്ടു മിക്ക സിൽമകളും കണ്ടിട്ടില്ല.. തിയേറ്ററിന്റെ പടിപോലും കണ്ടിട്ടില്ല… സത്യാണ് (ഇനി അതിന്റെ പേരിൽ പ്രായം കണക്കു കൂട്ടരുത് ട്ടാ… പ്രായം പറഞ്ഞൂടാ ന്നാണ്)
പക്ഷെ കഥ വായിച്ചത് യു ട്യൂബിൽ “കിളികൾ പറന്നതോ…” പാട്ടു വെച്ചോണ്ടാണ്..
അതിപ്പോ കഴിഞ്ഞ് വരമഞ്ഞളാടിയ യിൽ നിന്ന് ആരോ വിരൽ മീട്ടിയിലേക്ക് എത്തി..
“സിമോണ” എഴുതിക്കഴിഞ്ഞ്, ഇനിയൊരു വിരൽ അങ്ങനെ മീട്ടണ്ട എന്നും വിചാരിച്ച് ഉറപ്പിച്ചതാണ്.. പക്ഷെ ഇന്നൊരല്പം… മീട്ടിയോ എന്നൊരു സംശയം… എന്താണെന്നറിയില്ല…
ഇനി എന്തായാലും ആ സിനിമ കാണുന്നില്ല എന്ന് തീരുമാനിച്ചു..
ചിലപ്പോൾ അങ്ങനാണ്.. നല്ലതെന്ന് പറയുന്നതിനെ ഉപേക്ഷിക്കേണ്ടി വരും… പ്രത്യേകിച്ച് ലാലേട്ടനെ ഇങ്ങനൊരു മൂഡിലേക്ക് ആ ഫിലിം എത്തിച്ചെങ്കിൽ, ഞാൻ അത് കാണാതിരിക്കാണ് നല്ലത്… അല്ലെങ്കി എന്റെ കിളി പിന്നേം പോവും…
ഇനി പോയാ ചിലപ്പോ തിരിച്ചു വരാൻ പാടാവും… അല്ലെങ്കിലേ അതിനു വെല്യേ ഇരിക്കപ്പൊറുതി ഇല്ലാത്ത സാധനാണ്..
കഥയെ പറ്റി പറയാൻ പോലും പറ്റുന്നില്ല……
എന്താ ഇത് ന്നു ചോദിച്ചാ… അനിതയോ ശ്രീക്കുട്ടിയോ… അവരാരും മനസ്സിലില്ല.. നന്ദനുമില്ല…
പിന്നെ????
ഇതിൽ കണ്ണ് നിറയാനുള്ള എന്താ ഉള്ളത്???
പക്ഷെ വിഷമം തോന്നുന്നുണ്ട്.. എന്തിനാണ് ഒരു പിടിയും കിട്ടുന്നില്ല..
സത്യത്തിൽ ഇത് എന്തിനെ പറ്റിയുള്ള കഥയാണ്???
പ്രണയാണോ??? ശ്രീക്കുട്ടീടേം നന്ദൻറേം???
ഹേയ്… ഇത് അതല്ല… ഇതിൽ അതിനു പ്രാധാന്യം കാണുന്നില്ല…ചില സന്ദർഭങ്ങളുണ്ട്… ശരി തന്നെ.. പക്ഷെ അതിനല്ല പ്രാധാന്യം…
ശ്രീക്കുട്ടിയുടെ മരണത്തോടെ ഒറ്റപ്പെട്ടുവെന്ന് പറയുന്ന നന്ദന്???
ഛെ… അല്ല…. അയാൾ കഥ കൊണ്ടുപോകാനുള്ള ഒരു ക്യാരക്ടർ മാത്രം…
അനിതേടെ ലൈഫിന്റെ???
ഒരിക്കലുമല്ല..അല്ല.. ഞാനെന്ത് ആസ്വാദകയാണ്??
അതൊരു വളരെ ചെറിയ പാർട്ട് മാത്രം…
കണ്ണന്റെ?? അനിതേടെ അമ്മേടെ?? അല്ലെ അല്ല…
പ്രകാശ്?? ശ്ശേ… അയാള് ഒരു പാവം ഈഗോയിക്ക്…
പിന്നെ???
പാബ്ലോയുടെ ചിത്രങ്ങളുടെ പഴയ കോപ്പികൾ കാണിച്ചുകൊടുത്തിട്ട്, ഇതിന് എന്ത് വില കിട്ടുമെന്ന് തെങ്ങു കയറാൻ വന്ന ശേഖരേട്ടനോട് ചോദിച്ചപ്പോ അയാള് പറഞ്ഞത്, കിലോന് ഏതാണ്ടൊരു പത്തു പതിനഞ്ചു രൂപ കിട്ടും ന്നാണ്…..
പാബ്ലൊടെ ആണ്… ലോകം അറിയുന്ന ചിത്രകാരനാണെന്ന് പറഞ്ഞപ്പോ,
ഹേയ്.. ഇത് പടാ??? മലയാള മനോരമ വീക്കിലീലുള്ള ഒരു പടം അയാളെക്കൊണ്ട് തെകച്ചു വരയ്ക്കാൻ പറ്റൊന്നായിരുന്നു മറുചോദ്യം..
കാരണം പാബ്ലോയുടെ വികാരങ്ങളെ റിസീവ് ചെയ്യാൻ പറ്റുന്നൊരു വേവ്‌ലെങ്ത് ശേഖരേട്ടനില്ലായിരുന്നു… ശേഖരേട്ടന്റെ തെറ്റല്ല..
ശേഖരേട്ടൻ കയറുന്ന പോലെ തെങ്ങേൽ കേറാൻ പാബ്ളോക്കും പറ്റില്ലായിരുന്നു…
പാബ്ലോ ശേഖരേട്ടനെയും ശേഖരേട്ടൻ പാബ്ലൊയെയും കുറ്റം പറഞ്ഞാൽ എങ്ങനെ ശരിയാവും???
