Chapter Title : 21ലെ പ്രണയം 3 [Daemon]
കൂടി മായക്ക് കഞ്ഞി കൊടുക്കുന്നത് തുടർന്നു.
മായ : നീ വല്ലതും കഴിച്ചോ.
ഞാൻ : ഹാ കഴിച്ചു.
മായ : നിന്റെ കാലിന് ഇപ്പൊ എങ്ങനെയുണ്ട്
ഞാൻ : കുഴപ്പമില്ല
മായ : എവിടെ , കാല് കാണിച്ചേ ... നോക്കട്ടെ ....
ഞാൻ എന്റെ പരിക്ക് പറ്റിയ കാല് മായയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
മായ : ഇത് നീരുവിന്നിട്ടുണ്ടല്ലോ? ഇന്നലെ വീട്ടിൽ പോയിട്ട് മരുന്നിട്ടില്ലെ?
ഞാൻ : ഇല്ല മറന്നു ....
മായ : പിന്നെന്തിനാ ഈ വയ്യാത്ത കാലും വെച്ച് പണിക്ക് വന്നേ...
ഞാൻ : അത് പിന്നെ ....
മായ : മ്മ്... പോരട്ടെ .....
ഞാൻ : ഇന്നലെ ചേച്ചി എന്നെ ബ്ലോക്ക് ചെയ്തില്ലെ. ചേച്ചിയുടെ അവസ്ഥ എന്താകുമെന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു. അതുകൊണ്ടാ .....
മായ: മ്മ്..... ഇന്ന് പണിയൊന്നും ഇല്ലേ . അതോ എന്നെ സുശ്രൂഷിക്കാൻ വന്നതാണോ ?
ഞാൻ: ഇന്നിനി ഞാൻ പണി ചെയ്യുന്നില്ല എന്ന് വച്ചു ചേച്ചി ഇവിടെ പനിപിടിച്ച് വയ്യാണ്ടിരിക്കുവല്ലെ , മാത്രമല്ല നോക്കാനും ആരുമില്ല. പിന്നെ ഞാൻ എങ്ങനാ പണിയെടുക്കുന്നെ .
മായ : മമ് ..... കഞ്ഞി മതി ....
ഞാൻ : മതിയോ ....
മായ : മമ്.... (മായ എഴുന്നേൽക്കാൻ ശ്രമിച്ചു )
ഞാൻ : എന്തിനാ ഇപ്പോ എഴുന്നേൽക്കുന്നെ . വായ കഴുകാനായിട്ട് ഞാൻ വെള്ളം കൊണ്ട് തരാം. ഒരു മിനിട്ട് ദാ വരുന്നു.
ഞാൻ നേരെ കിച്ചണിലേക്ക് വിട്ടു. ഒരു ഒഴിഞ്ഞ പാത്രവും , മാറ്റൊരു പാത്രത്തിൽ വെള്ളവുമായി മായയ്ക്കരികിലേക്ക് തിരികെയെത്തി. പാത്രത്തിലെ വെള്ളം ഉപയോഗിച്ച് മായ വായ കഴുകിയ ശേഷം അത് തുപ്പാനായിട്ട് എന്റെ കയ്യിലെ ഒഴിഞ്ഞ പാത്രം മായയ്ക്ക് നേരെ കാണിച്ചു കൊടുത്തു. അവൾ അതിലേക്ക് വായ കഴുകിയ വെള്ളം തുപ്പി. ശേഷം ഞാൻ എന്റെ കൈ കൊണ്ട് അല്പം വെള്ളം നനച്ച് മായയുടെ ചുണ്ടുകളെ തുടച്ചു .ഞാൻ അത് നോർമ്മലായിട്ടാണ് ചെയ്തത്. എന്റെ പെട്ടെന്നുള്ള പ്രവർത്തിയായതിനാൽ മായ ഒരു
💬 Comments
View all comments