0%

Chapter Title : ആദി ദി ടൈം ട്രാവലർ [ചാണക്യൻ]

Author : Kambikathakal Read All Parts 318

നിഷ്കു ആണല്ലേ മാഷേ? ഈ ആറ്റിറ്റ്യൂഡ് കണ്ടിട്ട് എനിക്ക് അങ്ങനാ തോന്നുന്നേ "

ഞാൻ നിഷ്കു ഒന്നുമല്ല. ഞാൻ പൊതുവെ ഇങ്ങനാ"

ആദി എങ്ങനൊക്കെയോ മറുപടി പറഞ്ഞു.
അവനു അവളെ എങ്ങനെങ്കിലും അവിടുന്ന് പറഞ്ഞു വിടണമെന്നുണ്ടായിരുന്നു. കാരണം ഒരു പെൺകുട്ടിയുമായി സംസാരിച്ചു നിൽക്കുന്നത് കണ്ടാൽ സ്റ്റാഫ്‌ റൂമിൽ അതൊരു  ടോക്ക് ആകുമോ എന്ന് അവൻ ഭയന്നിരുന്നു.

അപ്പോഴാണ് സ്കൂൾ കോംബൗണ്ടിൽ ഉള്ള വിപുലമായ പച്ചക്കറി തോട്ടം അവളുടെ ശ്രദ്ധയിൽ പെട്ടത്. അവൾ അത് സാകൂതം നോക്കി.

പല തരം പച്ചക്കറികൾ അവിടെ കൃഷി ചെയ്ത് വിളയിച്ചിരുന്നു. കൂടാതെ ഔഷധ ചെടികളും കറിവേപ്പും മറ്റും സമൃദ്ധമായി അവിടെ ഉണ്ടായിരുന്നു.

"ഇത് കൊള്ളാല്ലോ ഈ തോട്ടം. ഇതാരുടെ വകയാ? "

പച്ചക്കറി തോട്ടത്തിൽ നിന്നും കണ്ണുകളെടുത്ത് വാസുകി ചോദിച്ചു.

"എന്റെ കീഴിലാ അതിന്റെ ഡ്യൂട്ടി. ഞാനും എന്റെ പിള്ളേരും കൂടി ചെയ്തതാ."

"വൗ ഇറ്റ്സ് അമേസിങ്"

വാസുകി ഉത്സാഹത്തോടെ അവനോട് പറഞ്ഞു. അതുകേട്ടതും ആദി നെഞ്ചു വിരിച്ചു നിന്നു.

"Ok ആദി മാഷേ... പിന്നെ കാണാം. എനിക്ക് കുറച്ചു തിരക്കുണ്ട് കേട്ടോ.. ബൈ "

അവനു നേരെ കൈ വീശി കാണിച്ചു വാസുകി സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു.ആദിയെ നോക്കി പുഞ്ചിരിച്ച ശേഷം അവൾ അവനെ മറി കടന്നുപോയി.വാസുകി വിദൂരതയിലേക്ക് മറയുന്നവരെ നോക്കിക്കൊണ്ട് ആദിയും.

(തുടരും)

Nb : ലോക്ക് ഡൗണിന്റെ സമയത്ത് കുറെ ടൈം ട്രാവൽ പടം കുത്തിയിരുന്ന് കണ്ടു... ആ ഒരു പ്രാന്തിൽ ഇരുന്ന് എഴുതിയതാ.. ?ഒരു കുഞ്ഞു കഥയാ കേട്ടോ... ?നല്ലതാണേൽ തുടരാം... അക്കിലിസ് മുത്തേ വാസുകി എന്ന പേര് ഞാൻ അടിച്ചു മാറ്റിയിട്ടുണ്ട് കേട്ടോ.. ???
അപ്പൊ സൈറ്റിലെ എല്ലാ വായനക്കാർക്കും adv ചാണക്യന്റെ വക ഹാപ്പി ക്രിസ്മസ്.
സ്നേഹത്തോടെ ചാണക്യൻ.... !!!

💬 Comments

View all comments