ആർട്ട് എന്നത്, മുൻപെന്നോ ആരോ എഴുതി വച്ചിരിക്കുന്ന നിയമങ്ങളെ, രീതികളെ കാണാപ്പാഠമാക്കി, ഓർത്ത്, അതിനെ റിപ്പീറ്റ് ചെയ്യുന്നതല്ല..
മറിച്ച് ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് ഇരമ്പിയുയരുന്ന ഒരു തിരമാലയെ സ്വയം മറന്ന് പകർത്തിയൊഴുക്കുന്നതാണ്…
അവിടെയെ ആർട്ടിസ്റ് പൂർണനാവുന്നുള്ളു… തന്റെ സ്വത്വത്തെ പൂർണതയോടെ മറ്റുള്ളവർക്ക് നൽകുന്നുള്ളൂ….
അല്ലാത്തവ മനോരമ ആഴ്ചപ്പതിപ്പിലെ, മുഴുപ്പുകളെ എടുത്തു കാണിച്ച് ശ്രദ്ധ ആകർഷിക്കുന്ന, വെറും കലണ്ടർ ചിത്രങ്ങളെപ്പോലെയാണ്…
ലാലേട്ടന്റെ ഈ കഥയിൽ… പൈങ്കിളിയുടെയോ, പ്രണയത്തിന്റെയോ, കാമത്തിന്റെയോ, ത്രില്ലിന്റെയോ….. ഒന്നിന്റെയും മുഴുപ്പിച്ച് ശ്രദ്ധ ആകര്ഷിക്കലില്ല… ഇത്… ഇതതൊന്നുമല്ല…
ഇത്….
ഇത് മാഡിയെന്ന എഴുത്തുകാരന്റെ ഹൃദയം മാത്രമാണ്… അതിൽ നിന്നുയർന്ന ഒരു വികാരമാണ്… ഒറ്റ ഡയറക്ഷനിൽ മാത്രം ഒഴുകി പരിചയമുള്ള…. അതിദീർഘ വേവ് ലെങ്ത്തോടെയുള്ള ഒരു…..
തീക്ഷ്ണമായ വികാരം…
എന്നിട്ടും അതി ലോലം…
ദുഃഖമെഴുതാതെ ദുഖിപ്പിക്കുന്ന…
സന്തോഷമെഴുതാതെ സന്തോഷിപ്പിക്കുന്ന…
“അത്യപൂർവ വിസ്മയം.”
ഇപ്പൊ മനസ്സിൽ ഇതിലെ കടന്നു പോയ കഥാപാത്രങ്ങളൊന്നുമില്ല…
മറിച്ച്…
മാഡ് മാഡിയെന്ന് ഞാൻ വിളിക്കുന്ന ഒരാളുണ്ട്… കൂടെ ശ്രീ നന്ദന എന്ന ഒരു വാവയും… അവളുടെ കൊഞ്ചലും… അപ്പുവെന്ന വിളിയും…
നിങ്ങളൊരു മുത്താണ്… കടലിന്റെ ആഴങ്ങളിൽ ഒളിച്ചു കിടന്നിരുന്ന… അനാവശ്യ തിളക്കമില്ലാത്ത… നനുത്ത വെണ്മയുള്ള… ഒരു മുത്ത്… നിഷ്കളങ്കമായ ഒരു മനസ്സിന്റെ ഉടമ… കാരണം…
ഈ കഥ… ആ മനസ്സാണ്…..
ഇത് കഥയല്ല… മറിച്ച്…
ഇത് നിങ്ങളാണ്…
ബഹുമാനത്തോടെ
ആരാധനയോടെ
നിങ്ങളുടെ സ്വന്തം
സിമോണ.
എന്റെ സിമോണയ്ക്ക്,
( ഇതെപ്പോ വായിച്ചു… ???….)
സിമോണ ഓർക്കുന്നോ,നുണക്കഥകളിൽ സിമോണ എനിയ്ക്ക് നൽകിയ മറുപടിയിൽ എഴുത്തിന്റെ ബാലപാഠം പറഞ്ഞു തന്നിരുന്നു. ഒരു തുടക്കക്കാരൻ എഴുതേണ്ട വിധം . അതു പൂർണ്ണമായും ഉൾകൊള്ളാൻ ശ്രമിച്ചു കൊണ്ട് അന്നു തുടങ്ങി വച്ചതാണ് ഞാനിത്. അതിനിടയിൽ ചെമ്പനീർപ്പൂവ് ആകസ്മികമായി സംഭവിച്ചു ഈ എഴുത്തു അകാരണമായി നീണ്ടു പോയി.എന്നാലും എന്റെ ആദ്യത്തെ കഥയിതാണ്,ആദ്യത്തെ ശ്രമം, lആദ്യം തുടങ്ങിയത് ഏറ്റവും നന്നായി പൂർത്തിയാക്കണം എന്നുണ്ടായിരുന്നു, ഞാൻ പല രീതിയിൽ, പല രൂപത്തിൽ എഴുതി നോക്കി.പക്ഷേ എല്ലാം ഡിലീറ്റ് ചെയ്യേണ്ടി വന്നു.ഒരു തൃപ്തി വന്നിരുന്നില്ല, ഇപ്പോഴും വന്നിട്ടില്ല.പിന്നീട് ഇതുവരെ എഴുതിയതെല്ലാം പൂർണ്ണമായും ഒഴിവാക്കി രണ്ടു ദിവസം കൊണ്ട് എഴുതി തീർത്തതാണിത് . പൂർത്തിയായപ്പോൾ നാല്പത് പേജോളം ഉണ്ടായിരുന്നു , മനസ്സിലുള്ളതിന്റെ നാലിലൊന്നു പോലും എഴുത്തിൽ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ നിരാശയായി , വെറുതെ നാൽപതു പേജുകൾ, എന്തിനാ വെറുതെ വായനക്കാരെ ബോറടിപ്പിയ്ക്കുന്നേ, വീണ്ടും ചുരുക്കി.
