Chapter Title : ആ യാത്രയിൽ [ആൽബി]
ഉണ്ട് എന്ന് കരുതുന്ന ഒരാളുടെയടുത്ത് പത്തു മിനിറ്റ് സംസാരിച്ചാൽ അതൊന്നും ഒന്നുമല്ലാതായിപ്പോകും. പക്ഷെ ചിലരുടെയടുത്ത് സംസാരിക്കുംതോറും അയാളുടെ സൗന്ദര്യം കൂടിക്കൊണ്ടിരിക്കും. എനിക്ക് തന്നിൽ അതാണ് ഫീൽ ചെയ്തത്.ഞാൻ വിചാരിക്കുന്നു ഒരാളുടെ സൗന്ദര്യം അയാളുടെ സ്വഭാവത്തിലാണ് എന്ന്.
ചേതൻ ഭഗത്ത് പറഞ്ഞത് പോലെ നമ്മുടെ ബന്ധം ഒരു എഗ്രിമെന്റാ. റേസിങ് കാറിൽ ഇരിക്കാം,പക്ഷെ അത് ഓടിക്കാൻ പാടില്ല.ഏത്രകാലം റേസിങ് കാറിൽ ഇങ്ങനെ ഓടിക്കാതെയിരിക്കാൻ പറ്റുമെന്ന് ഞാനൊന്ന് നോക്കട്ടെ.
ആന്റി പതിയെ തലയാട്ടിച്ചിരിച്ചുകൊണ്ട് താടിക്ക് കൈ കൊടുത്തു.അവരെഴുന്നെറ്റ് എനിക്ക് അരികിലേക്ക് വന്നു.
പെട്ടെന്നാണ് അത് സംഭവിച്ചത്.ഒരു കാര്യത്തിനും ഒരു ഗ്യാരന്റിയും ഇല്ലന്ന് ആന്റി പറഞ്ഞത് സത്യാ. വണ്ടി ഓടിക്കാതെ വണ്ടിക്കകത്തിരുന്നാലും വരേണ്ടത് വരികതന്നെ ചെയ്യും. ***** പെട്ടന്ന് ലിനോ വണ്ടിയൊതുക്കി. ജിമിൽ ചാടിയിറങ്ങി റോഡിന്റെ വക്കിലേക്ക് നിന്നു.അതോടെ കുടിച്ച കള്ളും പറഞ്ഞ കഥയും പഴശിയുടെ വാളോട് കൂടി പുറത്തേക്ക് വന്നു. സംഭവിച്ചതെല്ലാം നല്ലതിന്,ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന് ആണൊ എന്നറിയണ്ടേ???? """""""വേണം""""""""
ക്ലൈമാക്സിൽ എന്താണ് സംഭവിച്ചു കാണുക എന്ന് വെറുതെ ജിമിൽ തന്റെ കൂട്ടുകാരോട് ചോദിച്ചു.അവർ പറഞ്ഞ മറുപടി..... ഹോ......
ലിനോ:നീ വാള് വക്കണ ടൈമിംഗ് കണ്ടപ്പൊ ഞാൻ വിചാരിച്ചു പണി തിരിച്ചാ കിട്ടിയെന്ന്.
നിനക്ക് അങ്ങനെ തോന്നിയോ?
ഹേയ് ചുമ്മാ..... കല്യാണത്തിന് പോയിട്ട് ബിരിയാണി കഴിക്കാതെ വന്ന ചരിത്രം നമുക്കില്ലല്ലൊ.
ബോണി സാറിനോടാ????
തിരക്കായത് കൊണ്ട് നീ നാടൻ അടിച്ചു പൊന്നുകാണും.ബിരിയാണി കഴിക്കാൻ ഇനിയും സമയം ഉണ്ടല്ലോ.
നിധിഷേ..... നിനക്കൊ??
എന്നാലും സച്ചിനെ തെണ്ടികൾ പുറത്താക്കിയില്ലേ.....ചെറ്റകൾ....
നീ നിർത്തിക്കോ നിധി.നീയെന്താ പറയാൻ പോണേന്ന് എനിക്കറിയാം.
"എടാ എന്നിട്ട് നിനക്ക് കിട്ടിയോ?"
💬 Comments
View all comments