സ്റ്റാർട്ട്.. ക്യാമറ.. ആക്ഷൻ! [Aman] 406

എന്തോ പറയാനോങ്ങിയ അയാളുടെ ചുണ്ടുകൾ വാക്കുകൾക്ക് വേണ്ടി പരതി.

 

“ഇതെന്റെ പപ്പയെ ചതിച്ചു കൊന്നതിനും എന്റെ ജീവിതം നരകമാക്കിയതിനും നിനക്കുള്ള എൻ്റെ സമ്മാനമാണ്. നിനക്ക് മാത്രമല്ല എൻ്റെ മമ്മിക്കും. പാപത്തിന്റെ ശമ്പളം നിനക്കൊക്കെ പകുത്ത് നൽകാതെ ജൂലി ഇവിടെനിന്നും പോകുമെന്ന് കരുതിയോടാ മൈരേ..? നോക്കേണ്ട, നീ കൊടുത്ത വിഷം കൊണ്ട് മമ്മ പപ്പയെ തീർത്ത പോലെ അവളെയും ഞാൻ സയനൈഡ് കൊടുത്ത് ഇല്ലാതാക്കിയിട്ടുണ്ട്. ഇനി രണ്ടാൾക്കും നരകത്തിൽ വെച്ച് കാണാം..”

 

സഹദേവൻ പെട്ടെന്ന് മുന്നോട്ടാഞ്ഞു അവളുടെ കയ്യിൽനിന്നും റിവോൾവർ തട്ടിപ്പറിക്കാൻ ഒരുശ്രമം നടത്തി. അത് മുൻകൂട്ടി കണ്ട ജൂലൈ ഞൊടിയിട കൊണ്ട് റിവോൾവർ അയാളുടെ നെഞ്ചിലേക്കമർത്തി. അവളുടെ വിരലുകൾ  രണ്ടുപ്രാവശ്യം റിവോൾവറിന്റെ കാഞ്ചിയിലമർന്നു. പോയിന്റ് ബ്ലാങ്കിൽ രണ്ടു വെടിയുണ്ടകൾ സഹദേവന്റെ ഹൃദയത്തെയും തുളച്ച് പുറത്തേക്ക് പാഞ്ഞു. പാതിമുറിഞ്ഞ ഒരു നിലവിളിയോടെ അയാൾ തറയിലേക്ക് മറിഞ്ഞു വീണു..

 

വീട് പൂട്ടി തന്നെയും കാത്തു നിൽക്കുന്ന കാറിലേക്ക് ജൂലി നടക്കുമ്പോഴേക്കും മഴ പിന്നെയും ചെറുതായി പെയ്യാൻ തുടങ്ങിയിരുന്നു.

 

ഡോർ തുറന്നു അകത്തേക്ക് കയറുമ്പോൾ അവൾ വിശ്വനാഥനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.

 

“ദാറ്റ്സ് മൈ ഗേൾ..” വിശ്വനാഥന്റെ വിരലുകൾ വാത്സല്യപൂർവ്വം അവളുടെ കവിളിൽ തലോടി.. വർഷങ്ങളായി തൻ്റെ ഹൃദയത്തെ കുത്തിനോവിച്ചുകൊണ്ടിരുന്ന അടങ്ങാത്ത പകയെ വേരോടെ പറിച്ചു കളയാൻ കഴിഞ്ഞ നിർവൃതിയിലായിരുന്നു ജൂലിയുടെ മനസ്സപ്പോൾ.

രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിശ്വനാഥൻ വണ്ടിസ്റ്റാർട്ടാക്കുകയും അർദ്ധരാത്രിയുടെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അത് മുന്നോട്ട് പായുകയും ചെയ്തു.

The Author

26 Comments

Add a Comment
  1. Waiting for next part

  2. എതിർപ്പുകൾ വകവെക്കാതെ മുന്നോട്ട് പോവുക all the best

  3. ഇതിപ്പോ എന്താ സംഭവം? ഒരു പിടിയും കിട്ടുന്നില്ലല്ലോ

    1. Thank you

  4. “ആ എനിക്കറിയാം ഇവന്റെ അച്ഛന്റെ പേര് ഭവാനിയമ്മായെന്നാ”

    1. ആത്മാർത്ഥമായ വിമർശനങ്ങളാണ് ഒരെഴുത്തുകാരന് വായനക്കാരന് നല്കാൻ കഴിയുന്ന ഏറ്റവും വലിയ പ്രോത്സാഹനമെന്ന് വിശ്വസിക്കുന്നൊരാളാണ് ഞാൻ. അതിപ്പോൾ സർക്കാസമായാലും പരിഹാസമായാലും ഞാൻ ആ ഒരു ബഹുമാനത്തോട് കൂടി സ്വീകരിക്കും. ഒരപേക്ഷയുള്ളത്, സർക്കാസിക്കുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകുന്ന രീതിയിൽ സർക്കാസിച്ചാൽ നന്നായിരുന്നു. എഴുത്തുകാരനെന്ന നിലയിൽ അതെന്റെ മുന്നോട്ടുള്ള രചനകളെ മെച്ചപ്പെടുത്താൻ സഹായിച്ചേക്കും.

    1. Thank you

  5. ഇത് ഏതു സിനിമയുടെ സ്പൂഫ് ആണ്

    1. ഇത് സ്പൂഫ് അല്ല. നോൺ-ലീനിയർ നരേറ്റീവിൽ ഒരു നോവൽ എഴുതാനുള്ളൊരു എളിയ ശ്രമമാണ്. വിജയിക്കുമോ ഇല്ലേ എന്ന് എനിക്ക് തന്നെ ഒരുറപ്പുമില്ല. എന്തായാലും ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതി.

  6. ♥♥♥

    1. Thank you

  7. നല്ല ഒരു കൊച്ചു കഥ ഇഷ്ടായി

    1. അയ്യോ ഇതൊരു കൊച്ചുകഥയല്ല ബ്രോ. ഒരു നോവലിന്റെ ആദ്യത്തെ അധ്യായം മാത്രമാണ്. ബാക്കി അധ്യായങ്ങളും കഴിവിന്റെ പരമാവധി വേഗത്തിൽ എഴുതി തീർക്കാൻ ശ്രമിക്കാം

      1. Waiting for next part

  8. ???…

    നല്ല തുടക്കം ??

    All the best ?

    1. Thank you

  9. Nice starting.

    1. Thank you

    1. Thank you

    1. Thank you

    1. Thanks bro

Leave a Reply

Your email address will not be published. Required fields are marked *