പുറമേ മഴ ചാറാൻ തുടങ്ങിയിരിക്കുന്നു…
ചിന്തകൾ വർഷങ്ങൾ പുറകിലേക്ക്
സഞ്ചരിച്ചപ്പോൾ ഓർമ്മകൾ ഒരു ചാറ്റൽ
മഴയായി എന്റെ മനസ്സിൽ പെയ്തിറങ്ങി…
*************************************************
കൗമാരസ്വപ്നങ്ങൾ
ചിറകു വിരിക്കും
കാലം……..!
ഒരു മനുഷ്യ ജീവിതത്തില് ഏറ്റവും സമ്മോഹനമായ കാലഘട്ടമാണ് കൗമാരം…. നമ്മിലെ സ്വപ്ന വസന്തത്തിന്റെ കാലം, ഉല്ക്കടമായ ആഗ്രഹങ്ങളുടെ കാലം, പ്രണയം പൂവിടര്ത്തുന്ന കാലം, നമ്മിലെ രതികാമനകള് പൂക്കാന് തുടങ്ങുന്ന കാലം, എന്നു വേണ്ട ജീവിതം അതിന്റെ സര്വ്വവിധ സൗന്ദര്യത്തോടും കൂടി നമ്മില് പൂചൂടി നില്ക്കുന്ന കാലം….!.
(ഓർക്കും തോറും മധുരമേറുന്ന ഒരുപാട്
കഥകൾ പറയാനുണ്ട് നമ്മുടെ ഓരോ
കലാലയങ്ങൾക്കും.. മനസ്സിൻറെ ഇടനാഴികളിലെ മൗനം ഭേദിച്ച് എത്ര കൊലുസ്സുകൾ ചിരിച്ചുകൊണ്ട് നടന്നുപോയിരിക്കുന്നു… എന്നന്നേക്കുമായി ഹൃദയത്തിലൊരുപിടി വേദനയുടെയും, ഓർത്തോർത്തുചിരിക്കാൻ നല്ല
നിമിഷങ്ങളേയും സമ്മാനിച്ച നമ്മുടെ പ്രിയ
കലാലയങ്ങൾ..)
മനോഹരമായിരുന്നു പ്ലസ് വൺ പ്ലസ്ടൂ പഠനകാലം…
ഹുമാനിറ്റീസ് ആയതിനാൽ ക്ലാസ്സിൽ അറുപതിൽ
നാല്പ്പത്തിയഞ്ചു പേരും പെൺകുട്ടികളായിരുന്നു…
ആകെ ശ്മശാനമൂകത തളം കെട്ടി നിന്നിരുന്ന ഹിസ്റ്ററിക്കാസ്സുകളിൽ പെൺകുട്ടികളെ
ഒളികണ്ണെറിഞ്ഞ് നോക്കിയിരിക്കാൻ നല്ല
രസമാണ്…..
പുറകിലെ ജനാലവഴി വരുന്ന കാറ്റിലവരുടെ
മുടിയിഴകൾ തെന്നിപ്പറക്കവെ ഏതോ സ്വപ്നലോകത്തിലേക്ക് വഴുതി വീണിരിക്കും പലരും…
ആയിടക്കാണ് ഞാനവളെ ശ്രദ്ദിച്ചുതുടങ്ങിയത്.
ആരതി, (ആദി) അതാണ് അവളുടെ പേര്…
സന്ധ്യയിൽ സൂര്യൻ മേഘങ്ങൾക്ക് കൊടുത്ത
നിറം പൂശിയ മേനി……..
കരിമുകിൽ തഴുകിയ കേശദളങ്ങൾ… നക്ഷത്രങ്ങൾ മിന്നാൻ മറന്ന
രാത്രിയിലെ പൂർണ്ണചന്ദ്രന്റെ ശോഭയുള്ള മിഴി…
അവളുടെ മുഖത്തിനു ഭംഗികൂട്ടാനെന്ന വണ്ണം കീഴ്ച്ചുണ്ടിനു താഴെ വലതുവശത്തായി ഒരു ചെറിയ കാക്കപ്പുള്ളിയും…….
ഒറ്റനോട്ടത്തിൽ അവളെ കണ്ടാൽ ആരും ഒന്ന്
കൊതിക്കും…..!
