Chapter Title : 21ലെ പ്രണയം 6 [Daemon]
കൊണ്ട് നിൽക്കുന്നു.
മായ : എന്നെ വിട് ഇവളെ ഞാൻ ഇന്ന് ഇവളെ കൊല്ലും.
ഞാൻ : എൻ്റെ മായെ ഒന്ന് മതിയാക്ക്. ആൾക്കാരെ കൂട്ടാനാണോ നീ നോക്കുന്നെ.
മായ ഒന്നു മയപ്പെട്ടു. അവൾ കട്ടിലിൽ മുഖം മറച്ച് കുനിഞ്ഞിരുന്നു വിതുമ്പി. സമാധിനിപ്പിച്ചു കൊണ്ട് ഞാനും അവളുടെ ഒപ്പം ഇരുന്നു. അല്പ സമയത്തിനുള്ളിൽ കരഞ്ഞ് കൊണ്ട് നവ്യ, മായയുടെ അടുത്തായ് വന്നിരുന്നു.
നവ്യ : അമ്മാ...... സോറി
മായ : എഴുന്നേറ്റ് പോടി, എന്നെ നീ ഇനി അങ്ങനെ വിളിക്കരുത്. (മായ അതേ ഇരുപ്പിൽ അലറി)
നവ്യ : ഞാൻ ചെയ്തത് തെറ്റു തന്നെയാണ് സമ്മതിച്ചു. അപ്പോ അമ്മയോ ?
മായ ഉയർന്നിരുന്നു,നവ്യയെ നോക്കി. ഒന്നും മിണ്ടാനാകാതെ നിറകണ്ണുകളുമായ് എന്നെയും നോക്കി. എനിക്കും വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. സമാധാനിപ്പിക്കാൻ മായയുടെ മുതുകിൽ വച്ചിരുന്ന കൈകൾ പിൻവലിച്ചു കൊണ്ട് ഞാൻ ലല്ലുവിനെ നോക്കി. ലല്ലുവും നവ്യയുടെ പക്ഷം ചേർന്ന പോലെ ഒരു പുച്ഛഭാവം എനിക്ക് നേരെ തൊടുത്തു.
നവ്യ : അമ്മ ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ. ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്,അത് ഞാൻ സമ്മതിക്കുന്നു, അമ്മ എന്ത് കൊണ്ട് സമ്മതിക്കുന്നില്ല.
മായയ്ക്കും എനിക്കും എന്ത് പറയണമെന്നറിയാതെ താഴേക്ക് നോക്കി ഇരുന്നു.
നവ്യ : അമ്മക്ക് ഇങ്ങനെ ഒരു ബന്ധം ഉണ്ടെന്ന് ഞാനറിയുന്നത് കുറച്ച് മുന്നെയാണ്. അതും അച്ഛൻ്റെ അസ്ത്ഥിത്തറക്ക് മുന്നിൽ വെച്ച്. അത്രയും തെറ്റുകുറ്റങ്ങൾ ഒന്നും ഞാൻ ചെയ്തിട്ടില്ല. അച്ഛൻ്റെ മരണത്തിൽ അമ്മക്ക് എന്തെങ്കിലും പങ്ക് ഉണ്ടോ എന്ന് ഇപ്പോൾ എനിക്ക് സംശയം ഉണ്ട്
“ഠ്പേ” പറഞ്ഞു തീരും മുന്നെ
💬 Comments
View all comments