Chapter Title : 21ലെ പ്രണയം 3 [Daemon]
സമാധാനവും കിട്ടുന്നില്ല. പണിചെയ്യാനും തോന്നുന്നില്ല. ഞാൻ കാരണം എന്റെ പെണ്ണിതാ സുഖമില്ലാണ്ട് കിടക്കുന്നു. എങ്ങനെയോ ഒക്കെ തള്ളി ഉന്തി 10 മണിയായ് . വിശന്നിട്ടു കണ്ണു കാണ്ണാൻ വയ്യ.
വീട്ടിൽ നിന്നും ഫുഡ് എടുക്കാൻ പോലും മറന്നിരിക്കുന്നു. ഹോട്ടലിൽ പോയി എന്തെലും കഴിക്കാം എന്നു കരുതി , ഞാൻ ഹോട്ടൽ ലക്ഷ്യമാക്കി ബൈക്കെടുത്തു. അങ്ങനെ ഫുഡ് കഴിച്ചിറങ്ങിയ ശേഷം ' മെഡിസിൻ എന്തേലും മായ കഴിച്ചിട്ടുണ്ടാവുമോ, ഞാൻ വാങ്ങിയാൽ കഴിക്കുമോ ?' എന്തായാലും പനിക്കുള്ള ഗുളിക വാങ്ങാൻ തീരുമാനിച്ചു.
തിരികെ ഞാൻ മായയുടെ വീടിനു മുന്നിലെത്തി.ആരെയും പുറത്ത് കാണുന്നില്ല.ഞാൻ കോളിംഗ് ബെൽ അമർത്തി.കറൻഡ് കട്ട് ആണെന്ന് മനസ്സിലായി, ശബ്ദം കേൾക്കുന്നില്ല.'അമ്മൂമ്മെ'എന്ന് വിളിച്ചു നോക്കിയെങ്കിലും തിരിച്ചു പ്രതികരണം ഒന്നും ഉണ്ടായില്ല. 'കിളവി ഗുളികയും കഴിച്ച് അടുത്ത ഉറക്കത്തിലേക്ക് ചലിച്ചു കൊണ്ടിരുക്കുകയായിരിക്കും'.
അതിനാൽ അകത്തേക്ക് കയറി നോക്കാൻ തന്നെ തീരുമാനിച്ചു. അകത്തെത്തിയ ഞാൻ ആദ്യത്തെ റൂമിൽ , ഞാൻ കരുതിയതു പോലെ കൂർക്കം വലിച്ചുറങ്ങുന്ന കിളവിയെ കണ്ടു. 'ഹോ.... പിന്നേം ആശ്വാസമായ് , മായ ഇനി എന്നെ കാണുമ്പോൾ തെറി വിളിച്ചാലും ഈ കിളവി അറിയില്ലല്ലോ'.
മായയുടെ റൂമിനരികിലെത്തിയ ഞാൻ തല ഉള്ളിലേക്കിട്ട് എത്തി നോക്കി. പാവം മൂടിപ്പുതച്ച് കിടക്കുന്നു. ഉറക്കം തന്നെയാണ് കക്ഷി. ഞാൻ മെല്ലെ ഉള്ളിലേക്ക് ചെന്നു. നാസിക് ഡോൾ പോലെ ഹൃദയം നിർത്താതെ തുടിച്ചു കൊണ്ടിരുന്നു. എല്ലാം ഞാൻ കാരണമാണല്ലോ , ഒരെണ്ണം തന്നാലും നിന്നു കൊള്ളാം ... അല്ലാതെ എന്തു ചെയ്യാനാ . ഞാൻ അല്പനേരം കഴുത്തറ്റം മൂടിപ്പുതച്ച് ഉറങ്ങുന്ന മായയെ നോക്കി അങ്ങനെ
💬 Comments
View all comments