Chapter Title : 21ലെ പ്രണയം 2 [Daemon]
ഒക്കെ വെള്ളത്തിൽ മുക്കിയതു പോലെ ആയി. അത് കൊണ്ട് ഷർട്ട് അഴിച്ച് വെച്ചിട്ട് ഞാൻ പണി തുടർന്നു.ഒരു ഷോർട്ട്സ് മാത്രം ആയിരുന്നു എന്റെ വേഷം. ലല്ലു മുകളിലത്തെ നിലയിൽ ഒരു വാതിൽ പൊളിച്ചെടുക്കാവാൻ പോയതായിരുന്നു. ഒരു 9:30തോടുകൂടെ സാറും മായയും സൈറ്റിലേക്ക് വന്നു. ഞാൻ ആദ്യം അവർ വന്നതറിഞ്ഞില്ല. മെഷീന്റെ സൗണ്ടും പണിയിലുള്ള ശ്രദ്ധയിലും ആയിരുന്നതിലാണ്. അറിയാതെ തിരിഞ്ഞു നോക്കുമ്പോൾ ആണ് ഇവരെ ഞാൻ കണ്ടത്. മായ ചുരിദാറായിരുന്നു വേഷം,ഷോൾ ഒക്കെ ഇട്ടിട്ടുണ്ട്. എന്നെ നോക്കി നിൽക്കുവായിരുന്നു 2 പേരും. ഞാൻ നോക്കിയപ്പോൾ മായ ഒരു പുഞ്ചിരി തന്നു .
വിശ്വ : അമലെ.... ഇന്നെന്താ തനിച്ചെ ഉള്ളൂ ...... ?
ഞാൻ : അല്ല . ലല്ലു മുകളിലാ ഒരു Door പൊളിച്ചെടുക്കുവാൻ പോയതാ .
വിശ്വ : ശെരി ... ശെരി ... ഇതെന്താ വലിയ മെഷീനൊക്കൊ ഉണ്ടല്ലോ. നല്ല വെയ്റ്റ് ഉണ്ടോ ....?
ഞാൻ : ഹാ.. ഇത് ഒരു 20 kg ന് മുകളിൽ ഉണ്ടാകും.
വിശ്വ : അതെയോ, തന്നെ ഒക്കെ സമ്മതിക്കണം എനിക്കൊന്നും ഇതുവെച്ച് തന്നെപ്പോലെ ഉപയോഗിക്കാനൊന്നും പറ്റില്ല കേട്ടോ (ഒരു അഭിനന്ദനം പോലെ സാർ പറഞ്ഞു.)
ഞാൻ ഒരു ചിരിയും പാസ്സ് ആക്കി മായയെ ഒന്നു പാളി നോക്കി. മായയും എന്നെ നോക്കി പുഞ്ചിരിച്ചു നിക്കുവാണ്.
വിശ്വ : മമ്.... പണി നടക്കട്ടെ ഞാൻ മുകളിലെന്തായി എന്ന് നോക്കിയിട്ട് വരാം ....
എന്നും പറഞ്ഞു കൊണ്ട് സാർ മുകളിലേക്ക് പോയി. ഞാൻ പണി തുടർന്നു. മായ അങ്ങോട്ടും
💬 Comments
View all comments