Chapter Title : 5 സുന്ദരികൾ – ഭാഗം 20
മാത്രം മനസ്സിലിട്ടു വീടിനകത്തേക്കു ചെന്നു കയറിയ ഞാൻ നേരെ ചെന്നിടിച്ചത് മുൻ വാതിൽ കടന്നു പുറത്തേക്കു വരുകയായിരുന്ന എന്റെ അച്ഛന്റെ മേൽ ആയിരുന്നു....
പരിസര ബോധം നഷ്ടപ്പെട്ടു നടന്നിരുന്ന ഞാൻ പതിയെ അച്ഛന്റെ നെഞ്ചിലേക്കു ചാഞ്ഞു.... ഞാൻ അച്ഛനെ വട്ടം കെട്ടിപ്പിടിച്ചു... അച്ഛനും കാര്യം മനസ്സിലാവാതെ ഇടംകൈ കൊണ്ട് എന്നെ ചേർത്തു പിടിച്ചു....
"ഹൈ.... ഇതെന്തു കൂത്ത്?..." അച്ഛൻ ആരോടെന്നില്ലാതെ ചോദിച്ചു....
"അച്ഛനും മകളുമായാൽ അഭിയേയും അങ്കിളിനേയും പോലെ വേണം.... എന്താ സ്നേഹം?.... ഒരാൾ മറ്റേയാൾക്കു വേണ്ടി വേണേൽ ചാവും...." ഞാൻ അച്ഛന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നു പിറുപിറുത്തു....
"അതിന് കാരണവൻമാരു മാത്രം വിചാരിച്ചാൽ പോര.... മക്കളും അതേപോലെ ആവണം..... നീ അഭ്യാസം കാണിക്കാതെ പോയേ പെണ്ണേ.... എനിക്ക് വേറെ പണിയുണ്ട്....." അച്ഛൻ എന്നെ പിടിച്ചു മാറ്റിക്കൊണ്ട് പുറത്തേക്കു പോയി.....
അതു കേട്ടപ്പോഴാണ് എനിക്ക് ശരിക്കും പരിസര ബോധം വന്നത്... ഞാൻ നാണിച്ചു മുഖം താഴ്ത്തി അകത്തേക്കു പോയി....
ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ പുറത്തു നിന്നും "വിദ്യേ..." എന്നൊരു വിളി കേട്ടു... അത് അഭിയുടെ ശബ്ദമായിരുന്നു.... ഞാൻ ഓടിയിറങ്ങി ചെന്നു....
ഞാൻ നോക്കുമ്പോൾ അഭി ഒരു കള്ളച്ചിരിയോടെ മുറ്റത്തു നിൽക്കുന്നു.... ഞാൻ അവളേയും കൂട്ടി നേരെ പോയി.... കുളക്കടവിലേക്ക്...
കുളക്കടവിലെത്തി... ഞങ്ങൾ ആ കൽപ്പടവിൽ ഇരുന്നു....
"എന്തായി ഞാൻ ചോദിച്ച കാര്യം?...." ഞാൻ ചോദിച്ചു....
"ഞാൻ അപ്പോഴേ പറഞ്ഞില്ലേ?.... ബാക്കിയെല്ലാം നിന്റെ മിടുക്കു പോലെ...." അവൾ പറഞ്ഞു.....
"എന്നാൽ നാളെ ഞാൻ നിന്നെ അന്വേഷിച്ചു നിന്റെ വീട്ടിൽ വരുമ്പോൾ നീ അവിടെ ഉണ്ടാവാൻ പാടില്ല...." ഞാൻ ഒരു
💬 Comments
View all comments