0%

Chapter Title : 5 സുന്ദരികൾ - ഭാഗം 16

Author : kkstories Read All Parts 330

സ്റ്റേഷൻ വരെ.... രണ്ടു കെട്ടു വരാനുണ്ട്...." ഞാൻ നുണ പറഞ്ഞു....

"ഇപ്പൊ തന്നെ പോകണോ?.... ഇച്ചിരെ കഴിഞ്ഞിട്ടു പോയാൽ പോരേ?..." ചേച്ചിയമ്മ ചിണുങ്ങിക്കൊണ്ടു ചോദിച്ചു....

"ഇല്ല.... ഞാൻ ഊക്കു കഴിഞ്ഞിട്ടേ... ഛെ.... ഊണു കഴിച്ചിട്ടേ പോകൂ...." ഞാൻ എന്റെ നാക്ക് മനപൂർവം ഉടക്കിച്ചു....

ആ ഡയലോഗ് അത്ര അങ്ങോട്ട് ഏറ്റില്ല.... കാരണം ചേച്ചിയമ്മക്ക് ഇത്തരം വർത്തമാനങ്ങൾ ശീലമില്ലായിരുന്നു... ചേച്ചിയമ്മ പാവം ഒന്നും മനസ്സിലാകാത്ത പോലെ എന്റെ മുഖത്തേക്ക് നോക്കി.... പിന്നെ എഴുന്നേറ്റ് തിരിഞ്ഞ് അടുക്കളയിലേക്കു നടന്നു.....

ഞാനും എഴുന്നേറ്റു... ചേച്ചിയമ്മ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ഞാൻ ചേച്ചിയമ്മയുടെ വലംകൈയിൽ കയറി പിടിച്ചു... ചേച്ചിയമ്മ കൈ വിടുവിക്കാൻ ഒരു വിഭല ശ്രമം നടത്തി... ഞാൻ വിട്ടില്ല....

"കൊച്ചേ, വിടെടാ... എനിക്കു കൈ വേദനിക്കുന്നു..." ചേച്ചിയമ്മ നിന്നു ചിണുങ്ങി....

ഞാൻ പിടി ഒന്നു കൂടി മുറുക്കി... ഞാൻ വിടാൻ ഭാവമില്ല എന്നായപ്പോൾ ചേച്ചിയമ്മ എന്റെ നേരെ തിരിഞ്ഞു നിന്നു...... ഞാൻ ഒരു ചിരി തിരികെ നൽകി.....

"മോനേ കണ്ണാ വിട്.... ചേച്ചിക്കു നോവുന്നെടാ...." ചേച്ചിയമ്മ ഇടതു കൈയുടെ ചൂണ്ടു വരൽ കൊണ്ട് എന്റെ വലതു കവിളിൽ തലോടിക്കൊണ്ട് ആ നീല നയനങ്ങളിലും തേൻ ചുണ്ടുകളിലും ശൃംഗാരം നിറച്ചു വച്ച് എന്നോടു കെഞ്ചി.....

എന്റെ കൈ അയഞ്ഞു.... ചേച്ചിയമ്മ കൈ വിടുവിച്ചു.... പിന്നെ ഇരു കൈകൾ കൊണ്ടും എന്റെ മുഖം പിടിച്ചു താഴ്ത്തി....

"നല്ല കൊച്ച്.... നീ സിഗരറ്റ് വലിക്കുന്ന കാര്യം ഞാൻ അമ്മയോടു പറയില്ലാട്ടോ...." എന്നും പറഞ്ഞ് എന്റെ വലതു കവിളിൽ അമർത്തി ചുംബിച്ചു...

ഞാൻ ഒരു നിമിഷം നടുങ്ങി....

💬 Comments

View all comments