ക്ലാസ്സുകളിലും ഒഴിവുസമയങ്ങളിലും എൻറെയൊരു കണ്ണ് അവൾക്കുമേലുണ്ടാവും.. എൻറെ നോട്ടങ്ങൾ അവളും
ശ്രദ്ധിച്ചതുകൊണ്ടായിരുന്നിരിക്കണം, അവളെന്നെയും മെല്ലെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഞങ്ങൾ തമ്മിൽ സംസാരം
ബാക്കി ഭാഗം ഉണ്ടോ❤️
ഇമോഷണൽ ആവാനൊന്നും ഇല്ലല്ലോ…
വളരെ സന്തോഷം അഭിപ്രായം അറിയച്ചതിന്…
Thanks
സ്വന്തമാക്കാൻ കഴിയാത്ത ഇഷ്ടങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ അടുത്ത ജന്മത്തിലേക്ക് മാറ്റി വെച്ചിരിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും…
കഥ ഒരുപാട് ഇഷ്ടായി. അതിലെ സാഹിത്യം അതിനേക്കാൾ ഇഷ്ട്ടായി..
അവസാനം അവരൊന്നിക്കുന്നത് കൂടി എഴുതാമായിരുന്നു..
@suresh
Thanks
കൊള്ളാലോ… നല്ലെഴുത്ത്…. സുഖമുള്ള വായന തന്ന രചന…
മനോഹരമായ ഓർമ്മകൾ ഉള്ള സ്കൂൾ കാലഘട്ടം. അത് വളരെ മനോഹരമായി ആവിഷ്കരിച്ചു…
ഇനിയും തുടർന്ന് ഇതിലും മനോഹരമായ രചനകൾ സമ്മാനിക്കാൻ കഴിയട്ടെ…
നല്ല അഭിപ്രായത്തിന് വളരെ നന്ദി…
Pls waiting 2ed part
ഇതിന് തുടർച്ച ഇല്ല ബ്രോ.
ബ്രോ ഇതിന്റെ സെക്കന്റ് പാർട്ട് ഉണ്ടാകുമോ? വെയ്റ്റിംഗ് ആണ്??
ഇല്ല , ഇത് ഇവിടംകൊണ്ട് അവസാനിച്ചു…
വളരെ ചുരുങ്ങിയ വരികളിൽ മനോഹരമായി വരച്ചു കാട്ടിയ പ്രണയം
ശെരിക്കും നോസ് അടിച്ചു ബ്രോ ?
ആരേലും പറയുന്ന കേട്ടിട്ടു നിർത്താൻ ഒന്നും നിക്കണ്ട ഇനിയും ഇതേ പോലുള്ള കുട്ടി കഥകൾ എഴുതണം അത് ഇഷ്ടംപെടുന്നവരും ഇവിടെ ധാരാളം ഉണ്ട് ?
വായനക്കും, അഭിപ്രായത്തിനും ഒത്തിരി നന്ദി…
നിർത്താനൊന്നും പോകുന്നില്ല ബ്രോ.
എങ്കിലും ശൈലി ഒന്ന് മാറ്റണം…
കലാലയ ജീവിതത്തിന്റെ അമിതസ്വാതന്ത്ര്യത്തിന്റെയും, സ്കൂൾ ജീവിതത്തിലെ കർശന നിയന്ത്രണങ്ങൾക്കുമിടയിലെ ഏറ്റവും മനോഹരമായ രണ്ട് കൊല്ലം…
ഇന്നും സ്കൂളിന്റെ മുന്നിലൂടെ പോകുമ്പോൾ അകത്തേക്ക് കണ്ണുകൾ പായുന്നുണ്ടെങ്കിൽ അത്രമേൽ പ്രിയപ്പെട്ടതാണെനിക്കെന്റെ plus two ജീവിതം…
നല്ല എഴുത്ത്… വളരെ വളരെ ഇഷ്ട്ടമായി. ഒരിക്കൽ കൂടി ആ കാലത്തിലേക്ക് കൊണ്ടുപോയതിന് നന്ദി…
പേര് എനിക്ക് ഇഷ്ട്ടായിട്ടോ…
ഹൃദയം നിറഞ്ഞു വായിച്ചതിനും, മനോഹരമായ അഭിപ്രായത്തിനും ഒത്തിരി നന്ദി…
നൊസ്റ്റാൾജിക്… ഞാനും ആ കാലഘട്ടത്തിലേക്ക് ഒന്ന് പോയി… വളരെ മനോഹരം…
കൊതിയോടെ മാത്രം ഓർക്കാൻ പറ്റുന്ന, തിരിച്ചു കിട്ടണം എന്നാഗ്രഹിക്കുന്ന ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടമുള്ള ആ രണ്ട് വർഷങ്ങൾ ഓർമ്മിപ്പിച്ചതിന് ഒരുപാട് നന്ദി, സ്നേഹം…
Missing plus two life?????
