Chapter Title : 21ലെ പ്രണയം 5 [Daemon]
അമലെ, നീ ഇപ്പൊ മദ്യപിച്ചിട്ടില്ലെ?”
“കള്ളിൻ്റെ പുറത്ത് പറയുന്നതല്ല ഞാൻ. ഇപ്പോൾ എടുത്ത തീരുമാനവുമല്ല. കുറേ പ്രാവശ്യം ആലോചിച്ചെടുത്ത തീരുമാനമാണിത്”
‘’ എന്തായാലും അതൊന്നും നടക്കില്ലട, ഇത്രയും വളർന്ന എൻ്റെ മക്കളെ എങ്ങനെ ഞാൻ പറഞ്ഞു മനസ്സിലാക്കും,അവർ എന്നെ വെറുക്കില്ലെ, എൻ്റെ അമ്മ സഹോദരങ്ങൾ,അതുപോട്ടെ നിൻ്റെ വീട്ടിലാരെങ്കിലും ഇത് അംഗീകരിക്കുമോ?”
“നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും, അതുപോലെ നിന്നെ സ്വന്തമാക്കാൻ ആരുടെ അംഗീകാരവും ആശീർവാദവും ഒന്നും എനിക്ക് ആവശ്യമില്ല. അതിനു വേണ്ടി ആരെ അകറ്റാനും എനിക്ക് സമ്മതം”
“ നിനക്ക് കഴിയുമായിരും എനിക്ക് അതിന് സാധിക്കില്ലടാ, ആരും അറിയാതെ എത്ര നാൾ ഇങ്ങനെ പോകുമോ അത്രയും നാൾ നമുക്ക് ഈ ബന്ധം തുടരാം”
“അപ്പോൾ ആരെങ്കിലും അറിഞ്ഞാലോ”
“അന്ന് ചിലപ്പോൾ ഞാൻ ഈ ലേകത്തോട് വിട പറയുമായിരിക്കും”
“ദേ ഒരൊറ്റ ഒരണ്ണം അങ്ങ് തന്നാലുണ്ടല്ലോ” ഞാൻ രോഷം പ്രകടിപ്പിച്ചു പിന്നേം പഴയ മട്ടിൽ പറഞ്ഞു “അങ്ങനെ ഒളിച്ചും പാത്തും കഴിഞ്ഞിട്ടെന്തിനാ. നമ്മുടെ ഈ ബന്ധത്തിന് ഒരു പവിത്രത ഉണ്ട്, പ്രണയം. ആ പ്രണയത്തെ മറച്ചു പിടിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.”
അവൾ എന്തോ പറയാനൊരുങ്ങിയതും അവളുടെ വായ ഞാൻ പൊത്തിപ്പിടിച്ചു. “ഒന്നും പറയണ്ട, പോയവരാരും തന്നെ ഇനി തിരിച്ചെത്തില്ല, അവരെ ഓർത്തിരിക്കുന്നതിലും ഒരു കാര്യവുമില്ല. ഇനിയുള്ള കാലം നിനക്ക് തുണയായ് ഞാൻ ഉണ്ട് എന്നും. സമയവും സന്ദർഭവും വരുമ്പോൾ ഒരു താലിച്ചരടിൽ ഈ ബന്ധം ഞാൻ സമൂഹത്തിന് മുന്നിൽ വെളിവാക്കും.”
അവളുടെ കണ്ണിൽ ആ നിമിഷം സമ്മതം എന്ന അർത്ഥമായിരുന്നു. അവൾ അത് നോട്ടത്തിലൂടെ എന്നോട് പറഞ്ഞു ഞാൻ അവളുടെ വായിൽ നിന്നും കൈ പിൻവലിച്ചു. “ഇനി ഒന്നും പറയണ്ട, ഉത്തരം നിൻ്റെ കണ്ണുകളിൽ നിന്നും ഞാൻ വായിച്ചു”
ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു. നെറ്റിത്തടത്തിൽ ഒരു ചുടു ചുംബനം ഞാൻ പകർന്നു. കൈക്കുമ്പിളിൽ ആ ചന്ദ്രബിംബം പോലുള്ള മുഖം കോരിയെടുത്ത് തുരു തുരെ ആ കവിളുകളിൽ ഞാൻ മാറി മാറി ഉമ്മകൾ വച്ചു. മായ കണ്ണുകൾ അടച്ചു കൊണ്ട് എൻ്റെ ചുംബനം ഏറ്റുവാങ്ങി. ശേഷം ഞാൻ ചുംബനം
💬 Comments
View all comments