Chapter Title : 21ലെ പ്രണയം 5 [Daemon]
ഈ രാത്രിയിൽ ഇങ്ങോട്ട് വന്നെ”
“ കണ്ടില്ലെ നീ ഇനി പോകാൻ നോക്ക്, ദേ മോള് കിടക്കുന്നു, ശബ്ദം കേട്ടാൽ അവൾ എഴുന്നേൽക്കും, നീ ഒന്നു പോ....” അവൾ കൈകൾ കൂപ്പി കൊണ്ട് എന്നോട് കരയുന്ന പോലെ പറഞ്ഞു.
‘“ അതാ ഞാനും പറഞ്ഞെ ഒന്നു പുറത്തേക്ക് വാ… എനിക്ക് ഒന്നു സംസാരിക്കണം പ്ലീസ്” ഞാൻ നിന്ന് കെഞ്ചി.
‘“ പുറത്തേക്കോ!..... നടക്കില്ല, നീ പോകാൻ നോക്ക് അമലെ…” ഇതും പറഞ്ഞ് മായ തുറന്നു വച്ച ജനാല പാളിയിൽ പിടിച്ചു കൊണ്ട്,ജനാല അടയ്ക്കുവാൻ മുതിർന്നു. ഞാൻ വേഗം അവളുടെ കൈയ്യിൽ പിടുത്തമിട്ടുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് ദയനീയമായ് നോക്കി.
‘“ നീ എന്താ ഈ കാണിക്കുന്നെ, ശ്ശെ.. നീ ഒന്നു പിടിവിട്ടെ.”
“ എനിക്കൊന്ന് സാമാധാനമായ്ട്ട് സംസാരിച്ചാൽ മാത്രം മതി, ഒന്ന് പുറത്തേക്ക് വാ മോളെ” ദയനീയമായ് ഞാൻ പറഞ്ഞു.
‘“ നിനക്കെന്താ എൻ്റെ അവസ്ഥ പറഞ്ഞാൽ മനസ്സിലാകാത്തെ, എൻ്റെ ഏട്ടൻ മരിച്ചിട്ട് ഒരാഴ്ച തികഞ്ഞതേ ഉള്ളൂ, അതിനിടയിലാ നീ കൂടി ഇപ്പൊ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ. പിന്നെ ഇപ്പോൾ നമ്മളെ ആരേലും കണ്ടാൽ പിന്നെ പറയണോ എൻ്റെ കാര്യം”’മായ കരച്ചിലിൻ്റെ വക്കോളം എത്തിയിരുന്നു.
‘“ നിൻ്റെ കാര്യം,നിൻ്റെ അവസ്ഥ,നിൻ്റെ വിഷമം എല്ലാം നിൻ്റെ…നിൻ്റെ… നിൻ്റെ.നീ എന്താ എൻ്റെ ഭാഗം മനസ്സിലാക്കാത്തെ? ഈ പറഞ്ഞതൊക്കെ എനിക്കും ഉണ്ട് വിഷമവും ഒക്കെ. എല്ലാം നീ കാരണമാ ഞാൻ ഒന്ന് ഉറങ്ങിയിട്ട് എത്ര നാളായെന്ന് നിനക്കറിയാമോ?”
പെട്ടെന്ന് മായയുടെ മകൾ കിടക്കയിൽ തിരിഞ്ഞു കിടന്നു. അവളുടെ അനക്കം ശ്രദ്ധയിൽപ്പെട്ട ഞാൻ സംസാരം
💬 Comments
View all comments