ഇത് സ്വയം അനുഭവം ആണോ.?
ഓർമ്മകളിലേക്ക് തിരികെ പോയി എന്ന് കേൾക്കുന്നത് തന്നെ സന്തോഷം. എം
വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി…
ഒരുപാട് ഇഷ്ടമായി കൗമാരത്തിൽ കോർത്തിണക്കിയ ഒരു കൊച്ചു കഥ.പ്രണയത്തിന്റെ കാണാപ്പുറങ്ങൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്.ഒരു വാക്കിന്റെ അക്ഷരങ്ങളിലോ പൂർണ്ണമായി വ്യാഖ്യാനിക്കാൻ പറ്റാതായി ഒന്നേയുള്ളൂ പ്രണയം.ഞാനും ഒരു കൗമാര പ്രണയത്തിൽ നീന്തിയവനാണ്,ശ്രീയെപ്പോലെ കാലം പോകുന്തോറും ഞാനും ആർക്കോ വേണ്ടി കാത്തിരിക്കുന്നു.
With love sajir
കാത്തിരിപ്പ് സഫലമാകട്ടെ എന്നാശംസിക്കുന്നു…
വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…
സിംപിൾ സ്റ്റോറി ആയിരിന്നുവെങ്കിലും ആദ്യം മുതൽ അവസാനം വരെ പിടിച്ചിരുത്തി…
Nicely written….
താങ്ക്സ്
സുഹൃത്തേ ഞാൻ പറയുന്നത് കൊണ്ട് തെറ്റിദ്ധരിക്കരുത്.എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു എഴുത്തുകാരൻ എന്ന നിലയ്ക്കാണ് ഞാനിത് താങ്കളോട് പറയുന്നത്…
പ്രണയം എഴുതാനും വായിക്കാനും ധാരാളം പ്ലാറ്റുഫോമുകൾ വേറെ ഉണ്ട്… ഇവിടെ വരുന്ന ഭൂരിഭാഗം ആളുകളും കമ്പി പ്രതീക്ഷിച്ചാണ് ഓരോ കഥകളും വായിക്കുന്നത്… അവരെ നിരാശരാക്കരുത്.
നിങ്ങളെഴുതിയ ‘ഏട്ടത്തി’ യൊക്കെ എന്റെ ഫേവറേറ്റ് കഥകളിലൊന്നാണ്. അതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കൂ..
ദയവു ചെയ്തു ഇത്തരം കാറ്റഗറി ഒഴിവാക്കൂ.
ഞാൻ ഈ പറഞ്ഞതൊന്നും വേറെ രീതിയിൽ കാണരുത്. നല്ലത് പോലെ കമ്പി എഴുതാൻ അറിയുന്ന ഒരാളെന്ന നിലയിൽ പറഞ്ഞതാണ്.
ഇതോട് കൂടി നിർത്തിയേക്കാം…!
ഭായി : സഹോ : ബ്രോ : …….,
ഇവിടെ ഏത് തരം എഴുത്തും kambikkuttan പ്രസിദ്ധീകരിക്കും…
അതുകൊണ്ട് ആരെങ്കിലുെമാക്കെ പറയുന്നത് കേട്ട് നിർത്തരുത്………..
കമ്പി വായിക്കാനാണ് ഞാനും വരുന്നത്.
എന്ന് കരുതി 24 മണിക്കൂറും കമ്പി ആയി ജീവിക്കാൻ പറ്റുമോ …
മനുഷ്യന് വേറെ എന്തെല്ലാം വിചാരങ്ങളുണ്ട് !.
