Chapter Title : ലക്കി ഡോണർ 8 [Danmee]
നമ്പറിൽ വിളിക്കാൻ ഒരുങ്ങിയപ്പോൾ ആണ്. എന്റെ കയ്യിൽ ഫോൺ ഇല്ലല്ലോ എന്ന് ഓർത്തത്. ഞാൻ ജംഗ്ഷനിൽ ചെന്ന് എന്റെ കയ്യിൽ ഉണ്ടായിരുന്ന ബാഗിന് ഉള്ളിൽ നിന്ന് തിരിച്ചറിയൽ കാർഡ് എടുത്തു. ഞാൻ സ്റ്റിരം മൈബൈൽ റീചാർജ് ചെയ്യാറുണ്ടായിരുന്ന കടയിൽ കയറി ഒരു സിമ്മും മൊബൈലും വാങ്ങി.
" ഇപ്പോൾ ആധാറിലും മറ്റും പുതിയ ഫോട്ടോ വെക്കാം കേട്ടോ"
കടയിലെ ചേട്ടൻ എന്നോട് പറഞ്ഞു.
" എന്താ ചേട്ടാ "
" ആല്ല അധാറിലെ ഫോട്ടോ പഴത് അല്ലെ... പുതിയത് മാറ്റം എന്ന് പറഞ്ഞതാ.... നേരിൽ കാണാനാ നീ സുന്ദരി "
" ഓ എനിക്ക് മാറ്റണം എന്ന് തോന്നുമ്പോൾ ഞാൻ മാറ്റം കേട്ടോ "
കടയിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാൻ ഈ ഉലകത്തിലെ വിനുവിനെ കണ്ടു. ഞാൻ അവനോട് ചോദിച്ചു.
" വിനു നീ ഇപ്പോൾ എന്ത് ചെയ്യുന്നു "
" ആരാ മനസിലായില്ല "
" ഡാ എന്നെ മറന്നോ.... ഞാൻ നിന്റെ കൂടെ പഠിച്ചതാ "
" ആരാ ...... എനിക്ക് ഓർമ വരുന്നില്ല "
" നീ സ്റ്റാലിന്റെ ക്ലാസ്സിൽ അല്ലായിരുന്നോ '
"അതെ പക്ഷെ നീ "
" എന്നെ മനസിലായില്ലെങ്കിൽ ഞാൻ പറയുന്നില്ല..... നീ ഇപ്പോൾ എന്ത് ചെയ്യുന്നു. "
" ഞാൻ ഇപ്പോൾ അടുത്ത ഒരു അമ്പലത്തിലെ പൂജാരി ആണ് "
" ഓഹ് .... നിന്റെ മുത്തച്ഛൻ എന്ത് പറയുന്നു "
" മുത്തച്ഛൻ മരിച്ചു കുറച്ച് ദിവസം ആയി "
" മ്മ് നീ എവിടെ
💬 Comments
View all comments