അതുകൊണ്ടു തന്നെ ഒരു അവിയൽ പരുവത്തിൽ മൊത്തത്തിൽ ഒരു അപൂർണ്ണത ഇതിൽ നിഴലിയ്ക്കുന്നുണ്ട് .
ഒടുവിൽ എന്തെങ്കിലും ആവട്ടെ കുട്ടൻ തമ്പുരാന് മെയിൽ ചെയ്യാൻ തീരുമാനിച്ചു മെയിൽ കംപോസ് ചെയ്ത് അയക്കുന്നതിനു തൊട്ടു മുമ്പ് ഞാൻ രണ്ടു വരികൾ കൂടി സ്കിപ് ചെയ്തു. ആ ലാസ്റ്റ് മൊമെന്റിൽ എന്തോ അങ്ങനെ ചെയ്യാൻ തോന്നി..
(സമർപ്പണം : കുരുത്തോല കിളിയെ പോലെ പൈങ്കിളിയേയും സ്നേഹിയ്ക്കുന്ന സ്വന്തം തോഴിയ്ക്ക് )
എന്തിനു സ്കിപ് ചെയ്‌തുന്നു ചോദിച്ചാൽ അപകർഷതാ ബോധം കൊണ്ടാണോ, അല്ലേയല്ല. കാരണം എനിക്ക് എന്നെയും, എന്റെ പരിമിതിയും എന്റെയീ തോഴിയേയും, ആളുടെ റെയ്ഞ്ചും നന്നായി അറിയാം..
പിന്നെ…??
മനസ്സിലുള്ളത് പൂർണ്ണമായും ഉൾകൊള്ളിക്കാനാവാത്തതിന്റെ നിരാശയിൽ… അതാണു സത്യം..
ഇത് എഴുതുവാനുണ്ടായ സാഹചര്യം താഴെ കമന്റുകളിൽ അവർത്തിച്ചിട്ടുണ്ട് സിമോണ വായിച്ചിട്ടുണ്ടാവും, ആ സിനിമ കണ്ടപ്പോൾ തോന്നിയ വട്ട് , അതു മാത്രമാണോ.?
സത്യം പറഞ്ഞാൽ സിമോണ ചോദിച്ച പോലെ ഇതെന്തിന്റെ കഥയാണ് ?
പ്രണയമാണോ ? അല്ല…
വിരഹമാണോ ? അല്ലേയല്ല , പിന്നെന്താ..?
എനിയ്ക്കും അറിയില്ല, പക്ഷേ ഒന്നറിയാം…
“മെച്യുരിറ്റി ഈസ് ഓൾ എബൌട്ട് ലോസിങ് യുവർ ഇന്നസെൻസ്”
അനൂപ് മേനോന്റെ തന്നെ ബ്യൂട്ടിഫുളിലെ വരികളാണ്.
ഈ എഴുത്തു ആ പഴയ നിഷ്കളങ്കതയിലേക്ക് തിരിച്ചു പോകാനുള്ള ശ്രമമാണ്, അതിനുള്ള മരുന്നാണ്, കുമ്പസാരമാണ്, ഇതെന്റെ മനസ്സാണ്..
പൂർണ്ണമായും ഉൾകൊള്ളിക്കാനായില്ലെങ്കിലും ആ ആപൂർണ്ണതയെ എല്ലാ പൂർണ്ണതയോടും കൂടി മനസ്സിലാക്കാൻ ഒരാൾക്കെങ്കിലും കഴിഞ്ഞല്ലോ എന്നോർത്തു അതിയായി സന്തോഷിയ്ക്കുന്നു. അതും ആർക്കാണോ ഞാൻ സമർപ്പിക്കാൻ ഉദ്ദേശിച്ചത് ആ ആൾ, കുറച്ചൊരു അഹങ്കാരം തോന്നി പോവുന്നു. സൈറ്റിലെ ഏറ്റവും മികച്ച എഴുത്തുകാരി, നല്ലൊരു സുഹൃത്ത് എന്നതിലുപരി , സിമോണ എന്ന പേരിനു പുറകിൽ മറഞ്ഞിരിയ്ക്കുന്ന ഞാനേറെ ഇഷ്ടപ്പെടുന്ന, ബഹുമാനിയ്ക്കുന്ന ആ വ്യക്തിയെ, മലയാളത്തിലെ ഏറ്റവും മികച്ചൊരു സാഹിത്യകാരിയെ, എഴുത്തുകാരിയെ
ഏറ്റവും നന്നായി അറിയാൻ ശ്രമിച്ചിട്ടുള്ള, ശ്രമിയ്ക്കുന്ന ഒരാൾ എന്ന നിലയിൽ സന്തോഷത്തേക്കാളുപരി, അഹങ്കാരത്തെക്കാളുപരി, അഭിമാനവും തോന്നുന്നു.
നന്ദി പറയുന്നില്ല സിമോണ പകരം സ്നേഹം മാത്രം, എന്റെ ഈയൊരു അപൂർണ്ണമായ ശ്രമത്തെ എല്ലാ പൂർണ്ണതയോടും കൂടി ഏറ്റവും നന്നായി ഉൾകൊണ്ടതിനു ഉള്ളു തുറന്ന സ്നേഹം.
നാളുകൾക്കു ശേഷം മാഡി, മാഡ് മാഡി ഈയൊരു പേരു പോലും ഞാൻ ചിലപ്പോൾ മറന്നേക്കാം പക്ഷെ ലാലേട്ടനെ പോലെ സിമോണയും, സിമോണയുടെ സിമോണയും എന്നും എന്റെയുള്ളിൽ ഉണ്ടാവും.