ഇവിടെ മറ്റു ചില എഴുത്തുകാരെപ്പോെലെ..
സംശയരോഗം കൊണ്ടും ആരെങ്കിലും
ചൊറിയുമ്പോഴേക്കും പിണങ്ങിപ്പോവല്ലേ
വാം…..പയർ….
@ പങ്കജാക്ഷൻ കൊയ്ലോ,
പങ്കേട്ടാ സുഖം തന്നെയെന്ന് വിശ്വസിക്കുന്നു…
ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഞാൻ ഒരിക്കലും എഴുത്ത് നിർത്താൻ പോകുന്നില്ല…
പിന്നെ mahaboob പറഞ്ഞതും ഒരു പരിധി വരെ ശരിയാണെന്ന് തോന്നുന്നു…
അതുകൊണ്ട് അത്തരം കാറ്റഗറിയിലുള്ള എഴുത്ത് തൽക്കാലം ഒഴിവാക്കാമെന്ന് വിചാരിച്ചു…
അല്ലെങ്കിലും മറ്റ് ജേണറിലുള്ള കഥകൾ എഴുതാൻ ഒരു കഴിവ് വേണം, എനിക്കതില്ല…
ഈ കഥ തന്നെ കണ്ടില്ലേ…!
ഇങ്ങനെയുള്ള കഥയ്ക്കക്ക്
വ്യൂസ് കുറവായിരിക്കുമെന്ന്
എഴുതുമ്പോൾത്തെന്നെ
അറിയാമല്ലോ….
പക്ഷെ കമന്റസും ലൈക്കുമൊക്കെ
നോക്കൂ..
അതുപോരെ???
ഒരു പാട് പേരെ കൗമാര കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
ഒരു കമന്റ് നോക്കി ,ബാക്കി
തൊണ്ണൂറ്റൊമ്പത് പേരെയും
കാണാതിരിക്കരുത്!
എന്താണ് ബ്രോ ഇങ്ങനെയൊക്കെ പറയുന്നേ.. ഇവിടെ ഏത് categary യും എടുക്കില്ലേ, പിന്നെന്താ പ്രശ്നം…
സൂപ്പർ ബ്രോ,മനോഹരം എന്നല്ലാതെന്തു പറയാൻ…അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്…
Thank you വേട്ടക്കാരൻ
ഒരു ദൃശ്യം കാണുന്ന പോലുള്ള അനുഭവം…
വളച്ചുകെട്ടും, സസ്പെൻസും, ട്വിസ്റ്റും ഒന്നുമില്ലെങ്കിലും വളരെ താല്പര്യത്തോടെ വായിക്കാൻ ഉതകുന്ന ഒരു ശൈലിയുണ്ട് കഥക്ക്….
ഒരാളിലേക്ക് പലകാലങ്ങളായി പലർ വരും…
ഓരോരുത്തരും അവരുടേതായി എന്തെങ്കിലും എഴുതി വെയ്ക്കും. ചിലർ നീണ്ട ഒരു കഥ, ചിലർ പിന്നീടൊരിക്കലും മറക്കാനാവാത്ത വിധം മനസ്സിൽ പതിഞ്ഞു പോകുന്ന ഒരു കവിത, ഒരു ഗാനം. ചിലർ ഒരൊറ്റ വാക്യം, ഒരു വാക്ക്. കഥകളും, പാട്ടുകളും, വിലാപങ്ങളും, പൊട്ടിച്ചിരികളും, ഓർമ്മപെടുത്തലുകളും കൂട്ടികലർന്ന് അയാളുടെ അകം പിശാചിന്റെ അമ്പലം പോലെയാകും..
ഒടുവിലൊരാൾ വരും. ഒന്നും എഴുതാനില്ലാത്ത ഒരാൾ..എഴുതിയെഴുതി നിറഞ്ഞോടം മായ്ച്ചു മായ്ച്ചൊരാകാശം പോലെയാക്കും….
ഒരുനാൾ ആ വസന്തം പൂവണിയുക തന്നെ ചെയ്യും….
എജ്ജാതി കമന്റ്.
