Chapter Title : 21ലെ പ്രണയം 2 [Daemon]
നനവ് പടർന്നിരുന്നു ആ കണ്ണിൽ, ചുണ്ടുകൾ വിറക്കുന്നു , മുഖമാകെ പേടി പടർന്നിരിക്കുന്നു. ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി ആശ്വസിപ്പിക്കാനെന്നോണം പതിയെ പറഞ്ഞു,"കുഴപ്പമില്ല, ഹോസ്പിറ്റലിൽ പോകാനും മാത്രം ഒന്നുമില്ല, പേടിക്കണ്ട എനിക്ക് കുടിക്കാനായിട്ട് ഇത്തിരി വെള്ളം തരാമോ ?" എന്നും പറഞ്ഞു ഞാൻ കൈയ്യിലെ പിടിവിട്ടു.
മായ : ഇപ്പൊ കൊണ്ടു വരാം .
എന്നും പറഞ്ഞ് നിമിഷ നേരത്തിൽ മായ വെള്ളവുമായെത്തി ,എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങി കുടിച്ചു.എന്നിട്ട് താഴെ വീണ സ്ടൂൾ എടുത്ത് മേശയ്ക്ക് മുകളിൽ വെച്ചു. ഇതു കണ്ട മായ ," ഇന്നിനി ഇതു നന്നാക്കണ്ട പിന്നെ മതി, ഈ വേദന വച്ച് അതിൽ കയറാൻ നിൽക്കണ്ട ."
ഞാൻ : അപ്പൊ എന്റെ കാലു ശെരിയാകുന്നവരെ ഇതിനകത്ത് ഈ ചൂടത്ത് ഇരുന്നു ഉരുകാൻ പോകുവാണോ . അങ്ങനെ ഇപ്പോ എന്റെ മായക്കുട്ടി ചൂടത്തിരുന്ന് വിശമിക്കണ്ട. (എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ആ ഫ്ലോയിൽ എന്റെ വായിൽ വന്നതാ 'മായക്കുട്ടി' എന്ന് )
അത് കേട്ടെന്നോണം അവളുടെ മുഖത്ത് പല ഭാവങ്ങളും മിന്നിമായുന്നത് ഞാൻ ശ്രദ്ധിച്ചു. പിന്നെ അവളും അതിനു കുറുകെ ഒന്നും പറഞ്ഞില്ല. ഞാൻ സ്ടൂളിന് മുകളിൽ കയറാൻ തുടങ്ങവെ
മായ : സൂക്ഷിച്ച് ....
ഞാൻ കയറി നിന്നു .എന്നിട്ട് കപ്പാസിറ്റർ ചോദിച്ചു. അപ്പോഴാണ് രണ്ട് പേർക്കും കപ്പാസിറ്ററിനെ പറ്റി ഒർമ്മ വന്നത്. അവൾ ആ തുറന്നിരുന്ന മേശയുടെ അറ പരിശോധിച്ചു. അതിൽ തന്നെ നമ്മുടെ ഭാഗ്യത്തിന് കപ്പാസിറ്റർ ഉണ്ടായിരുന്നു. അതെടുത്ത് എനിക്കായ് നീട്ടീ . ഞാൻ അത് വാങ്ങി. എന്നിട്ട്
ഞാൻ : ചേച്ചി , ആ സ്ക്രൂ ഡ്രൈവർ നേരത്തെ ഞാൻ ചാടിയപ്പോൾ താഴെ വീണു. അതൊന്നു നോക്കാവോ .
മായ : അതു ശെരി അപ്പൊ ഒന്നും ഇല്ലാതെയാണ് മുകളിലേക്ക് വലിഞ്ഞു കയറിയത് ( മായ പഴയ മായയായ് മാറിക്കഴിഞ്ഞിരുന്നു )നിക്ക് നോക്കട്ടെ, ഹാ ദാ കിടക്കുന്നു.
എന്നും പറഞ്ഞ് അവൾ താഴെ കിടന്ന സ്ക്രൂ ഡ്രൈവർ എടുക്കാനായി താഴേക്ക് കുനിഞ്ഞു. ആ ഗ്യാപ്പിൽ ,
💬 Comments
View all comments