സ്നേഹാദരവോടെ
ഇഷ്ടത്തോടെ
സ്വന്തം
മാഡ് മാഡി
Comment test
Comment test
Dear Maddy,
ഞാനിപ്പോൾ… ഈ സൈറ്റ് നോക്കാറ് പോലുമില്ല. തിരക്കുകൾ കൊണ്ടല്ല!…. ചരിത്രത്തിൽ പോലുമില്ലാത്ത ആൾ, മനപൂർവ്വം ചിത്രത്തിൽ നിന്ന് ഒന്ന് മാറിനിൽക്കുന്നു അത്രേയുള്ളൂ!. കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല….. കഥയിലേക്ക് വന്നാൽ….
ഇന്ന്!…..
ഒരു വെള്ളിയാഴ്ച…. മറ്റൊന്നും ചെയ്യാനില്ലാതെ ബോറടി മാറ്റാൻ വെറുതെ സൈറ്റ് ഒന്ന് അവലോകനം ചെയ്തു വന്നപ്പോൾ ആണ്… യാദൃശ്ചികയാ പണി പൂർത്തിയായ താജ് മഹലിന്റെ” മഹനീയ പ്രണയ സൗന്ദര്യം” കണ്ണിൽ പെടുന്നത്!. വൈകിപ്പോയതിൽ ക്ഷമ ചോദിക്കുന്നു.
ആസ്വാദനം അറിയിക്കുമ്പോൾ…ഈ “മാസ്മരിക പ്രണയ സ്മാരക”ത്തിനെ എവിടെ തൊട്ട്, വർണ്ണിച്ചു തുടങ്ങണം എന്നറിയാതെ… ഇതികർത്തവ്യമൂഢനായി ഇരിക്കുകയാണ് ഞാൻ. ഒന്നുകൂടി ക്ഷമിക്കുക!. എങ്കിലും ഞാനൊരു ദുർബലചിത്തൻ ആയതിനാൽ… എൻറെ ദൗർബല്യത്തെ തൊട്ടുവണങ്ങി , അവിടുന്നു സമാരംഭിക്കുന്നു.
MAddy നിങ്ങൾ… അക്ഷരാർത്ഥത്തിൽ ,എൻറെ ദൗർബല്യത്തെ തന്നെ വല്ലാതെ പിടിമുറുക്കുകയാണ് ഈ കഥയിലൂടെ. എന്നെ ഞെട്ടിപ്പിച്ച മറ്റൊരു സത്യം!.. താങ്കൾ എന്നോട്…തന്നെ വല്ലാതെ കീഴടക്കിയ അനൂപ് മേനോന്റെ കഥകളിലൂടെ ഒരു സഞ്ചാരം… എന്നൊക്കെ പറഞ്ഞപ്പോൾ ഞാനോർത്തില്ല ഈ ചിത്രവും ഇതിൻറെ സത്തയും ആവും, ചരിത്രം ആക്കാൻ പോകുന്ന താങ്കളുടെ താജ്മഹലിന്റെ, മാർബിൾ ഫലകങ്ങൾ എന്ന്.
ആ ചിത്രവും, രംഗങ്ങളും ഒരു സാധാരണ നല്ല സിനിമ സങ്കല്പങ്ങൾക്കുളളിൽ നിർത്തിയാലും… അതിൻറെ entity നന്നായ വണ്ണം എഴുതി പ്രതിഫലിപ്പിച്ചു എന്നതിനപ്പുറം… എന്നെ വല്ലാതെ “ഒബ്സസീവ് ” ആക്കിയത്… ഈ കഥയിൽ താങ്കൾ വിളക്കിച്ചേർത്ത, കളകളാരവം ഇളക്കി ഹൃദയവാഹിനിയായ്… മധുര സ്നേഹ തരംഗിണിയായ്, ഉള്ളിലേക്ക് ആവേശമാർത്ത് തുള്ളിത്തുളുമ്പി ഇറങ്ങിപ്പോകുന്ന കവിതപോലെ മനോഹരമായ ആ” soothing melodies song” ആണ്.
“കിളികൾ പറന്നതോ പ്രണയം വിടർന്നതോ…..”
റഫീക്ക് അഹമ്മദിന്റെ ഹൃദയാവർജ്ജകമായ വരികൾക്ക്… എം ജയചന്ദ്രന്റെ ഈണത്തിൽ… രാജേഷ് കൃഷ്ണൻ പാടിയ ആ പാട്ട്, എൻറെ ഗാന ശേഖര നീധിയി ലെ ഏറ്റവും പ്രിയപ്പെട്ടതും… ഞാനെപ്പോഴും മൂളി കൂടെ കൊണ്ടുനടക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട ഗീതങ്ങളിൽ ഒന്നുമാണ്.
കഴിഞ്ഞതവണ “പപ്പേട്ടൻ” എന്ന അതികായനെ ആണ് നിങ്ങൾ പ്രണമിച്ചത് എങ്കിൽ… ഇപ്പോൾ മറ്റൊരു” versatile ജീനിയസ് “…അനൂപ് മേനോനെ ആണ് ആദരിച്ചിരിക്കുന്നത്. സന്തോഷം ഉണ്ട് സുഹൃത്തേ… നന്ദിയും !. താങ്കളുടെ കഥകൾ അവരുടെ സൃഷ്ടികൾക്ക് പൊൻ തൂവൽ തിളക്കം നൽകുകവഴി… നിങ്ങൾ സ്വയം പ്രാപ്തനായി എത്തിച്ചേരുകയാണ് അവരുടെയൊക്കെ നിലവാര ഗോപുരമുകളിൽ വാസന്ത ചന്ദ്രനായി ഗോരോചനക്കുറി വരച്ചു കൊണ്ട്!.നന്നായി !. ഇതിനപ്പുറം വാക്കുകൾകൊണ്ട് എനിക്ക് അഭിനന്ദിക്കാൻ അറിയില്ല!. അല്ലെങ്കിൽ ഞാനെത്ര പ്രകീർത്തനം ചൊരിഞ്ഞാലും അത്, താങ്കളുടെ എഴുത്തിൻറെ മഹനീയ വാടങ്ങൾക്ക് അരികിൽ പോലും… എത്തിച്ചേരാൻ ആവില്ല എന്നും എനിക്കറിയാം. ഈ കഥയെ തെല്ലും കുറ്റം പറയാൻ എൻറെ നാവു പൊന്തില്ല. പക്ഷേ കൂട്ടിച്ചേർക്കാനും അനുമോദിക്കാനും രണ്ടു കാര്യങ്ങൾ…
അനുമോദിക്കാൻ ഉള്ളത്..
