Chapter Title : ആദി ദി ടൈം ട്രാവലർ [ചാണക്യൻ]
ചമ്മലോടെ കൈകൊണ്ട് വായിപൂട്ടിവച്ചു അവനെ കോപത്തോടെ തിരിഞ്ഞു നോക്കി. ആദി ക്ഷമാപണത്തോടെ അവളെ നോക്കി.
"ഇവിടാണോ തനിക് ഇറങ്ങണ്ടേ "
"അതേ"
ആദി തലയാട്ടി
"
അപ്പൊ ഞാൻ മാഷേ എന്ന് വിളിച്ചത് വെറുതെയായില്ല അല്ലേ?ഹ്മ്മ്.. ഞാൻ സ്കൂളിന്റെ മുൻപിൽ ഇറക്കി തരാം."
ആദി വേണ്ടാന്നു പറയാൻ വന്നതും അവൾ സ്കൂട്ടി സ്കൂൾ കോംബൗണ്ടിലേക്ക് എടുത്തിരുന്നു.സ്കൂളിന്റെ മുൻപിൽ ഉള്ള വലിയ ഞാവൽ മരത്തിന്റെ ചുവട്ടിൽ അവൾ സ്കൂട്ടി നിർത്തി.
ആദി ആയാസ്സപ്പെട്ടു അതിൽ നിന്നും ചാടിയിറങ്ങി. അവൾ തന്റെ ഹെൽമെറ്റ് ഊരി സ്കൂൾ ചുറ്റുപാടിലൂടെ കണ്ണുകൾ ഓടിച്ചു.
അവളുടെ കണ്ണുകളിൽ വല്ലാത്തൊരു നൊസ്റ്റു തിളങ്ങുന്ന പോലെ അവനു തോന്നി.അവൾ പതിയെ ശ്വാസം ഒന്നു വലിച്ചു വിട്ടു.
ക്ലാസ്സുകളിൽ നിന്നും ഉയരുന്ന കുട്ടികളുടെ കലപിലകളും ടീച്ചേഴ്സിന്റെ കോലാഹലങ്ങളും മേശയ്ക്ക് കിട്ടുന്ന ചൂരലടി ശബ്ദവും ഗ്രൗണ്ടിൽ പൊടി പറത്തി ഓടി കളിക്കുന്ന കുട്ടികളും കഞ്ഞിപ്പുരയിൽ നിന്നും വമിക്കുന്ന കറിയുടെ മണവും ഒക്കെ ആസ്വദിച്ചു അവൾ ഇരുന്നു.
"താങ്ക്സ് ലിഫ്റ്റ് തന്നതിന്"
ആദി പോകാനായി തിരിഞ്ഞു
"പോകല്ലേ മാഷേ.. മാഷിന്റെ പേര് പോലും പറഞ്ഞില്ലല്ലോ എന്നോട്.. ഒന്നുമില്ലെല്ലും ഞാൻ ഇവിടെ വരെ ലിഫ്റ്റ് തന്നതല്ലേ ? "
കുസൃതി ചിരിയോടെ അവൾ പറഞ്ഞു
ആദി അത് കേട്ടതും അല്പം ധൈര്യം സംഭരിച്ചു നിന്നു. പൊതുവെ പെൺകുട്ടികളോട് ഇടപഴകി അവനു അത്ര പരിചയമില്ലായിരുന്നു. ഒരു പെൺ സുഹൃത്ത് പോലും അവനനുണ്ടായിരുന്നില്ല .ആദ്യമായാണ് ഒരു പെൺകുട്ടിയോട് ഇത്രയ്ക്കും അവൻ അടുത്തിടപഴകുന്നത്.
"എന്റെ പേര് ആദി ശങ്കർ. ഞാൻ ഇവിടെ ഫിസിക്സ് ടീച്ചർ ആണ്.
"ഗുഡ്. ഞാൻ വാസുകി. ഒരു ജേർണലിസ്റ് ആണ് കേട്ടോ . "
വാസുകി അവനു നേരെ കൈ നീട്ടി. അത് കണ്ടതും അല്പം വിറയലോടെ അവൻ അവൾക്ക് നേരെ കൈ നീട്ടി.
"രാവിലെ രണ്ടെണ്ണം അടിക്കാത്തോണ്ടാവും ഈ വിറയൽ അല്ലേ ? "
അവന്റെ കയ്യിലെ വിറയൽ അനുഭവിച്ചറിഞ്ഞതും വാസുകി അവനെ കള്ള ചിരിയോടെ നോക്കി. ആദി ഒന്നും മനസ്സിലാകാത്ത പോലെ അവളെ തുറിച്ചു നോക്കി.
"ഹോ നിങ്ങൾ അസ്സൽ ഒരു
💬 Comments
View all comments