0%

Chapter Title : 5 പേരുടെ ഏക ഭാര്യ [ഫൗസിയ]

Author : Kambikathakal Read All Parts 1.3K

യഥാർത്ത സ്വഭാവം എനിക്ക് മനസ്സിലാക്കണം. ആരുടെയെങ്കിലും ചതിയിലോ ഭീഷണിയിലോ പെട്ടതാണോ എന്ന് എനിക്ക് അറിയണം.

'അവളോട് നേരിട്ട് ചോദിച്ചാലോ' എന്നായിരുന്നു എന്റെ ചിന്ത. പക്ഷെ എനിക്ക് അതിന് മനസ്സ് വരുന്നുണ്ടായിരുന്നില്ല. ഇനി അവൾ തെറ്റ് ചെയ്യുകയാണെങ്കിൽ എന്തെങ്കിലും പറഞ്ഞ് രക്ഷപെട്ടാലോ.

എന്ത് ചെയ്യണം എന്നെനിക്കറിയില്ല, ആരോടും പറയാനും പറ്റില്ല.

'എനിക്ക് ആകെയുള്ള തെളിവ് ഈ ചാറ്റ് ആണ്, അത് എങ്ങനെയെങ്കിലും കയ്ക്കലാക്കണം'

പക്ഷെ ഈ ഗ്രൂപ്പിലെ മെസ്സേജ് എല്ലാം എങ്ങനെ കയ്യിലാക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു.

പെട്ടെന്ന് ഞാൻ എന്റെ ഫോണെടുത്ത്, നാട്ടിൽ കടയുള്ള ഒരു കൂട്ടുകാരനെ വിളിച്ചു

"ഡാ പറയെടാ" ഫോണെടുത്തയുടൻ അവൻ ചോദിച്ചു

"എടാ, നമുക്ക് ഈ ടെലെഗ്രാമിലെ ഗ്രൂപ്പിലുള്ള മെസ്സേജ് ഒക്കെ മുഴുവനായിട്ട് ഷെയർ ചെയ്യാൻ പറ്റോ"

"ഏഹ്, അങ്ങനൊന്നും പറ്റൂലെന്നാ തോന്നുന്നേ, പ്രേതേകിച്ച് വല്യ ഗ്രൂപ്പ്‌ ആണെങ്കിൽ"

"ഓഹ്, വേറെ വഴി എന്തെങ്കിലും ഉണ്ടോടാ?" ഞാൻ അവനോട് ചോദിച്ചു

"വേറെ എനിക്ക് വഴിയായിട്ട് അറിയില്ലടാ, വേണേൽ ഒരു കാര്യം ചെയ്യാം"

"എന്താടാ"

" നമുക്ക് വേണമെങ്കിൽ ഒരു അക്കൗണ്ട് ഒന്നിൽ കൂടുതൽ ഫോണിൽ ഉപയോഗിക്കാം"

"അതെങ്ങനെ" ഞാൻ വീണ്ടും ചോദിച്ചു

അവൻ അത് ചെയ്യാനുള്ള കാര്യങ്ങളെല്ലാം എനിക്ക് പറഞ്ഞു തന്നു.

അവൻ പറഞ്ഞതുപോലെ ഞാൻ എന്റെ ഫോണിൽ അവളുടെ അക്കൗണ്ട് എടുത്തു. ആ അക്കൗണ്ട് എടുത്ത നമ്പർ അവളുടേത് അല്ലായിരുന്നു. എന്റെ മനസ്സിൽ അവളോടുള്ള വെറുപ്പ് കൂടി കൂടി വന്നു.

അതെ, അവൻ പറഞ്ഞത് ശരിയാണ്. എന്റെ ഫോണിൽ അവളുടെ അക്കൗണ്ട് ലോഗിൻ ആയി.

ഞാൻ പെട്ടെന്ന് സെറ്റിങ്സിൽ കയറി ലാസ്റ്റ്

💬 Comments

View all comments