ഈ കഥയുടെ ഒട്ടും അഭംഗി കൂടാതെ, കുറഞ്ഞ പേജുകളിൽ സന്നിവേശിപ്പിച്ചു ഹൃദയങ്ങളിൽ ചേക്കേറാൻ കൊടുത്ത മിടുമിടുക്കിനെ ആണ്.
കൂട്ടിച്ചേർക്കൽ….” അനിത” എന്ന നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ… ഒരു ഒരുമിക്കലിൽ എത്തിക്കാതെ…. കുറച്ചുകൂടി പൊലിമ നൽകി, അവർക്ക് നന്ദനോടുള്ള affection, അതിലൂടെ കടന്നുവരുന്ന ആരാധന, അത് മൂത്ത വരുന്ന പ്രേമ ദൗർബല്യങ്ങൾ, ഒക്കെ… ഒന്നുകൂടി അമർത്തി വരച്ചു പോയിരുന്നെങ്കിൽ…. പൂത്തു തളർത്ത പൂമരച്ചില്ലയിൽ കുറേക്കൂടി തേൻകനികളാൽ സമൃദ്ധി നിറഞ്ഞു നിന്നേനെ എന്നു തോന്നി.
പിന്നെ…. അടുത്ത ഭാഗത്ത് കൊഴുപ്പിക്കാനായി… ഞാൻ ഒരുക്കി ചമച്ചു നിർത്തിയ എൻറെ ശ്രീകുട്ടിയെ പൊന്നു ചങ്ങാതി.. നിങ്ങൾ അടിച്ചു മാറ്റിക്കൊണ്ട് പോയല്ലോ ?.???
ഒരിക്കൽകൂടി..
താങ്കൾക്കും, എഴുത്തിനും.. എല്ലാ ഭാവുകങ്ങളും നേർന്നു…. ആ മനോഹര ഈരടികളുടെ അനുപല്ലവി കോറിയിട്ടുകൊണ്ട് നിർത്തുന്നു…. നന്ദി നമസ്കാരം…
“കാറ്റിലൂടെ… നിലാവിൻ മേട്ടിലൂടെ.. അലിയാൻ വരൂ, പുണരാൻ വരൂ മലർവാസമേ നീ… താരാജാലം മിനുങ്ങും പാതിരാവിൽ പനിനീരിതൾ വിതറീടുമീ മണ്ണിലാകെ…”
സ്നേഹപൂർവ്വം….
സാക്ഷി ആനന്ദ് ?️
പ്രിയ സാക്ഷി
ആദ്യമേ തന്നെ ഹൃദയത്തിൽ തട്ടിയൊരു ക്ഷമാപണം.എഴുതി തുടങ്ങുമ്പോൾ തന്നെ മനസ്സിൽ കൊടുത്ത ടൈറ്റിൽ ആണ് ശ്രീനന്ദനം.ശ്രീക്കുട്ടി,നന്ദൻ,ശ്രീനന്ദന ഈ മൂന്നു പേരുകൾക്ക് പകരം വയ്ക്കാൻ എന്റെ കയ്യിൽ വേറെ ഓപ്‌ഷൻസ് ഇല്ലായിരുന്നു, ക്ഷമിയ്ക്ക് സഹോ താങ്കളുടെ ശ്രീകുട്ടിയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.എത്രയും പെട്ടെന്നു പൂർത്തിയാക്കി അയയ്ക്കൂ, കാത്തിരിക്കുന്നു താങ്കളൂടെ എഴുത്തിൽ വിരിയുന്ന ആ ശ്രീക്കുട്ടിയുടെ അഭൗമ സൗന്ദര്യം കാണാൻ .
ഞാൻ ആദ്യം എഴുതി തുടങ്ങിയത് ശ്രീക്കുട്ടിയുടെയും നന്ദന്റെയും കഥയായിരുന്നു,ചെമ്പനീർ പൂവ് ഇടയിൽ സംഭവിച്ചു പോയതാണ്.ശ്രീനന്ദനം ഞാൻ പല രീതിയിൽ,പല രൂപത്തിൽ എഴുതി,പക്ഷേ എല്ലാം ഡിലീറ്റ് ചെയ്യേണ്ടി വന്നു
ഒരു തൃപ്തി വന്നിരുന്നില്ല.
ഇപ്പോഴും വന്നിട്ടില്ല.
പിന്നീട് ഇതുവരെ എഴുതിയതെല്ലാം ഒഴിവാക്കി മറ്റൊരു രീതിയിൽ,മറ്റൊരിടത്തിൽ പറിച്ചു നടുകയായിരുന്നു.പൂർത്തിയായപ്പോൾ നാല്പത് പേജോളം ഉണ്ടായിരുന്നു സാരോപദേശം പോലെ വിരസമായി തോന്നിയപ്പോൾ പൈങ്കിളിയുടെ എലമെന്റ് വല്ലാതെ കൂടിയപ്പോൾ ഏറ്റവും ചുരുക്കി അതുകൊണ്ട് തന്നെ ഒരു അപൂർണ്ണത അനുഭവപ്പെടുന്നുണ്ട്.
അനൂപ് മേനോനെ പറ്റി നമ്മൾ ചെമ്പനീർ പൂവിൽ പറഞ്ഞിരുന്നു,അന്നേ എനിയ്ക്ക് തോന്നിയിരുന്നു നമ്മുടെ ടേസ്റ്റുകളിൽ ഒരു സമാനത പപ്പേട്ടൻ,മഴ,സാഹിത്യം,അനൂപ് മേനോൻ… ഇപ്പൊ ദേ ഈ പാട്ടും,ഞാൻ ആവർത്തിച്ചു പാടിയ ( സ്മൂളിൽ) എപ്പോഴും കേൾക്കുന്നൊരു പാട്ട്.എന്റെയും ആൾടൈം ഫേവറേറ്റ്..
