0%

Chapter Title : ആദി ദി ടൈം ട്രാവലർ [ചാണക്യൻ]

Author : Kambikathakal Read All Parts 908

"

റിതിക തന്റെ സംശയം പ്രകടിപ്പിച്ചു.

"ടെസ്സ എന്ന് പേരുള്ള പെണ്ണായിരുന്നു. "

"എന്തിനാ അവൾ ഇവിടത്തെ ജോബ് റിസൈൻ ചെയ്തേ? "
"ആൾടെ മാര്യേജ് ആണ്. നെക്സ്റ്റ് വീക്ക്‌. അതാണ്‌ പോയത്."

അവനിജ പറഞ്ഞു.

"കൂൾ "

"അല്ല മോളെ നീ ഒരുത്തനുമായി കമ്മിറ്റഡ് ആയിരുന്നില്ലേ? കോളേജിൽ പഠിക്കുമ്പോൾ തൊട്ടേ ഉള്ളതല്ലേ? നീ എന്നോട് പറഞ്ഞത് എനിക്ക് നല്ല ഓർമയുണ്ട്"

അവനിജ ഓർത്തെടുത്തു.

"ഹ്മ്മ് ആയിരുന്നു. "

"ആഹാ ഒരു തേപ്പ് മണക്കുന്നുണ്ടല്ലോ മോളെ.. വാട്ട്‌ ഹാപ്പെൻഡ്? "

"ഹേയ് തേപ്പ് ഒന്നുമില്ല... 2 വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ ആള് മരിച്ചുപോയി. എന്നെ ഒറ്റക്കാക്കിയിട്ട് അവൻ പോയി, ഒരു ജീവിതാന്ത്യം വരെ ഒരാൾക്ക് എത്രത്തോളം സ്നേഹം കൊടുക്കാൻ പറ്റുമോ അത്രയും സ്നേഹം എനിക്ക് തന്നിട്ടാ അവൻ പോയെ അങ്ങ് സ്വർഗത്തിലേക്ക്"

ഇടർച്ചയോടെ റിതിക പറഞ്ഞു. അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.

"സോറി റിതിക"

അവനിജ ക്ഷമാപണത്തിന്റെ സ്വരത്തിൽ അവളുടെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു.
"ഹേയ് ഇറ്റ്സ് ഫൈൻ "

"എന്തായിരുന്നു ആൾടെ പേര്? "

"വിപിൻ "

റിതിക അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.പിന്നീട് അല്പ സമയം അവർക്കിടയിൽ മൗനം തളം കെട്ടി കിടന്നു.

വിഷൻ ലാബ്സ് മൊത്തം കണ്ടു കഴിഞ്ഞ ശേഷം അവർ തിരിച്ചു മെയിൻ സെക്ഷനിലേക്ക് എത്തി. അവിടെ അസ്‌ലവും അങ്കിതും കമ്പ്യൂട്ടറിൽ എന്തൊക്കെയോ തിരക്കിട്ട പണികളിൽ ആയിരുന്നു.

ഇടക്ക് കിട്ടിയ ഫ്രീ ടൈമിൽ അവർ റിതികയുമായി കൂടുതൽ അടുത്തു. സമയം
ഉച്ചയോടടുത്തതും അവനിജയെ ഒരു
ഹെല്പിനായി അങ്കിത് കൈ കാട്ടി വിളിച്ചു.

💬 Comments

View all comments