Chapter Title : 21ലെ പ്രണയം [Daemon]
നില വീട് അത്യാവശ്യം വലുതാണ് ,അത് പുതുക്കിപ്പണിയണം അതിന് വീട് ഏറെക്കുറെ പൊളിച്ചടുക്കണം. ഇന്ന് ആദ്യ ദിവസമായതിനാൽ ആ വീട്ടിലെ സാധനങ്ങൾ തൊട്ടടുത്ത് വീട്ടുടമ വാടകയ്ക്കെടുത്ത വീട്ടിലേക്ക് മാറ്റണം. ഇതായിരുന്നു ഇന്നത്തെ പണി.
ഞാൻ : അളിയാ ഇന്ന് കൊള്ളാം, പെട്ടന്ന് തീർത്താൽ പെട്ടന്ന് പോകാം .
ലല്ലു : എടാ ഇതിനുള്ളിൽ ഇനി എന്തൊക്കെ സാധനങ്ങൾ കാണും . കുറഞ്ഞത് ഒരു നാല് കട്ടിലും 5 അലമാര എങ്കിലും കാണും
ഞാൻ : ഹാ യമണ്ടൻ വീട് തന്നെ. വല്ല പിള്ളേരും ഉണ്ടോ ആവോ ...
ലല്ലു : ആരും ഇല്ലേ വീട്ടിൽ കാണുന്നില്ലാല്ലോ....
ഞാൻ : നീ വാ. തുണി മാറാം, എന്നിട്ട് വിളിച്ചു നോക്കാം.
ലല്ലു : ടാ ഒരു കൂൾ തന്നെ ....
ഞാൻ : എന്തുവാടെ ഇന്നും വാങ്ങിയില്ലെ ...
ലല്ലു : വാങ്ങി ടാ . എടുക്കാൻ മറന്നു പോയി വീട്ടിലിരിക്കുവാ....
ഞാൻ : മൈരെ ... വീട്ടിൽ തന്നെ വെച്ചോ..... ഇന്നാ പിടി ....
ലല്ലു : ഹി ... ഹി...
അങ്ങനെ തുണി മാറി, വർക്കിംഗ് കോസ്റ്റൂമിൽ ചെന്ന് കോളിംഗ് ബെൽ അവർത്തി . 2 മിനിറ്റിനു ശേഷം ഒരു ഉടമ വന്നു. ഒരു 48 വയസ്സ് കാണും. മുടിയൊക്കെ ഏകദേശം നര വീണിട്ടുണ്ട്. നല്ല പൊക്കം,കുടവയറും . വിശ്വനാഥൻ എന്നാണ് പേര് ,അഡ്വക്കേറ്റ് ആണ്.
വിശ്വ : ഹാ നേരെത്തെ എത്തിയോ ...
ലല്ലു : ഇല്ല സർ , ഇപ്പൊ വന്നതേ ഉള്ളൂ.
💬 Comments
View all comments