എന്തുകൊണ്ട് ഈ സിനിമ ??
ഈ കഥയിലേക്കെത്തിപ്പെടാനുള്ള സാഹചര്യം താഴെ കമന്റുകളിൽ കൊടുത്തിട്ടുണ്ട് ദയവായി അതും കൂടി വായിക്കൂ..
താങ്കൾ താഴെ സൂചിപ്പിച്ചതു പോലെ,മനസ്സു മുഴുവൻ ശ്രീക്കുട്ടി കൊണ്ടു പോയതിനാൽ അനിതയ്ക്ക് അർഹിയ്ക്കുന്ന പ്രാധാന്യം കൊടുക്കാൻ കഴിഞ്ഞില്ല.അനിത കുറച്ചു കൂടി ഉണ്ടായിരുന്നു അതു വെട്ടി ചുരുക്കലിൽ ഒലിച്ചും പോയി .
കഥയെപ്പറ്റി പറഞ്ഞ കാര്യങ്ങളെല്ലാം നെഞ്ചോടു ചേർക്കുന്നു ചങ്ങാതി.ഇഷ്ടപ്പെട്ടു എന്നറിയുമ്പോൾ തന്നെ വളരെ വളരെ സന്തോഷം തോന്നുന്നു.മനസ്സു നിറഞ്ഞു കവിഞ്ഞൊഴുകുന്നുണ്ട്,നന്ദി പറയുന്നില്ല പകരം സ്നേഹം മാത്രം..
സ്നേഹം.. സ്നേഹം..
ആദ്യം എഴുതിയ പരഗ്രാഫിനോട് ഒട്ടും തന്നെ യോജിക്കാനാവുന്നില്ല,എനിക്കെന്നല്ല താങ്കളെ ഇഷ്ടപ്പെടുന്ന,ആ എഴുത്തിനെ സ്നേഹിക്കുന്ന ആർക്കും. ദയവായി വീണ്ടും വരൂ നല്ല കഥകളുമായി കഥയെ വെല്ലുന്ന സൗന്ദര്യമുള്ള കമന്റുകളുമായി. കാത്തിരിയ്ക്കുന്നു പഴയതു പോലെ വീണ്ടും കഥകളും കമന്റുകളുമായി പ്രിയ സുഹൃത്ത് എങ്ങും നിറഞ്ഞു നിൽക്കാൻ.
ഇനിയും എന്തൊക്കെയോ പറയണം എന്നുണ്ട്.വാക്കുകൾ കിട്ടുന്നില്ല..
വീണ്ടും കാണാമെന്ന ശുഭ പ്രതീക്ഷയോടെ..
സസ്നേഹം
മാഡി
മാഡി….
ഞാൻ വെറുതെ ഒരു തമാശക്ക് ???പറഞ്ഞതാണ് ചങ്ങാതി…..(അടുപ്പമുള്ളവരോട് ഒരു തമാശ പോലും പറയാൻ വയ്യ എന്നായോ ചങ്ങായി? ) അത്രയും സീരിയസ്സായി ഹൃദയത്തിൽ തട്ടി ക്ഷമ ഒക്കെ പറയാൻ വേണ്ടി ഇവിടെ എന്താണ് ഉള്ളത്? സുഹൃത്തേ?. മനപ്പൂർവ്വം അല്ലല്ലോ?… അല്ലെങ്കിലും ഒരു കഥാപാത്രത്തിന്റെ patent ഒന്നും ആർക്കും കൊടുത്തിട്ടില്ലല്ലോ?. എല്ലാം വെറും തമാശയായി എടുത്താൽ മതി. മാത്രവുമല്ല… താങ്കൾ കരുതുന്ന പോലെ ശ്രീകുട്ടി എൻറെ കഥയിലെ അത്ര പ്രധാന കഥാപാത്രമൊന്നുമല്ല (കഥ വന്ന് വായിക്കുമ്പോൾ മനസ്സിലാകും) അപ്പോൾ അതിൻറെ പേരിൽ ചിന്തിച്ചുകൂട്ടിയതെല്ലാം ഒന്നാകെ തട്ടിക്കളഞ്ഞേരേ?? .
പിന്നെ താങ്കൾ പറഞ്ഞത് അക്ഷരാർത്ഥം ശരിതന്നെ !. അല്ലെങ്കിലും എഴുതുന്നവർ… ഏകദേശം ഒരേ wavelength ഉള്ളവർ തന്നെയാകും. അതാണ് ഈ പറഞ്ഞ കാര്യങ്ങളിലെ എല്ലാം പോലെ ശ്രീക്കുട്ടിയിലും… അസാധാരണ സാദൃശ്യം വന്ന് പോയത്.
പിന്നെ അവസാനത്തെ പാരഗ്രാഫിൽ ഉൾപ്പെടെ… താങ്കളുടെ ഉള്ളു നിറഞ്ഞ സ്നേഹത്തിനും ആ സ്നേഹം പൊതിഞ്ഞ വലിയ വാക്കുകൾക്കും…. തിരികെ… ആഴങ്ങളിൽ തൊട്ടുകൊണ്ട് നിറഞ്ഞ നന്ദിയും സ്നേഹവും പകർന്നുനൽകുന്നു. ഇനി കണ്ടുമുട്ടൽ ഉണ്ടാവുമോ എന്നൊന്നും ഉറപ്പില്ല…. എങ്കിലും ,താങ്കൾ ശുഭപ്രതീക്ഷ വച്ചു പുലർത്തിയ സ്ഥിതിക്ക്… അത് തട്ടിത്തെറിപ്പിക്കാതെ… നന്മകൾ പൂത്തു വിളയുന്ന നല്ല കാലം ഇരുവർക്കും vannu ഭവിക്കട്ടെ എന്ന പ്രാർത്ഥനകളോടെ…..
