Chapter Title : 21ലെ പ്രണയം 2 [Daemon]
തല കുനിച്ചു കൊണ്ട് ചെറുതായ് മന്ത്രിക്കുന്നുണ്ട്.) ഇവിടെ ഉണ്ടായിരുന്നല്ലോ. (നിമിഷ നേരത്തിനു ശേഷം ) ഹാ ഈ മേശക്കുള്ളിൽ ഒരെണ്ണം ഉണ്ടെന്ന തോന്നുന്നെ . നോക്കട്ടെ ...
എന്നും പറഞ്ഞ് മേശയുടെ അറ പിടിച്ചു വലിച്ചു തുറന്നു . അപ്പോൾ മേശ ഒന്നു അനങ്ങി . എന്റെ ബാലൻസ് പോയി ഞാൻ സ്ടൂളിൽ നിന്നും താഴെ എടുത്ത് ചാടി. ഞാൻ പതിയെ തറയിൽ ഇരുന്നു. ഇത് കണ്ട് മായ ചെറുതായ് പേടിച്ച് 'അയ്യോ' എന്ന് ചെറിയ ശബ്ദമുണ്ടാക്കി, എന്റെ അടുത്തേക്ക് വന്നു.
മായ : (പേടിയോടെ) എന്തേലും പറ്റിയോ ..... സോറി ...സോറി ...സോറി ....ഞാൻ ശ്രദ്ധിച്ചില്ല , പെട്ടെന്ന് മേശ തുറന്നപ്പോൾ പറ്റിപ്പോയതാ . സോറി ... എന്തേലും പറ്റിയോ .... (മായ നന്നായി പേടിച്ചിരുന്നു )
ഞാൻ : ഏയ് ഒന്നും ഇല്ല . കുഴപ്പം ഇല്ല ചേച്ചി . പെട്ടെന്ന് മേശ അനങ്ങിയപ്പോൾ ബാലൻസ് കിട്ടിയില്ല. (ചിരിയോട് ഞാൻ പറഞ്ഞു)
മായ : ഹോ ..... ഭാഗ്യം ഇപ്പോഴാ എന്റെ ശ്വാസം തിരികെ കിട്ടിയത്. വാ എഴുന്നേൽക് (ചെറിയ ചിരിയോട് എന്റെ കൈയ്യിൽ കയറിപ്പിടിച്ചു)
ആ സ്പർശനം ഞാൻ ആഗ്രഹിച്ചിരുന്നു. എന്റെ ചേച്ചിപ്പെണ്ണിന്റെ ആ ഉള്ളം കൈയ്യിലെ ചൂട് എന്റെ കൈകളിലൂടെ എന്റെ ദേഹം മുഴുവനും പടർന്നിരുന്നു. ഞാൻ പതിയെ എഴുന്നേറ്റു . എഴുന്നേറ്റു നിന്നപ്പോഴാണ് ശരിക്കും മനസ്സിലായത്, ഇടത് കാലിന് ചെറിയ പണി കിട്ടി എന്ന് . വേദന കൊണ്ട് ഞാൻ ചെറുതായിട്ട് ഒന്നു മുരണ്ടു.
മായ : എന്താ എന്തുപറ്റി...... പറയ് എന്താ ....?
ഞാൻ : ഒന്നുമില്ല ഇടതു കാലിൽ ചെറുതായിട്ട് പണി കിട്ടി. മടങ്ങിയതാണെന്നാ തോന്നുന്നെ . സാരമില്ല
മായ : അയ്യോ ..... നല്ല വേദനയുണ്ടോ . വാ ..... നമുക്ക് ഹോസ്പിറ്റലിൽ പോകാം. ഞാനിപ്പൊ റെഡിയാകാം.( എന്നും പറഞ്ഞ് തിരിഞ്ഞു നടക്കാൻ തുടങ്ങവെ ഞാൻ അവളുടെ കൈയ്യിൽ പിടിച്ചു )
'എന്താ' എന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കിയ മായയുടെ കണ്ണിൽ എന്റെ കണ്ണുമായ് ഉടക്കി ചെറിയ
💬 Comments
View all comments