0%

Chapter Title : 5 പേരുടെ ഏക ഭാര്യ [ഫൗസിയ]

Author : Kambikathakal Read All Parts 1.3K

സീൻ ഓഫ്‌ ആക്കാൻ നോക്കി, അപ്പോൾ അത് മുന്നേ ഓഫ് ആയിരുന്നു.

അപ്പോഴേക്കും സമയം വല്ലാണ്ട് വൈകിയിരുന്നു. പെട്ടന്ന് ഡ്രസിട്ടിട്ട് ഞാൻ പുറത്തേക്കിറങ്ങി. ഉള്ളിൽ എന്തോ ഒരു മരവിപ്പുപോലെ എനിക്ക് തോന്നുന്നുണ്ടായിരുന്നു.

"നീ അവിടെ എന്തെടുക്കുവാരുന്നു ഇത്രേം നേരം" എന്നെ കണ്ട ഉമ്മ ചോദിച്ചു

"ഒന്നുല ഉമ്മ"

ഞാൻ വീടിന് പുറത്തേക്കിറങ്ങി.

"ആഹ് നീ റെഡി ആയോ" എന്നെ കണ്ടപാടേ അവൻ ചോദിച്ചു

"ആഹ്. നമുക്ക് ഇറങ്ങാം"

"ശെരി വാ"

അവൻ പതിയെ പുറത്തേക്കിറങ്ങി. ലേഗേജ് എല്ലാം നേരത്തെ വണ്ടിയിൽ ഉണ്ടായിരുന്നു.

എനിക്ക് എന്തോ പെട്ടെന്നുതന്നെ അവിടെനിന്നും പോകണം എന്ന് തോന്നി.

മനസ്സിൽ ചിന്തിക്കാൻ ഒരു കടൽ കണക്കിന് ഉള്ളതുപോലെ

യാത്ര പറയാൻ നേരം ജെസ്‌നയുടെ മുഖത്ത് നിരാശപോലെ ഞാൻ കണ്ടു. അതിൽ എത്ര സത്യം ഉണ്ടെന്ന് എനിക്കറിയില്ല.

എല്ലാം യാന്ത്രികമായിരുന്നു. ഞാൻ വണ്ടിയിൽ കയറിയയുടനെ തന്നെ അവൻ വണ്ടിയെടുത്തു.

കാറിന്റെ ഗ്ലാസ്സിലൂടെ ഞാൻ എന്നെ നോക്കി നിക്കുന്നവരെ ഒന്നുടെ നോക്കി. ജെസ്‌ന അപ്പോഴും മുഖത്തെ നിരാശ കാണിച്ചുകൊണ്ട് നിക്കുന്നുണ്ടായിരുന്നു.

ക്ഷീണം ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് അജ്മൽ എന്നെ ശല്യപ്പെടുത്തിയിരുന്നില്ല. ഉറങ്ങാൻ ശ്രേമിച്ചെങ്കിലും ഒന്നും നടക്കുന്നില്ല.

'ഞാൻ കാരണം ആയിരിക്കുമോ അവൾ മറ്റു പുരുഷന്മാരുടെ സുഖം തേടി പോവുന്നത്.

ആർക്കറിയാം, എന്തായാലും ഇതിന് ഇനി ഒരു തീരുമാനം ആയിട്ടേ തിരിച്ച് നാട്ടിലേക്കുള്ളു'

ഫോണിൽ നെറ്റില്ലാത്തതുകൊണ്ട് ഞാൻ അത് മാറ്റി ബാഗിലെക്ക് ഇട്ടു.

എയർപോർട്ടിൽ കയറി എമിഗ്രേഷൻ കഴിഞ്ഞപ്പോൾ അവൻ വണ്ടികൊണ്ട് തിരികെ പൊയി. ഇക്കോണമി ടിക്കറ്റ് ആയതുകൊണ്ട് തന്നെ വല്യ സുഖകരം ഒന്നും ആയിരുന്നില്ല ഫ്ലൈറ്റ് യാത്ര.

***********************************************

💬 Comments

View all comments