Chapter Title : 5 സുന്ദരികൾ ഭാഗം 13
മുട്ടി... അമ്മ വന്നു വാതിൽ തുറന്നു...ഞാൻ അകത്തേക്കു കടന്നു....
"ങ്ഹും... വിയർപ്പ് നാറീട്ടു മേല..." ഞാൻ അകത്തേക്കു നടക്കുന്നതിനിടയിൽ അമ്മ പറഞ്ഞു....
"ചാക്ക് കെട്ടു ചുമന്നവനെ പിന്നെ ചന്ദനം മണക്കുവോ?... ഒന്നുറങ്ങണം... വല്ലാത്ത ക്ഷീണം..." അതും പറഞ്ഞു ഞാൻ മുറിയിൽ കയറി കട്ടിലിലേക്കു വീണു...
ഞാൻ ഉറക്കത്തിലേക്കു വഴുതിവീണു... എന്റെ സ്വപ്നത്തിലെപ്പോഴോ സന്ധ്യ കടന്നു വന്നു....
നമ്ര മുഖിയായി തല കുനിച്ച് എന്റെ മുന്നിൽ നിൽക്കുകയായിരുന്നു അവൾ....അവളെ വാരിപ്പുണരാനായി ഞാൻ കൈകൾ വശങ്ങളിലേക്കു വിടർത്തി.... അവൾ പതിയെ നടന്ന് എന്റെ അരികിലേക്ക് വന്നു... ഞാൻ അവളെ വട്ടം പിടിച്ച് എന്നിലേക്കു വലിച്ചടുപ്പിച്ചു... അവളുടെ നുണക്കുഴി കവിളിൽ പതിയെ ചുംബിച്ചു...
"ഛെ... ഈ ചെക്കനിതെന്നതാ ഈ കാണിക്കുന്നേ?... എടാ വിടെടാ... എടാ കൊച്ചേ... എഴുന്നേൽക്ക്.. നീ ഇന്നു പോകുന്നില്ലേ?... എന്ന ചോദ്യം കേട്ടാണ് എനിക്ക് പരിസര ബോധം വന്നത്...
ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ കാണുന്നത് എന്റെ കരവലയത്തിനുള്ളിൽ നിൽക്കുന്ന ചേട്ടത്തിയമ്മ ( എന്റെ ചേച്ചിയമ്മ) യെ ആണ്.. എന്റെ വലംകൈ ചേച്ചിയമ്മയുടെ അരക്കെട്ടിനെ ചുറ്റി പിടിച്ചിരിക്കുന്നു.... എന്റെ മുഖം ചേച്ചിയമ്മയുടെ തുടകൾക്കു നേരെയാണ്...
ഞാൻ പെട്ടെന്നു തന്നെ ആ പിടി വിട്ടു ചാടി എഴുന്നേറ്റു... ഞാനാകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയി.... ഒരു നിമിഷം ഞാൻ അങ്ങനെ തന്നെ നിന്നു...
"സോ... സോ... സോറീട്ടോ ചേച്ചിയമ്മേ... അറിയാതെ പറ്റീതാ... എ.. എ... എന്നോടു ക്ഷമിക്കണം...." ഞാൻ വിക്കി വിക്കി ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു..
"ഓ... അതൊന്നും സാരമില്ലെടാ... നീയെന്റെ കൊച്ചല്ലേ?... പോട്ടെ.. എഴുന്നേൽക്ക്... കടയിൽ പോവണ്ടേ?... എന്നും
💬 Comments
View all comments