Chapter Title : 21ലെ പ്രണയം 5 [Daemon]
വരാൻ തോന്നിയത്. ഞാൻ എന്നോട് തന്നെ അവലപിച്ചു.
"എന്താ....?" എന്റെ മുന്നിലെ ഡോറിനു അരികിലായ് നിന്നുകൊണ്ട് കണ്ണൻ മായയോട് ചോദിച്ചു.
അവന്റെ ശബ്ദം ഇടിമുഴക്കം പോലെ എനിക്ക് അനുഭവപ്പെട്ടു. എന്റെ കാലുകളുടെ ബലം കുറയുന്നതായ് തോന്നി.
ശരീരം ഭാരം ഇല്ലാത്ത പോലെ അനുഭവപ്പെട്ടു. കണ്ണുകളിൽ ബ്ലർ അടിച്ചു തുടങ്ങി. തല കറങ്ങുന്നത് പോലെ തൊണ്ട വരളുന്നു.
"നീ അവിടെ എന്താ ചെയ്യുന്നെ" മായ ടെൻഷനോടുകൂടിയ സ്വരത്തിൽ ഉറക്കെ ചോദിക്കുവാണ്.
ഇവൾ തന്നെ എന്നെ കാണിച്ച് കൊടുക്കുന്ന ലക്ഷണമാണല്ലോ ഈശ്വരാ.....അവളുടെ ശബ്ദത്തിൽ തന്നെ ടെൻഷന്റെ സാന്നിദ്യം തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.
"ഞാനൊന്ന് ബാത് റൂമിൽ പോകാനാ" റൂമിന്റെ വാതിക്കൻ നിന്നു കൊണ്ട് കണ്ണൻ ചെറിയ അമ്പരപ്പോടെ മറുപടി നൽകി
" അതിന് നീ എന്തിനാ ഇങ്ങനെ ഒച്ച ഇടുന്നെ, അവൻ പോകട്ടെ" മായയുടെ അമ്മയാണ് ചോദിച്ചത്
മായ : അതു ...... പിന്നെ അത് .... ( മായയുടെ സഹോദരന്റെ മകനാണ് നേരെത്തെ കേട്ട പുരുഷ ശബ്ദത്തിനുടമ. അവൻ കണ്ണനെ തിരികെ എത്തിക്കാൻ വന്നതാണ്. അവനോടും അമ്മയോടും മായ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കണ്ണൻ ഈ ഡോർ തുറുക്കുന്നത്. ഉത്തരം കിട്ടാതെ മായ അവർക്ക് മുന്നിൽ എഴുന്നേറ്റ് നിൽക്കുവാണ്.)
മായ കണ്ണനെ ലക്ഷ്യമാക്കി വേഗത്തിൽ നടന്നു. കണ്ണനെ ദഹിപ്പിക്കാന്നുള്ള നോട്ടമായിരുന്നു മായയുടെ കണ്ണുകളിൽ. തന്റെ നേർക്ക് കലിതുള്ളി വരുന്ന തന്റെ അമ്മയെ കണ്ട് കണ്ണൻ ഭയന്നു. പോരാത്തതിന് താൻ എന്ത് തെറ്റ് ചെയ്തു എന്ന ഭാവമായിരുന്നു കണ്ണന്റെ മുഖത്ത്. മായ കണ്ണന്റെ കൈയ്യിൽ പിടിച് റൂമിന് പുറത്തേക്ക് കൊണ്ട് വന്നു എന്നിട്ട്
💬 Comments
View all comments