Chapter Title : ആ യാത്രയിൽ [ആൽബി]
അങ്ങിറങ്ങിയപ്പൊ,ദാ ബസ് മുഴുവൻ തണുപ്പിക്കുന്ന ഒരു കാറ്റ്...... ഒരു തണുത്ത കാറ്റ്."
"ആ എന്നിട്ട്......"
ഇടക്ക് കേറല്ലേ നിധിഷേ.ഞാൻ പറയട്ടെ.......ജിമിൽ വീണ്ടും തന്റെ കഥ തുടർന്നു.
"ആ കാറ്റ്.... അല്ല ചില്ല്..... തൊട്ടാൽ മുറിയുന്ന ചില്ല്..... അത് ഒഴിഞ്ഞു കിടന്ന സീറ്റിൽ വന്നിരുന്നു.ഡബിൾ ബെൽ മുഴങ്ങി.ബസ് മുന്നോട്ടെടുത്തു അവൾ ഹെഡ് ഫോൺ കാതിൽ വച്ച് തന്റെ ഫോൺ നോക്കിയിരിക്കുന്നു. വിരലുകൾ അതിനൊത്തു ചലിക്കുന്നുണ്ട്.ആരും തൊടാത്ത ആ ചില്ല് ഞാൻ തൊടാൻ തന്നെ തീരുമാനിച്ചു.ഞാൻ ചുറ്റും ഒന്ന് ശ്രദ്ധിച്ചു.തിരക്ക് കുറഞ്ഞ സമയം. അവിടെയിവിടെ ഒന്നോ രണ്ടോ സീറ്റ് കാലിയാണ്.മൂന്ന് നാല് പേർ നിക്കുന്നു.അവരാരും തന്നെ ശ്രദ്ധിക്കുന്നില്ല എന്നെനിക്ക് തോന്നി. അല്ലെങ്കിൽ അവരുടെ ലോകം മാത്രം ശ്രദ്ധിക്കുന്നവർ.ഞാൻ അവരുടെ സീറ്റിനോട് ചേർന്നുനിന്നു"
"തൃക്കാക്കര....തൃക്കാക്കര....... തൃക്കാക്കരയിൽ ഇറങ്ങാൻ ഉള്ളവർ വാട്ടാ"ഡോർ ചെക്കർ വിളിച്ചുപറയുന്നത് കേട്ട് അവളുടെ അടുത്തിരുന്ന ഒരു സ്ത്രീ എണീറ്റു.
ങേ..... തൃക്കാക്കര?????
കഥയുടെ പശ്ചാത്തലം നമ്മുടെ നാട് തന്നെയാണ് നിധിഷേ.തുടങ്ങിയല്ലെ ഉള്ളു, അപ്പോഴേക്കും ചോദ്യത്തിന്റെ അമ്പ് തൊടുക്കല്ലേ.
എന്നാ നീ പറയ്...... ***** "വണ്ടിപോട്ടെ.... വണ്ടിപോട്ടെ.....ആ സ്ത്രീ ഇറങ്ങിയതും ചെക്കർ ഡബിൾ ബെല്ലടിച്ചു.കണ്ടക്ടർ ടിക്കറ്റ് കൊടുക്കാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.ആരെങ്കിലും ഇനി ടിക്കറ്റ് വാങ്ങാൻ ഉണ്ടോ എന്ന് വിളിച്ചുചോദിക്കുന്നുണ്ട്.ഞാനൊന്ന് തിരിഞ്ഞു നോക്കുമ്പോൾ അയാൾ പിന്നിലെ ഡോർ പടിയിൽ നിന്ന് കളക്ഷൻ ബാഗിലേക്ക് വക്കുകയാണ് ഞാനപ്പോഴും അവരിരിക്കുന്ന സീറ്റിന്റെ കമ്പിയിൽ പിടിച്ചു നിൽക്കുന്നു.അവർ വിൻഡോ സൈഡിലേക്ക് നീങ്ങിയിരുന്നിരുന്നു"
ഒന്ന് വേഗം പറയെടാ ഉവ്വേ.ആകാംഷ കൊണ്ട് ബോണിയുടെ ശബ്ദം വീണ്ടും.
ബോണി സാറ് മൂഡിലായി അല്ലെ. ഞാൻ പറയുവല്ലേ....ഒരു റൗണ്ട് കൂടി കഴിഞ്ഞിട്ടാവാം ബാക്കി. ***** അപ്പോഴേക്കും സൈഡിൽ ഒതുക്കി നിർത്തിയശേഷം ലിനോ അടുത്തത് ഒഴിച്ചിരുന്നു.മൂവരും ചേർന്നത് തീർത്തശേഷം സിഗരറ്റ് കൊളുത്തി മാറിമാറി പുകയെടുത്തു.വിശാലമായ ആ ഹൈവേയുടെ വശങ്ങളിൽ നീണ്ടുനിവർന്നു കിടക്കുന്ന പാടം. അവിടെ സൂര്യകാന്തി വിളഞ്ഞുകിടക്കുന്നു.ചെറിയ കാറ്റിൽ ആ പൂക്കൾ ആടിക്കളിക്കുന്നു. ഉദിച്ചുയർന്ന സൂര്യനെക്കണ്ട് അവരുടെ സന്തോഷം ഇരട്ടിച്ചതായി ജിമിലിന് തോന്നി.അവർക്കൊപ്പം പുറത്തേക്കിറങ്ങിയ അവൻ ആ പൂക്കളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി.
"ഹേയ് ഇരിക്കണോ?"ആ ചോദ്യമാണ് എന്നെ ഉണർത്തിയത്.ഒരു ഞെട്ടലോടെ ഞാൻ
💬 Comments
View all comments