Chapter Title : ആദി ദി ടൈം ട്രാവലർ [ചാണക്യൻ]
സമയത്ത് അദ്ദേഹം ഒരു ഫോട്ടോയിലേക്ക് നോക്കി നിൽക്കുന്നത് നീ കണ്ടില്ലേ?"
"ഹാ കണ്ടു "
"ആ ഫോട്ടോയിൽ ഉള്ള പെൺകുട്ടിയുടെ മുഖം നിനക്ക് ഓർമ്മയുണ്ടോ? "
"യപ്പ് നല്ല ഓർമയുണ്ട്. "
"Ok എങ്കിൽ ആ കുട്ടിയുടെ ഫേസ് കട്ടും കുവിയുടെ ഫേസ് കട്ടും സെയിം ആണോ എന്ന് നോക്കിയേ? "
അവനിജ പറഞ്ഞു കഴിഞ്ഞതും റിതിക ആകാംക്ഷയോടെ കുവിയുടെ മുഖത്തേക്ക് ചുഴിഞ്ഞു നോക്കി..
അതിന്റെ ക്യാമറ കണ്ണുകൾ പൊടുന്നനെ മിന്നി തിളങ്ങി. റിതിക അവനിജയെ അത്ഭുതത്തോടെ നോക്കി.
"അവനിജ യു ആർ റൈറ്റ്. ആ ഫോട്ടോയിലെ പെൺകുട്ടിയുടെയും കൂവിയുടെയും ഫേസ് സെയിം ആണ്. ആ കുട്ടി ആരാണ്? "
റിതികയുടെ ചോദ്യം കേട്ടതും അവനിജ ശ്വാസം വലിച്ചെടുത്തു മുഖം വെട്ടിച്ച് അവളെ നോക്കി.
"ആ പെൺകുട്ടി ആദി സാറിന്റെ വൈഫ് ആയിരുന്നു. മരിച്ചുപോയി. "
"ശോ പാവം തന്നെ"
റിതികയ്ക്ക് അത് കേട്ടതും സങ്കടം വന്നു.അവനിജ ഒന്നും മിണ്ടാതെ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
കുവി ട്രേ കയ്യിൽ പിടിച്ചു തിരിച്ചു F സെക്ഷനിലേക്ക് പോയി.
ടെസ്റ്റുകൾ കംപ്ലീറ്റ് ചെയ്ത ശേഷം റിതികയും അവനിജയും വിഷൻ ലാബ്സ് മൊത്തത്തിൽ ചുറ്റി കറങ്ങാനായി ഇറങ്ങി. വളരെ മനോഹരമായ ആർക്കിടെക്ട് രീതികൊണ്ടും അത്യുജ്ജലമായ ഇന്റീരിയർ ഡിസൈനിങ് കൊണ്ടും വിഷൻ ലാബ്സ് ഇന്ത്യയിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു.
ലാബിന്റെ സൗന്ദര്യം നുകർന്നുകൊണ്ട് റിതിക
നടന്നു.ഒരു ദിവസം മുഴുവൻ നടന്നു കണ്ടാലേ ഇത് തീരുകയുള്ളൂ എന്ന് അവൾക്ക് തോന്നി.
"എനിക്ക് മുൻപ് ഇവിടെ വർക്ക് ചെയ്തോണ്ടിരുന്നത് ആരാ?
💬 Comments
View all comments