ഒരുപാട് നന്ദി വിലയേറിയ അഭിപ്രായത്തിനും. മനസ്സ് നിറക്കുന്ന അഭിനന്ദനത്തിനും…
വാക്കുകൾ കൊണ്ട് പറയാൻ പറ്റുന്നില്ല എന്നാലും പറയാം ഇത് ഒരു തിരിച്ചു പഴയ കാലത്തിലേക്ക് ഒരു യാത്രയായി തോന്നി ,പറഞ്ഞ അറിയിക്കാൻ പറ്റാത്ത ഒരു സന്തോഷവും നൊമ്പരവും വളരെ നന്ദി ഇത് എഴുതിയതിന്, തുടരുക അങ്ങനെയെങ്കിലും അ പഴയ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് നടക്കുമല്ലോ ?☺️??
ഓർമ്മകളിലേക്ക് തിരികെ പോയി എന്നറിയുന്നത് തന്നെ സന്തോഷം..
ഒത്തിരി സ്നേഹം ഈ വാക്കുകൾക്ക്…
ജീവിതത്തിലെ ഒരുപാട് സങ്കടങ്ങൾക്കിടയിൽ ഒറ്റപ്പെടാതിരിക്കാൻ നമ്മളൊരാളെ സ്നേഹിച്ചിട്ടുണ്ടാവും.. പക്ഷേ ആത്മാർത്ഥമായി സ്നേഹിച്ചതുകൊണ്ടാണോയെന്നറിയില്ല അവർ നമ്മുടെ സ്നേഹം കണ്ടില്ലെന്നു നടിച്ചിട്ടുണ്ടാവും……
അതിനു കാരണമെന്താണെന്ന് പോലും അറിയില്ലായിരിക്കാം….
ഒരു പക്ഷേ കൈ പിടിച്ചു കൂടെവരാൻ ധൈര്യമില്ലാത്തതുകൊണ്ടാവില്ല, കൈ പിടിച്ചു നടത്തിയവരുടെ കണ്ണീരുകാണാൻ വയ്യാത്തതുകൊണ്ടായിരിക്കാം….
Anyway thanks a lot……
One of the best stories i have ever read…
ശരിയായിരിക്കാം..
അവരവരുടെ അവസ്ഥയല്ലേ അവരെക്കൊണ്ട് ഓരോന്ന് തോന്നിക്കുന്നത്…
ഒരുപാട് നന്ദി ഹൃദയം നിറഞ്ഞ വാക്കുകൾക്ക്.
❤️❤️❤️
Thanks
കാലം എന്നോ കരുതി വച്ച ഒരു സമ്മാനമാണ് പ്രണയം….
കാലം എത്ര കഴിഞ്ഞാലും ഒരിക്കലും മായാതെ നിൽക്കുന്നു ആ ഓർമ്മകൾ…
തിരിച്ചു കിട്ടാൻ കൊതിക്കുന്ന നിറം മങ്ങാത്ത ഓർമ്മകൾ…
എഴുതിയ ഓരോ വരികളും വാക്കുകളും മനസ്സിൽ മായാതെ നിൽക്കുന്നു…
വായനക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി…
കലാലയ ജീവിതം ഒരു അനുഭൂതിയാണ്
കഴിഞ്ഞ കാലത്തിന്റെ ഓർമ്മപെടുത്തൽ കൂടിയാണ്….
ഒരിക്കൽ കൂടി ആ ഓർമ്മകളിലൂടെ പോയി..
Thank you so much for presenting this story…
Thank you manu.
നല്ല അഭിപ്രായത്തിന് ഒത്തിരി നന്ദി..
Simple ആയി എഴുതിയ ഹൃദയസ്പർശിയായ ഒരു കഥ……. നന്നായി എഴുതി…..
എന്റെ ആദ്യ പ്രണയത്തിന്റെ ഓർമ്മകൾ മനസ്സിലേക്ക് വരുന്നു….
Uff another Arrow ??
Thanks
ലളിത സുന്ദരമായ വരികൾ…….
കാത്തിരിപ്പിനും ഒരു സുഖമുണ്ട്, ആർക്കും നിർവചിക്കാൻ കഴിയാത്ത വിധം.
Thank you kalippan