Chapter Title : ലക്കി ഡോണർ 8 [Danmee]
മറക്കാൻ ശ്രമിച്ചു.... പക്ഷെ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ "
" കാര്യമുണ്ട് "
" എങ്ങനെ.... നീ ഞാൻ വിവാഹം വിളിക്കാൻ വന്നപ്പോൾ എങ്കിലും എന്നോട് സംസാരിച്ചിരുന്നെങ്കിൽ നമ്മുക്ക് നോക്കാമായിരുന്നു .... ഇത് ഇപ്പോൾ എല്ലാം കഴിഞ്ഞു..... എന്നെ പഠിപ്പിക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്ത മാമനെ ഞാൻ ആളുകളുടെ മുന്നിൽ നാണം കൊടുത്തില്ല "
" മായ പ്ലീസ് ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക്..... ഞാൻ അനുഭവിക്കുന്ന വേദന എന്താണെന്ന് നിനക്ക് അറിയില്ല.... പ്ലീസ് '
ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു. അവൾ എന്റെ കൈ തട്ടി മറ്റി. പക്ഷെ എന്റെ ശരീരത്തിലെ ഒരു ചരട് പൊട്ടി. എന്റെ ശരീരത്തെ എനിക്ക് നിയന്ദ്രിക്കാം എന്ന അവസ്ഥയിൽ ആയി...ഇപ്പോൾ കുറച്ച് മണിക്കൂറുകളായി നടക്കുന്നത് എന്റെ ജീവിതത്തിൽ മുൻപ് നടക്കാത്തത് ആണ്... നടക്കാത്തത് നടക്കുമ്പോൾ എന്റെ ശരീരം കൂടുതൽ ഫ്രീ ആകുന്നത്. ഞാൻ അത് ഒന്ന് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. ഞാൻ അവളുടെ രണ്ട് കയ്യും എന്റെ കൈകൾ കൊണ്ട് പിടിച്ചുകൊണ്ട് പറഞ്ഞു.
" മായ നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ..... എന്നെ തനിച്ചു ആക്കരുത്.. പ്ലീസ് പ്ലീസ് "
"ഡാ... നീ ഇപ്പോൾ പോ..... നീ ഒരുപാട് വൈകിപോയി..... നീ പോ "
അവൾ എന്റെ മുഖത്ത് നോക്കാതെ ആണ് ഇത്രയും പറഞ്ഞത്. ഞാൻ അവളുടെ മുഖത്തു പിടിച്ചു. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു.
" നീ എന്തിനാ കരയുന്നത് "
" ഞാൻ കരഞ്ഞത് ഒന്നും അല്ല "
" നിനക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ലെങ്കിൽ ഇതിന് സമ്മതിച്ചത് എന്താ "
" അമ്മയും മാമനും പറഞ്ഞു...... പിന്നെ നിന്നെ കുറിച്ച് എനിക്ക് ഒരു ഉറപ്പും ഉണ്ടായിരുന്നില്ലല്ലോ "
" ഇപ്പോൾ ഞാൻ വന്നില്ലേ.... എന്റെ കൂടെ വന്നുകൂടെ "
" ഡാ നീ പോ .... ഇനി അതൊന്നും നടക്കില്ല "
ഞാൻ അവളെ പെട്ടെന്ന് എന്നിലേക്ക് അടുപ്പിച്ചു കെട്ടിപിടിച്ചു. അവൾ ആദ്യം ഒന്ന് കുതറി... പിന്നെ എന്റെ
💬 Comments
View all comments