0%

Chapter Title : ആദിനന്ദിതം 💖 [Trooper]

Author : kkstories Read All Parts 835

പറഞ്ഞു.

ചിഞ്ചു എന്നെ ഒന്നുടെ മുറുക്കെ ഇറുക്കി പിടിച്ചുകൊണ്ടു ഉറക്കത്തിലേക്ക് മയങ്ങി വീണു.

ഞാൻ അവളുടെ തലമുടിയിൽ കൂടെ പതിയെ തലോടി കൊണ്ട് ചേർത്ത് പിടിച്ചു. അപ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ട്.

എത്ര നല്ല സന്തോഷത്തോടെ ആയിരുന്നു അച്ഛനും, അമ്മയും, ഞാനും എന്റെ അനിയത്തിയും അടങ്ങുന്ന ഈ കൊച്ചു കുടുംബം ജീവിച്ചത്. ഉള്ളത് വെച്ച് സന്തോഷിക്കാൻ പഠിച്ചവർ.

എല്ലാം ഒരു ദിവസം കൊണ്ട് മാറി മറിഞ്ഞു.

അതെ ചിഞ്ചു പറഞ്ഞത് പോലെ ജീവിതത്തിൽ ഇനി അർഥമുണ്ടാകുമോ, സന്തോഷമുണ്ടാകുമോ അറിയില്ല. കാരണം ഞാനും നേടിയത് മുഴുവനും അവരുടെ സന്തോഷത്തിനായിരുന്നു. ഇന്ന് അച്ഛന്റെയും അമ്മയുടേയും ചിതയ്ക്ക് തീ കൊളുത്തിയത് മുതൽ ഇന്ന് അവർ ഒരു ഓർമ്മയുടെ നിഴലായി മാറിയിരിക്കുന്നു 🥺. എന്റെ കണ്ണിൽ കൂടെ കണ്ണുനീർ ഒഴുകി.............

ഓർമവെച്ച കാലം മുതൽ ബന്ധുക്കൾ എന്ന് പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. കാരണം അച്ഛനും അമ്മയും വേറെ ഒരു നാട്ടിൽ നിന്നും സ്നേഹിച്ചു ഒളിച്ചോടി കല്യാണം കഴിച്ചവരാണ്. അച്ഛന്റെ അമ്മയും അച്ഛനും പണ്ടേ മരിച്ചവരാണ്. ഒറ്റമോനായിരുന്നു അച്ഛൻ.

അമ്മ ആണെങ്കിൽ പേരുകേട്ട തറവാട്ടിലെ ആയിരുന്നു. അമ്മയ്ക്ക് അച്ഛനും, അമ്മയും രണ്ട് ഏട്ടന്മാരും ആണ് ഉള്ളതെന്ന് പണ്ട് പറയുമായിരുന്നു.

കൂടുതലൊന്നും അവരെക്കുറിച് പറയില്ലായിരുന്നു. അത് അമ്മയ്ക്ക് വിഷമം ആകുമെന്ന് കരുതി ഞങ്ങളും കൂടുതലൊന്നും ചോദിക്കാറില്ല. ഇതെല്ലാം കൊണ്ട് തന്നെ പറയത്തക്ക ബന്ധുക്കൾ ഒന്നും ഞങ്ങൾക്കില്ല. ആകെ ഉള്ളത് തൊട്ടപ്പുറത്തുള്ള രാധിക ചേച്ചിയും കുടുംബവും ആണ്. അവർക്ക് 8 വയസ്സുള്ള ഒരു മോനും ഉണ്ട് 'കിച്ചു'.........!

നമ്മൾ ഓരോരുത്തരും ജീവിതത്തിന്റെ മോശം ഘട്ടത്തിൽ

💬 Comments

View all comments