0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 650
കോളേജിൽ പോയി. ആദ്യ വർഷ വിദ്യാർത്ഥികൾ ഇന്ന് വരുന്നത് കൊണ്ട് എന്നെ ഫസ്റ്റ് ഈയർ സ്റ്റുഡന്റ് ആയി തെറ്റിദ്ധരിക്കും എന്ന് എനിക്ക് ഉറപ്പാണ്. കോളേജ് ഗേറ്റ് തുറന്ന ഉടൻ തന്നെ ഒരു ചേച്ചി എന്നെ കൈകാണിച്ചു വിളിച്ചു. ചേച്ചിയെ കണ്ടപ്പോൾ എനിക്ക് ഒരു പ്രത്യേക ഫീൽ ആണ് തോന്നിയത്. സ്നേഹം കിട്ടാത്തതു കൊണ്ട് അത് എന്ത് ഫീൽ ആണെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷേ ആ ചേച്ചിയുടെ കണ്ണുകൾ. അത് എന്റെ അമ്മയുടെ കണ്ണുകൾ പോലെ ആണ്. ചാര കളറിൽ കുംഗുമം മിക്സ് ചെയ്ത പോലെ ഒരു കളർ. കറക്റ്റ് അമ്മയെ പോലെ... പെട്ടെന്ന് ചേച്ചി എന്നോട് അവിടെ ഉള്ള ഒരു പെങ്കൊച്ചിനെ ഉമ്മ വയ്ക്കാൻ പറഞ്ഞു. എനിക്ക് അതിൽ തല താഴ്ത്തി മാത്രം ആണ് സാധിച്ചത്. അതിനു റോഷൻ ചേട്ടന്റെ കയ്യിൽ നിന്ന് കിട്ടി മൂക്കിലേക്ക് തന്നെ. കണ്ണിൽ നിന്ന് കുറച്ച് കണ്ണുനീർ വന്നു. മുഖം ഒക്കെ കഴുകി ഹെഡ് മാഷിനെ കണ്ട് ക്ലാസ്സിൽ എത്തിയപ്പോൾ അതാ ഇരിക്കുന്നു ചേച്ചിയും കൂട്ട് കരും പിന്നെ ഒന്നും നോക്കിയില്ല. അവരുടെ അടുത്ത് പോയി ഇരുന്നു. എന്നെ ഗ്യങ്ങിൽ എടുത്തു എന്ന് ചേച്ചി പറഞ്ഞപ്പോൾ ഞെട്ടലും സന്തോഷവും ഒരുമിച്ച് വന്നു. ഇൗ ഞാറാഴ്ച പാർട്ടിയ്ക്ക് വരാൻ പറഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തിൽ സൗഹൃദത്തിന്റെ സ്വാത് ഞാൻ അനുഭവിക്കാൻ പോകുകയാണ്."". -
പിന്നെ മറച്ച പേജുകൾ എല്ലാം ശൂന്യം ആയിരുന്നു. കാരണം അതിനു ശേഷം അവന്റെ കയ്യിൽ ഇൗ ഡെയറി ഉണ്ടായിരുന്നില്ല. അന്ന് ആദ്യമായി എന്റെ തെറ്റുകൾക്ക് ഞാൻ പശ്ചാത്തപിച്ചു . എന്റെ ജീവിതത്തിൽ എന്നെ സ്നേഹിച്ചവരെ ഞാൻ വിഷമിപ്പിക്കുകയും വെറുപ്പിക്കുകയും ആണ് ചെയ്തിട്ടുള്ളത്. ആ ഡയറിയിൽ ഉള്ള ഫോട്ടോ അവന്റെ അമ്മയുടെ ആണെന്ന് എനിക്ക് മനസ്സിലായി. ആ ഫോട്ടോയും ആയി ഞാൻ കണ്ണാടിക്ക് മുന്നിൽ പോയി. അവൻ പറഞ്ഞത് ശരിയാണ്. അവന്റെ അമ്മയുടെ അതേ കണ്ണുകൾ ആണ് എന്റേതും. അതാണ് അവൻ എന്നോട് ഇത്രയും അടുപ്പം കാണിക്കാൻ ഉള്ള കാരണം. എന്നാല് അവൻ ! ദ്രോഹിച്ചവരെയും വേദനിപ്പിച്ചവരെയും കരയിപ്പിച്ചവരെയും സ്വന്തം കൂടപ്പിറപ്പായി കണ്ടു.

💬 Comments

View all comments