0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 1.9K

മായയെ കണ്ടു. ഞാൻ എന്താ ഇത്‌ ചിന്തിക്കാത്തത് എന്നോർത്ത് സ്വയം പാഴിച്ചു. മായയെ  ഞാനും മായി കുട്ടിമുട്ടിച്ചാൽ ഈ ലോകത്തിലെ എന്റെ പ്രശ്നം തിരുമല്ലോ. വിനുവിന്റെ പുറകെ പോയതു കൊണ്ടാവും എനിക്ക് അങ്ങനെ തോന്നാത്തത്. ഞാൻ മായയുടെ പുറകെ പോയി. ഇവളുടെ വിവഹം കഴിഞ്ഞു കാണുമോ. കഴിഞ്ഞാലും കുഴപ്പം ഇല്ല  ഇവളെ  എന്റെ കടയിലേക്ക് കൂട്ടികൊണ്ട് പോകാൻ ഞാൻ തീരുമാനിച്ചു. പക്ഷെ വിഷമത്തോടെ  ഞാൻ  ആ സത്യം മനസിലാക്കി... ഈ  ലോകത്തിൽ  മായ  ഒരു വേശ്യയാണ് . അവളുടെ പുറകെ പോയപ്പോൾ എനിക്ക്  അത് മനസിലായി.

ഒരു ദിവസം മായ അവളുടെ ക്ലൈന്റ്ന്റെ വീട്ടിൽ നിന്നും വരുമ്പോൾ ഞാൻ അവളെ തടഞ്ഞു നിർത്തി ചോദിച്ചു.

" മായ നിനക്ക്  എന്ത്  പറ്റി...... നീ എന്താ  ഈ പണി ചെയ്യുന്നത് "

" നീ ആരാ ഇതൊക്കെ ചോദിക്കാൻ "

" എന്നെ മനസിലായില്ലേ .... ഞാൻ നിന്റെ കൂടെ  പഠിച്ചിട്ടുണ്ട്..... നീയും  സ്റ്റാലിനും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നില്ലേ "

" സ്റ്റാലിൻ .......  സ്വന്തം ഇഷ്ടം തുറന്ന് പറയാൻ ധൈര്യം ഇല്ലാത്ത  മണ്ടൻ."

"  നിന്റെ മാമന്റെ കൂടെ  അല്ലായിരുന്നോ  നീയും അമ്മയും  പിന്നെ എന്ത് പറ്റി.... കാശിന് വേണ്ടിയാണ് നീ ഇത്‌ ചെയ്യുന്നത് എങ്കിൽ ഞാൻ നിന്നെ  സഹായിക്കാം "

" എനിക്ക് എന്റെ പഴയ കാര്യങ്ങൾ ഓർക്കുന്നത് ഇഷ്ടം അല്ല.... നീ വീട് ഞാൻ പോട്ടെ "

" നിനക്ക് സ്റ്റാലിനെ ഇപ്പോഴും ഇഷ്ടം ഉണ്ടോ "

" എനിക്ക് ഇപ്പോൾ ആരോടും ഒന്നും

💬 Comments

View all comments