സ്നേഹത്തോടെ..
സ്വന്തം
സാക്ഷി ആനന്ദ് ?️
തമാശയാണെന്നു മനസ്സിലായി ചങ്ങായീ എന്നാലും ചെറിയൊരു വിഷമം വന്നു,അതാ ക്ഷമ ചോദിച്ചേ,ആയൊരു നിമിഷം മാത്രം പിന്നെ മാറി,അതു കഴിഞ്ഞു.
ഹൃദയശുദ്ധിയുള്ള എല്ലാ സ്ത്രീകളിലും
കുസൃതി നിറഞ്ഞൊരു മനസ്സില്ലേ ? ഉണ്ട്…
എനിയ്ക്കങ്ങനെ തോന്നിയിട്ടുണ്ട്.
ആ ചിന്തയിലാണ് ശ്രീക്കുട്ടിയെ കണ്ടത്. നന്ദനെക്കാളേറെ, അനിതയെക്കാളേറെ,നന്ദനെ മാറ്റിയെടുത്ത ശ്രീക്കുട്ടിയെ ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടു പോയി, ആ പേരിനോട് തന്നെ വല്ലാത്തൊരു പ്രണയം.അതുകൊണ്ട് തന്നെ
സാക്ഷിയുടെ എഴുത്തിൽ വിരിയുന്ന ആ ശ്രീക്കുട്ടിയെ കാണാനും വളരെ ആകാംക്ഷയുണ്ട്..
ഒരിയ്‌ക്കൽ കൂടി പറയട്ടെ.
വീണ്ടും കാണാമെന്നുള്ള ശുഭ പ്രതീക്ഷയോടെ,ആശംസകളോടെ സ്നേഹത്തോടെ..
മാഡി
test
സത്യം പറയാലോ ഒരു എപിക് ഫീലിൽ ഒരു ചെമ്പനീർ പൂ.. ശ്രീയും നന്ദനും ഒരു രക്ഷേം ഇല്ല.. ചെമ്പകപൂവിന്റെ പരിമളവും പനിനീർ പൂവിന്റെ മൃദുലവും മാനത്തെ വെള്ളി താരകങ്ങളുടെ തിളക്കവുമുള്ളഒരു കൃതി.. ഒരുപാട് ഇഷ്ടായി.. ഒരുപാടൊരുപാട്.. അനൂപ് മേനോന്റെ ആ ഫിലിമിനേക്കാൾ തീവ്രത തോന്നുന്നു.. പിന്നെ പൈങ്കിളി അതിനെപ്പറ്റി പറയാണേൽ പ്രണയത്തിന്റെ സൗന്ധര്യം മുഴുവൻ അങ്ങിനത്തെ പൈങ്കിളി തന്നെയല്ലേ പ്രണയത്തിന്റെ തീവ്രത അറിയണമെങ്കിൽ പൈങ്കിളി ആസ്വദിക്കാനുള്ള മനസ്സുണ്ടാവണം “ഒരാളെ മാത്രം സ്നേഹിക്കാൻ ഇന്റെൻസായി പ്രണയിക്കാൻ,മനസ്സിലും ശരീരത്തിലും ഒരാൾ മാത്രം ടു ബീ എ വൺ വുമൺ മാൻ അതങ്ങനെ ചെയ്യാൻ ഇറ്റ് ഡിമാൻഡ്‌സ് എ മൈൻഡ് ഓഫ് ക്വാളിറ്റി.”….. ഒരു അഡാർ ഡയലോഗ് ആണ്
വൗ… ഒരേയൊരു ചോദ്യം ആദ്യമേ തന്നെ ചോദിയ്ക്കട്ടെ,കവിയാണോ,കവയിത്രിയാണോഎന്തായാലും നന്നായി എഴുതുന്ന,വായിക്കുന്ന ഒരാളാണെന്നു മനസ്സിലായി,ആ സൗരഭ്യം മുഴുവൻ ഈ വരികളിലുണ്ട്.
ഒരു പ്രണയ കാവ്യം എഴുതിക്കൂടേ ??
കഥയെ പറ്റി പറഞ്ഞ കാര്യങ്ങളെല്ലാം നെഞ്ചോടു ചേർക്കുന്നു,എഴുതുമ്പോൾ വായിക്കുന്ന ഒരാൾക്കെങ്കിലും ഇഷ്ടപ്പെടണേ എന്നേ ഉണ്ടായിരുന്നുള്ളൂ.ഇതിപ്പോ വല്ലാത്ത സന്തോഷം തോന്നുന്നു,മനസ്സിൽ ഒരായിരം മഴവില്ലുകൾ മിഴിവോടെ വിരിയുന്നു.
അനൂപ് മേനോനെ വളരെ ഇഷ്ടമാണ് പകൽ നക്ഷത്രങ്ങൾ,ബ്യൂട്ടിഫുൾ,ട്രിവാൻഡ്രം ലോഡ്ജ് ഇതൊക്കെ എത്ര തവണ കണ്ടു എന്നതിന് കണക്കില്ല.ആ സിനിമ കണ്ടപ്പോൾ ഈ ആശയം മനസ്സിൽ ആഴത്തിൽ തട്ടിയപ്പോൾ തോന്നിയ ഒരുതരം വട്ട്.
ഒരിക്കൽ കൂടി ഒരായിരം നന്ദി മനം നിറച്ചതിന്..
