0%

Chapter Title : ആ യാത്രയിൽ [ആൽബി]

Author : alby Read All Parts 157

ആ യാത്രയിൽ Aayaathrayil | Author : Alby

അവലംബം:ഞാൻ കണ്ട ഒരു ഷോട്ട് ഫിലിം.പേര് "കിട്ടുവോ"

ഡിസംബറിലെ ഒരു പുലരി......... മഞ്ഞുതുള്ളികൾ വീണ് നനുത്ത പ്രഭാതം.അന്ന് ആ പ്രഭാതത്തിൽ, മഞ്ഞുകാലത്തിന്റെ കുളിരിൽ നാല് കൂട്ടുകാർ ചേർന്നൊരു യാത്ര പുറപ്പെട്ടു.ബാംഗ്ലൂർ നഗരത്തിന്റെ തിരക്കിൽ നിന്നും പുറത്തുകടന്ന് ഷിമോഗയിലെ ജോഗ് ഫാൾസ് ലക്ഷ്യമാക്കിയുള്ള യാത്ര.

"..ജോഗ് ഫാൾസ്.."ഇന്ത്യയിലേ തന്നെ അപകടസാധ്യതയുള്ള വെള്ളച്ചാട്ടങ്ങളുടെ കണക്കിൽ രണ്ടാം സ്ഥാനം.സഹ്യാദ്രിയുടെ മനോഹാരിതക്കൊപ്പം ശരാവതി നദി ഒരുക്കിവച്ചിരിക്കുന്ന അത്ഭുത പ്രതിഭാസം.അങ്ങോട്ടേക്കാണ് അവരുടെ യാത്ര. തികച്ചും അവരുടേതായ ലോകം. ആ ലോകത്തിൽ ചെറുപ്പത്തിന്റെ എല്ലാ രുചിക്കൂട്ടുകളും ഉണ്ട്.കാറിൽ പോപ്പ് സംഗീതം ചെറിയ സ്വരത്തിൽ അലയടിക്കുന്നു.

പാതയോരങ്ങളിൽ ആ വാഹനം ഒതുക്കിനിർത്തി ലഹരിയുടെ സുഖം നുകർന്ന്, അതിന്റെ കൂട്ട് വിടാതെ അവരുടെ യാത്ര തുടരുന്നു.യാത്രക്ക് ഇടയിലും ആ വാഹനത്തിനുള്ളിൽ മദ്യം നുകർന്നുകൊണ്ട് തങ്ങളുടെ യൗവ്വനം ആസ്വദിക്കുന്ന ഒരു പറ്റം ചെറുപ്പക്കാർ.ലഹരി അവരെ നിയന്ത്രിച്ചു തുടങ്ങിയിരിക്കുന്നു.

"ഇന്നെനിക്ക് നിങ്ങളോട് ഒരു കഥ പറയണം.ഇതുവരെ ഞാൻ പബ്ലിഷ് ചെയ്യാതെവച്ച കഥയാ,അതെനിക്ക് പറയണം"ലഹരി തന്നെ കീഴടക്കിത്തുടങ്ങിയ സമയം ജിമിൽ തന്റെ കൂട്ടുകാരോടായി പറഞ്ഞു.

"തുടങ്ങിയോ നിന്റെ എഴുത്ത് വീണ്ടും" അടുത്തിരുന്ന സുഹൃത്തിന്റെ വക ചോദ്യം.

ആ......എഴുത്തൊക്കെ നേരത്തെ തീർന്നതാ.പക്ഷെ പബ്ലിഷ് ചെയ്യാൻ അയക്കുമ്പോ എഡിറ്റേഴ്സ് സമ്മതിക്കുവോന്നാ.കാരണം ക്ലൈമാക്സ്‌ ഇത്തിരി പ്രശ്നാ.

അല്ല ആരാ നീ കണ്ടെത്തിയ പുതിയ കഥാപാത്രം.

തത്കാലം ഞാൻ തന്നെ.ബാക്കി വഴിയെ......

"ഇവിടെയിപ്പോ നമ്മൾ മാത്രം അല്ലെ ഉള്ളു,പറയെടാ"മറ്റൊരു സുഹൃത്ത് ലിനോ ആയിരുന്നു അത്‌.

"വിട്...... വിട്..........."വീണ്ടും ആദ്യം ചോദിച്ച സുഹൃത്ത് ബോണിയിൽ നിന്നും ശബ്ദമുയർന്നു.

"ആദ്യം ഇത് വിടും എന്നിട്ട് കഥയും" ജിമിൽ കയ്യിലിരുന്ന മദ്യം ഒറ്റവലിക്ക് തീർത്തിട്ട് ഒരു പുക നീട്ടിയെടുത്തു.

"ഇത് വിടാൻ അല്ല.കഥ വിടാൻ ആണ്'"ഡ്രൈവിൽ ആയിരുന്ന ലിനോ അല്പം ഗൗരവം നടിച്ചു.

"ആഹ്.... കിടന്ന് പിടക്കാതെ.....ഞാൻ തുടുങ്ങുവാ എന്റെ ലിനോ....പക്ഷെ അല്പം പഴയ കഥയാണെന്ന് മാത്രം" ശേഷം അവൻ പറഞ്ഞുതുടങ്ങി. ***** "നട്ടുച്ച സമയം.സൂര്യൻ മുകളിൽ കത്തി ജ്വലിച്ചങ്ങനെ നിക്കുവാ.താഴെ ബസില് അതിലും ചൂടായിട്ട് ഞാനും. അതുവരെ ബസിലുണ്ടായിരുന്ന ഒരു ഇളം തണുപ്പ്

💬 Comments

View all comments