Chapter Title : 21ലെ പ്രണയം 3 [Daemon]
ആകെപ്പാടെ ഒരു മരവിപ്പ്. മായയുടെ മുന്നിൽ നിന്ന് ഉരുകുകയായിരുന്നു ഞാൻ. അവസാന അടവെന്നോണം, അവളുടെ കാലിനരികിലെത്തി, തറയിൽ മുട്ടുകുത്തി ഞാൻ നിന്നു . പുതപ്പിനാൽ മൂടപ്പെട്ട മായയുടെ കാലിൽ പിടിക്കാൻ തുനിഞ്ഞതും, "നീ എന്നെ തൊട്ടു പോകരുത് " എന്ന് മായ പിന്നേയും ദേഷ്യപ്പെട്ടു. ഞാനത് ചെവി കൊണ്ടില്ല. ഞാൻ ആ കാലുകളിൽ പിടുത്തമിട്ടു കൊണ്ട് , എന്നെ തന്നെ സമർപ്പിക്കുന്നത് പോലെ തല ചേർത്ത് വെച്ച് ഞാൻ അലമുറയിട്ടു കരഞ്ഞു.
" എന്നോട് ക്ഷമിക്കണം. പൊറുക്കാനാകാത്ത തെറ്റാണ് ഞാൻ ചെയ്തത്. ഞാനിനി ഇത് ആവർത്തിക്കില്ല. എനിക്ക് ചേച്ചി മാപ്പ് തരണം. ഇനിയും ചേച്ചി എന്നേട് ക്ഷമിക്കാതിരുന്നാൽ, ഞാൻ ......... ഞാൻ ചത്തുകളയും . ഉറപ്പാ ..... എനിക്ക് ഈ തെറ്റിന് പരിഹാരം കാണാതെ ജീവിക്കാൻ പറ്റില്ല...." .ഞാൻ എന്നെ കൊണ്ടാവുന്ന രീതിയിൽ പറഞ്ഞാപ്പിച്ചു.
എന്റെ കരച്ചിലു കണ്ടിട്ടാവും മായ ഒന്നു പരുവപ്പെട്ടന്ന് തോന്നുന്നു. "മതി മതി ..... നിർത്ത് . തൽക്കാലം ഞാൻ ക്ഷമിച്ചിരിക്കുന്നു.ഇനി മേലിൽ നീ ഇങ്ങനെ ഒന്നും ആരോടും പെരുമാറരുത്. മമ്.... പൊക്കൊ ".മായ ഒരു താക്കീതു പോലെ പറഞ്ഞവസാനിപ്പിച്ചു.
ഞാൻ മെല്ലെ മുഖമുയർത്തി മായയെ നോക്കി. ആ കണ്ണുകളും നീർത്തുള്ളികൾ പൊഴിച്ചിരുന്നു. " ചേച്ചീ.... ഞാൻ .....എനിക്ക് .... എനിക്ക് ഇപ്പോഴാ മനസ്സിന് ഒരു സമാധാനം ആയത്. ചേച്ചി ഈ മരുന്ന് കഴിക്കണം". ( ഞാൻ പോക്കറ്റിൽ നിന്നും മെഡിസിൻ എടുത്ത് മായയ്ക്കു നേരെ നീട്ടി )
"എനിക്കൊന്നും വേണ്ട "
"അപ്പോൾ എന്നോട് വെറുതെ പറഞ്ഞതാണോ ക്ഷമിച്ചു എന്ന് "
💬 Comments
View all comments