Chapter Title : 21ലെ പ്രണയം 2 [Daemon]
കട്ട് ചെയ്ത് വണ്ടിയും എടുത്ത് ലല്ലുവിനെ പിക് ചെയ്യാൻ പോയി. ശേഷം ലല്ലുവിനെം കൂട്ടി സൈറ്റിലെത്തി. ഈ വരുന്ന വഴിയിൽ പലതും ഞാനും ലല്ലുവും സംസാരിച്ചെങ്കിലും മായയുടെ കാര്യം മാത്രം ഞാൻ അവനോട് മറച്ചുവെച്ചു. സൈറ്റിലെത്തിയ പാടെ ചേച്ചിയെ തേടി എന്റെ കണ്ണുകൾ പാഞ്ഞെങ്കിലും കണ്ടെത്താനായില്ല. അങ്ങനെ തുണിയും ചെയ്ഞ്ച് ചെയ്ത് വർക്കിലേക്ക് കുക്കുകയായിരുന്നു ഞങ്ങൾ . ഇതിനിടയിൽ ലല്ലു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എങ്കിലും എന്റെ ശ്രദ്ധ മുഴുവൻ മായയോടുള്ള ചിന്തകളിലായിരുന്നു. സാവധാനം ആ ചിന്തകളെ ഒഴിവാക്കി പണിയിലേക്ക് ശ്രദ്ധ കൊണ്ടുവന്നു.
വീടിന്റെ ഒരു ഭിത്തി പൊളിക്കാനായിട്ട് ഞാൻ നമ്മടെ JCBയുടെ 20Kg ഭാരം വരുന്ന ഗിൽറ്റി(Demolition Hammer) എടുത്തു പണി തുടങ്ങി. കുറച്ച് നേരം ആയപ്പോഴേക്കും ഞാൻ വിയർപ്പിൽ കുതിർന്നു. ഷർട്ട് ഒക്കെ വെള്ളത്തിൽ മുക്കിയതു പോലെ ആയി. അത് കൊണ്ട് ഷർട്ട് അഴിച്ച് വെച്ചിട്ട് ഞാൻ പണി തുടർന്നു.ഒരു ഷോർട്ട്സ് മാത്രം ആയിരുന്നു എന്റെ വേഷം. ലല്ലു മുകളിലത്തെ നിലയിൽ ഒരു വാതിൽ പൊളിച്ചെടുക്കാവാൻ പോയതായിരുന്നു. ഒരു 9:30തോടുകൂടെ സാറും മായയും സൈറ്റിലേക്ക് വന്നു. ഞാൻ ആദ്യം അവർ വന്നതറിഞ്ഞില്ല. മെഷീന്റെ സൗണ്ടും പണിയിലുള്ള ശ്രദ്ധയിലും ആയിരുന്നതിലാണ്. അറിയാതെ തിരിഞ്ഞു നോക്കുമ്പോൾ ആണ് ഇവരെ ഞാൻ കണ്ടത്. മായ ചുരിദാറായിരുന്നു വേഷം,ഷോൾ ഒക്കെ ഇട്ടിട്ടുണ്ട്. എന്നെ നോക്കി നിൽക്കുവായിരുന്നു 2 പേരും. ഞാൻ നോക്കിയപ്പോൾ മായ ഒരു പുഞ്ചിരി തന്നു .
വിശ്വ : അമലെ.... ഇന്നെന്താ തനിച്ചെ ഉള്ളൂ ...... ?
ഞാൻ : അല്ല . ലല്ലു മുകളിലാ ഒരു Door പൊളിച്ചെടുക്കുവാൻ പോയതാ .
വിശ്വ : ശെരി ... ശെരി ... ഇതെന്താ വലിയ മെഷീനൊക്കൊ ഉണ്ടല്ലോ. നല്ല വെയ്റ്റ് ഉണ്ടോ ....?
ഞാൻ : ഹാ.. ഇത് ഒരു 20 kg ന് മുകളിൽ ഉണ്ടാകും.
വിശ്വ : അതെയോ, തന്നെ ഒക്കെ സമ്മതിക്കണം എനിക്കൊന്നും ഇതുവെച്ച് തന്നെപ്പോലെ ഉപയോഗിക്കാനൊന്നും പറ്റില്ല കേട്ടോ (ഒരു അഭിനന്ദനം പോലെ സാർ പറഞ്ഞു.)
ഞാൻ ഒരു ചിരിയും പാസ്സ് ആക്കി മായയെ ഒന്നു പാളി നോക്കി. മായയും എന്നെ നോക്കി പുഞ്ചിരിച്ചു നിക്കുവാണ്.
വിശ്വ : മമ്.... പണി നടക്കട്ടെ ഞാൻ മുകളിലെന്തായി എന്ന് നോക്കിയിട്ട് വരാം ....
എന്നും പറഞ്ഞു കൊണ്ട് സാർ മുകളിലേക്ക് പോയി. ഞാൻ പണി തുടർന്നു. മായ അങ്ങോട്ടും
💬 Comments
View all comments