Chapter Title : 5 സുന്ദരികൾ – ഭാഗം 20
ഇങ്ങനെ വീർപ്പിച്ചു പിടിച്ചേക്കുന്നേ?.... വാ... ഊണു കഴിക്കാം...." അഭി അങ്കിളിന്റെ ഇടതു തോളിൽ തല ചായ്ച്ചു കൊണ്ട് അങ്കിളിനോടായി പറഞ്ഞു...
അപ്പോഴാണ് അങ്കിളിന്റെ മുഖം ഒന്നു തെളിഞ്ഞത്.... അങ്കിൾ അവളുടെ മുഖം പിടിച്ചുയർത്തിക്കൊണ്ട് അവളെ നോക്കി ഒന്നു ചിരിച്ചു... പിന്നെ കൈ കഴുകി വന്ന് ഊണു കഴിക്കാൻ ഇരുന്നു.... ഞങ്ങൾ മൂന്നു പേരും ഒരുമിച്ചിരുന്ന് ഊണു കഴിച്ചു....
"അഭീ,,, എനിക്ക് നിന്നോട് ശരിക്കും അസൂയ തോന്നുന്നെടീ...." ഞാൻ ഊണു കഴിക്കുന്നതിനിടെ അവളോടായി പറഞ്ഞു....
"കണ്ണു വയ്ക്കല്ലേ മോളേ.... ജീവിച്ചു പൊയ്ക്കോട്ടെ..." അവൾ തമാശ പോലെ പറഞ്ഞു....
ഊണു കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നും പുസ്തകങ്ങൾ വായിച്ചിരുന്നും സമയം തള്ളി നീക്കി..... അങ്കിൾ വീടിനു പുറത്ത് ഓരോ ജോലിയിലായിരുന്നു..... അന്ന് വൈകിട്ട് ഏകദേശം 7 മണിയായിക്കാണും ഞാൻ വീട്ടിൽ ചെന്നപ്പോൾ....
"അങ്കിളേ, അടുത്ത ശനിയാഴ്ച കാണണം...." ഞാൻ വീട്ടിലേക്ക് പോകും മുൻപ് അങ്കിളിനോടു പറഞ്ഞു....
"നേരം ഇരുട്ടി.... വാ... ഞാൻ കൊണ്ടാക്കാം...." അതും പറഞ്ഞ് ഒരു ടോർച്ചുമെടുത്ത് അങ്കിൾ മുന്നിൽ നടന്നു.... ഞാൻ പിന്നാലെയും....
അന്ന് വീട്ടിൽ ചെന്നപ്പോൾ അമ്മയുടെ വായിൽ നിന്നും ശരിക്കും കേട്ടു....
"അവള് നേരം വെളുത്തപ്പോ ഇറങ്ങിയതാ തെണ്ടാൻ.... ഊണും വേണ്ട.... ഉറക്കവുമില്ല.... നേരം ഇത്രയുമായി.... ഒരു പെൺകുട്ടി ആണെന്നുള്ള വിചാരവുമില്ല.... പോയേടത്തെങ്ങാനും കിടന്നൂടായിരുന്നോ?.... എന്തിനാ പോന്നത്?...." അമ്മ വിഷമം മുഴുവൻ പറഞ്ഞു തീർത്തു....
"ഞാൻ പെൺകുട്ടിയാണെന്ന് എനിക്ക് മനസ്സിലായി.... അങ്കിൾ ഓടിച്ചു വിട്ടതോണ്ടാ.... അല്ലെങ്കിൽ അവിടെ കിടന്നേനെ...." ഞാൻ അമ്മയ്ക്ക് മറുപടി കൊടുത്തു കൊണ്ട് എന്റെ മുറിയിലേക്കു പോയി.....
അമ്മ
💬 Comments
View all comments