Chapter Title : 21ലെ പ്രണയം 5 [Daemon]
നിർത്തി. മായയും ഒരു നിമിഷം കിടുങ്ങി. ഒന്നുനെടുവീർപ്പെട്ട് കൊണ്ട് മായ പറഞ്ഞു “കണ്ടില്ലെ,നമുക്ക് പിന്നെ സംസാരിക്കാം നീ ഇപ്പൊ ദയവ് ചെയ്ത് പോ…”
“ഈ ലോകം ഇന്ന് അവസാനിച്ചാൽ പോലും നിന്നോട് ഇന്ന് സംസാരിക്കാതെ ഞാൻ ഇവിടുന്ന് പോകില്ല. ഞാൻ പുറക് വശത്തുണ്ടാകും” എന്നും പറഞ്ഞ് ഞാൻ ആ ജനൽ പാളി അടച്ചു.
പതിയെ ഞാൻ പുറക് വശത്തെ ഡോറിന് മുന്നിൽ സ്ഥാനം പിടിച്ചു. ‘പണി പാളിയോ അനക്കം ഒന്നുമില്ലല്ലോ, വന്നില്ലെങ്കിൽ മൂഞ്ചി. എന്തായാലും പറഞ്ഞു പോയ് നേരം വെളുക്കുന്നവരെയെങ്കിലും നിൽക്കാം’ ഇങ്ങനെ ആലോചിച്ച് ഞാനവിടെ നിന്നു, അവളെയും പ്രതീക്ഷിച്ച്. 5 മിനിട്ടിനു ശേഷം വാതിൽ തുറക്കുന്ന ഒച്ച കേട്ടു. അപ്പോഴാണ് ആശ്വാസം തോന്നിയത്.
അവർ പതിയെ വാതിൽ തുറന്ന് പുറത്തിറങ്ങി,ശബ്ദമുണ്ടാക്കാതെ സൂക്ഷ്മതയോടെ വാതിൽ ചാരി. ഒരു നീല കളർ നൈറ്റി ആയിരുന്നു അവളുടെ വേഷം. ചന്തിയോളം വരുന്ന അവളുടെ മുടി ഒക്കെ അഴിഞ്ഞ് പറന്നു കിടക്കുന്നു.ഒരു യക്ഷിയെ പോലെ
‘“ എന്താ? എന്താ നിനക്ക് പറയാനുള്ളത് വേഗം പറഞ്ഞിട്ട് പോകാൻ നോക്ക്” മായ ദൃതി കൂട്ടി കൊണ്ട് ചോദിച്ചു. ആ കണ്ണുകൾ ചുവന്നിട്ടുണ്ട്.
‘“ പറയാം വാ” എന്ന് പറഞ്ഞ് കൊണ്ട് അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ഞാൻ നടന്നു.
‘“ എങ്ങോട്ട്, നീ കൈവിട്, ആരേലും എഴുന്നേൽക്കും മുന്നെ എനിക്ക് തിരികെ എത്തണം” ഞാൻ ബലം പിടിച്ച് നടക്കുന്നതിനൊപ്പം എന്നോടൊത്ത് കൂടെ വരുന്നതിനിടയിൽ അവൾ പറഞ്ഞു.
‘“ എനിക്ക് സമാധനമായിട്ട് സംസാരിക്കണം. ഇവിടെ അതിന് പറ്റില്ല, നമുക്ക് അങ്ങോട്ട് മാറി നിൽക്കാം” ഞാൻ ബാലമായ്
💬 Comments
View all comments