അയ്യോഹ്… കവിയും കവിയിത്രിയും ഒന്നുമല്ല.. വായിക്കാറുണ്ടായിരുന്നു ഒരുപാട്.. ആദ്യമൊക്കെ ഒരുപാട് സമയം കിട്ടുമായിരുന്നു ബട്ട് ഇപ്പോ തീരെ സമയല്ലാണ്ടായി… നല്ലൊരു ത്രെഡ് കിട്ടിയിട്ടുണ്ട് ബട്ട് ടൈം കിട്ടുന്നില്ല അതാ പ്രോബ്ലം… എന്തായാലും വരും നല്ലൊരു പൈങ്കിളിയുമായി.. അതിനു മുൻപ് ഞാനിപ്പോ വേറൊരു കഥയുടെ പണിപ്പുരയിൽ ആണ്.. എഴുതി തുടങ്ങിയപ്പോഴാ മനസ്സിലായെ കമ്പി എഴുതാൻ അറിയില്ലെന്ന് ചേറിയൊരു കമ്പി സെഷൻ എഴുതാൻ ഇരുപത് ദിവസത്തിൽ കൂടുതലായി ഞാൻ ശ്രമിക്കുന്നു ബട്ട് നോ രക്ഷ… എങ്ങിനേലും ഫുള്ളാക്കണം
ഹ ഹാ അതൊരു ചടങ്ങാണ് ആ ഭാഗം ഓടിച്ചു എഴുതിയാൽ മതിയെന്നേ, എത്രയും പെട്ടെന്നു പൂർത്തിയാക്കി അയയ്ക്കൂ…
?????
എഴുതി അയച്ചിട്ടുണ്ട്.. ഇനി കുട്ടൻ ഡോക്ടർ കനിയണം
വെരി ഗുഡ്… അതാണ്…. ?✌️
സത്യം പറയാലോ ഒരു എപിക് ഫീലിൽ ഒരു ചെമ്പനീർ പൂ.. ശ്രീയും നന്ദനും ഒരു രക്ഷേം ഇല്ല.. ചെമ്പകപൂവിന്റെ പരിമളവും പനിനീർ പൂവിന്റെ മൃദുലവും മാനത്തെ വെള്ളി താരകങ്ങളുടെ തിളക്കവുമുള്ളഒരു കൃതി.. ഒരുപാട് ഇഷ്ടായി.. ഒരുപാടൊരുപാട്.. അനൂപ് മേനോന്റെ ആ ഫിലിമിനേക്കാൾ തീവ്രത തോന്നുന്നു.. പിന്നെ പൈങ്കിളി അതിനെപ്പറ്റി പറയാണേൽ പ്രണയത്തിന്റെ സൗന്ധര്യം മുഴുവൻ അങ്ങിനത്തെ പൈങ്കിളി തന്നെയല്ലേ പ്രണയത്തിന്റെ തീവ്രത അറിയണമെങ്കിൽ പൈങ്കിളി ആസ്വദിക്കാനുള്ള മനസ്സുണ്ടാവണം “ഒരാളെ മാത്രം സ്നേഹിക്കാൻ ഇന്റെൻസായി പ്രണയിക്കാൻ,മനസ്സിലും ശരീരത്തിലും ഒരാൾ മാത്രം ടു ബീ എ വൺ വുമൺ മാൻ അതങ്ങനെ ചെയ്യാൻ ഇറ്റ് ഡിമാൻഡ്‌സ് എ മൈൻഡ് ഓഫ് ക്വാളിറ്റി.”….. ഒരു അഡാർ ഡയലോഗ് ആണ്
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ കമന്റ് ബോക്‌സിൽ ഒരുവരി എഴുതുന്നത്.
ഒറ്റയിരുപ്പിന് വായിച്ചു കഴിഞ്ഞപ്പോൾ… എന്താ പറയുക… ആ സ്റ്റീരിയോയിൽ പാടുന്ന പോലെ…
“കിളികൾ പറന്നതോ…”
ആദ്യ ഭാഗം വായിച്ചപ്പോൾ ഒരുജ്ജല പ്രണയകാവ്യം എന്നാണ് തോന്നിച്ചത്. പക്ഷേ വായിച്ചു വന്നപ്പോൾ… ഒരു എപ്പിക് രചന തന്നെ.
അടുത്ത രചനക്കായി കാത്തിരിക്കുന്നു
പ്രിയ ജോ
ഞാൻ എന്താ പറയുക പ്രണയത്തിന്റെ, പ്രണയ കാവ്യങ്ങളുടെ സുൽത്താന്മാരായ ജോയും അഖിലുമൊക്കെ ഇങ്ങനെ പറയുമ്പോൾ നാഷണൽ അവാർഡ് കിട്ടിയ സുഖം.അല്ല അതിനുമപ്പുറം എന്തൊക്കെയോ ഒരു ഫീൽ.
സന്തോഷത്തിന്റെ ആധിക്യത്താൽ മനസ്സു നിറഞ്ഞു കവിയുന്നു.
അടുത്തത്,അടുത്ത കഥ ഒന്നും മനസ്സിലില്ല..
ഞാനും കാത്തിരിപ്പിലാണ് ശ്രീഭദ്രത്തിനു വേണ്ടി ചെകുത്താന് വേണ്ടി മറ്റൊരു നവവധുവിനു വേണ്ടി
മൂന്നും ഒറ്റ ദിവസം എഴുതി ഇടണം എന്നുണ്ട്. പക്ഷേ… എന്തോ ഊരി ശക്തി എന്നെ തടയുന്നു. അതിനി മടിയാണോ മടുപ്പാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഒന്നറിയാം… അതൊരിക്കലും തിരക്കല്ല…!!!
പിന്നെ മറ്റൊരു നവവധു… അത്… അതിനി ഒരിക്കലും നടക്കില്ല സഹോ… എന്തെന്നാൽ അവൾ ഒരിക്കൽ വന്നുകഴിഞ്ഞു. ഇനിയൊരിക്കലും അങ്ങനെ എഴുതാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. അഥവാ എഴുതിയാലും അതൊരിക്കലും അവൾക്ക് പകരമാവുകയുമില്ല
അങ്ങെഴുത് ബ്രോ ആദ്യം ശ്രീഭദ്രം തന്നയാവട്ടെ..