Chapter Title : ആദി ദി ടൈം ട്രാവലർ [ചാണക്യൻ]
നിർമിതമായ മേശയ്ക്ക് സമീപം ആദി വീൽ ചെയർ പതിയെ ഓടിച്ചു കൊണ്ടു വന്നു.
അവിടെ ഹാങ്ങറിൽ തൂക്കിയിരുന്ന വെളുത്ത ഓവർ കോട്ട് കയ്യിൽ എടുത്തു അസ്‌ലം ധരിച്ചു. മേശപ്പുറത്തു ഇരുന്ന സ്റ്റെതസ്കോപ്പ് കഴുത്തിലിട്ട് അവൻ ആദിക്ക് സമീപം വന്നു നിന്നു.
"പ്രൊഫസർ ബ്ലഡ് പ്രഷറും പൾസ് റേറ്റും ചെക്ക് ചെയ്യട്ടെ? "
"ചെയ്തോളൂ അസ്‌ലം. ഞാൻ റെഡി "
"യപ്പ് സാർ.. ഇന്നലത്തെ ടാബ്ലെറ്സ് പ്രൊഫസർ കഴിച്ചില്ലല്ലോ മറന്നുപോയോ?"
ടാബ്ലെറ്സ്ന്റെ പാക്കറ്റ് ചെക്ക് ചെയ്തുകൊണ്ട് അസ്‌ലം സംശയത്തോടെ ചോദിച്ചു.
"ഹാ ഞാൻ മറന്നു അസ്‌ലം. ഇന്നലെ ഞാൻ വല്ലാതെ ടെൻസ്ഡ് ആയിരുന്നു സോ..."
"ഞാൻ പറഞ്ഞിട്ടില്ലേ പ്രൊഫസർ പഴയ കാര്യങ്ങൾ എപ്പോഴും റീതിങ്ക് ചെയ്യരുതെന്ന്. മൈൻഡ് എപ്പോഴും ഫ്രീ ആക്കി വക്കണം ഈ മിഷൻ കഴിയുന്നവരെ "
"എനിക്ക് അറിയാം അസ്‌ലം. ബട്ട് പലപ്പോഴും എന്റെ കണ്ട്രോൾ പോകുന്നു. "
"എല്ലാം ശരിയാവും പ്രൊഫസർ. എനിക്ക് വിശ്വാസമുണ്ട്."
അസ്‌ലം ആദിയുടെ ചുമലിൽ കൈവച്ചു ആശ്വസിപ്പിച്ചു.
അസ്‌ലം റിമോട്ട് എടുത്ത് മേശയുടെ ഉയരം ക്രമീകരിച്ചു. അതിനു ശേഷം ആദിയുടെ കൈ സൂക്ഷ്മതയോടെ മേശയ്ക്ക് മുകളിൽ അഡ്ജസ്റ്റ് ചെയ്തു വച്ച ശേഷം അവൻ ഒരു ബോക്സിൽ ഉള്ള ട്രാന്സ്പരെന്റ് ആയിട്ടുള്ള ഷീറ്റിന്റെ പീസ് കയ്യിൽ എടുത്തു പിടിച്ചു.
അതിനു ശേഷം ആ പീസ് ആദിശങ്കരന്റെ
കയ്യിൽ അസ്‌ലം ഒട്ടിച്ചു വച്ചു. അല്പ സമയം കഴിഞ്ഞതും ട്രാന്സ്പരെന്റ് ഷീറ്റിൽ ചുവന്ന നിറത്തിൽ ഡിജിറ്റുകൾ കാണുവാൻ തുടങ്ങി.
അത് കൂടിയും കുറഞ്ഞു വന്നുകൊണ്ടിരുന്നു.
"ബിപി നോർമൽ ആണ്. ഇറ്റ്സ് ഫൈൻ.. പൾസ് റേറ്റ്
💬 Comments
View all comments