ആ ഒരു വിളിക്കായ്‌?[Demon king]

📝 Ongoing

👁 381637 views ❤ 777 likes 💬 163 comments

ആ ഒരു വിളിക്കായ്
Aa Oru Vilikkayi | Author : Demon king

life of pain നു നിങ്ങൾ എനിക്ക് തന്ന സപ്പോർട്ടും പ്രോത്സാഹനവുമാണ് ഈ കഥ ഞാൻ എഴുതാൻ കാരണം. പെട്ടെന്നുള്ള ഐഡിയിൽ തട്ടിക്കൂട്ടി എഴുതിയ കഥയാണ് . തെറ്റുകളും കുറവുകളും ഉണ്ടെങ്കിൽ ക്ഷമിച്ച് അഭിപ്രായം കമൻറ് ആയി അറിയിക്കുക. സ്നേഹത്തോടെ  -DK♥️

പലരും പറഞ്ഞ് കേട്ടിട്ടുണ്ട് സ്വർഗ്ഗവും നരഗവും എന്നൊക്കെ. നല്ലത് ചെയ്യുന്നവൻ സ്വർഗ്ഗത്തിലും തെറ്റ് ചെയ്യുന്നവൻ നരഗത്തിലും പോകും എന്ന്. എന്നാല് സത്യം എന്തെന്നാൽ സ്വർഗ്ഗവും നരഗവും ഒക്കെ നമ്മുടെ ജീവിതം തന്നെ ആണ്. നാം ചെയ്ത തെറ്റിനുള്ള ശിക്ഷയും നാം ചെയ്ത നല്ലതിന് ഉള്ള സന്തോഷവും ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മേ തേടി വരുന്നു. ചെകുത്താനും ദൈവവും നാം തന്നെ ആകുന്നു. സ്വർഗ്ഗവും നാരഗവും നാം തന്നെ നിർമിക്കുന്നു.

എന്റെ പേര് ദിയ ലക്ഷ്മി. നന്ദ ഗോപാലൻ മേനോന്റെയും സുഭദ്ര ദേവിയുടെയും ആണും പെണ്ണും ആയ ഒരുവൾ. പത്ത് തലമുറക്ക് ഉള്ള സ്വത്ത് ഇപ്പൊൾ തന്നെ ഉണ്ട്. എല്ലാ ഒറ്റ മക്കളോടും മാതാപിതാക്കൾ കാണിക്കുന്ന അതേ വഷളാക്കൽ എനിക്കും കിട്ടിയിട്ടുണ്ട്. അത് കുറച്ച് കൂടി പോയി എന്ന് വേണമെങ്കിൽ പറയാം. അമ്മ അതിനു എതിരായിരുന്നു.

ഒരാളെ ടാർഗറ്റ് ചെയ്ത് അവരെ maximam വെറുപ്പിച്ചു നാണം കെടുത്തുകയും അടിമയെ പോലെ പിന്നാലെ നടത്തുകയും ചെയ്യുക.

അത് എനിക്കൊരു ലഹരി തന്നെ ആണ്. പത്തിൽ പഠിക്കുമ്പോൾ തന്നെ ഞാൻ എന്റേതായ ഗംഗ് നിർമിച്ചു. ഞാൻ ,

📚 Chapters

1 published

Related Stories

💬 Comments

View all comments