Chapter Title : ആദിനന്ദിതം 💖 [Trooper]
സ്വയം ചോദിക്കുന്ന ഒന്നാണ്,
"നമ്മളെ മാത്രമെന്താ ദൈവമേ ഇങ്ങനെ പരീക്ഷിക്കുന്നത് " എന്ന്.
അല്ല ദൈവം ഉണ്ടോ ഉണ്ടെങ്കിൽ എന്ത് ക്രൂരനാണ് അല്ലെ.
ഞാൻ മാത്രമല്ല ഭൂരിഭാഗം മിഡിൽ ക്ലാസ്സ് കുടുംബത്തിലുള്ള മൂത്ത മോനായിട്ട് ജനിച്ച എല്ലാവരുടെയും ആഗ്രഹം ആണ്, അല്ല ലക്ഷ്യമാണ് കുടുംബത്തെ നല്ലനിലയിൽ കൈ പിടിച്ചുയർത്തുക എന്നത്. അതും പഠിക്കുന്നവർ പഠിച്ചും അല്ലാത്തവർ അധ്വാന വിയർപ്പു കൊണ്ടും ആ ലക്ഷ്യത്തിലേക്ക് എത്താൻ ശ്രമിക്കുന്നു.
ഞാനും ഇതുപോലെതന്നെ ആണ്, പഠിക്കാൻ വലിയ ഇഷ്ട്ടമായിരുന്ന്
, എന്ന് വെച്ച് ബുജ്ജി ടൈപ് ഒന്നുമല്ല ഒരു മിഡിൽ ബെഞ്ച്ക്കാരൻ, അത്യാവിശ്യം പഠിപ്പും ഒഴപ്പും ആയി കഴിഞ്ഞു കൂടിയവൻ.
ചെറുപ്പം മുതലേ ടീച്ചർമ്മാര് നമ്മളോട് ചോദിക്കുന്ന ചോദ്യമാണ് "വലുതാകുമ്പോൾ എന്താകാനാണ് ആഗ്രഹം " എന്ന് എല്ലാവരും ഡോക്ടർ, എൻജിനിയർ, ആർമി, പോലീസ് എന്നിങ്ങനെ പറയുമ്പോൾ അന്ന് ഞാനും ഒരു വെയ്റ്റിന് " എനിക്ക് ഡോക്ടർ ആകാനാണ് ഇഷ്ട്ടം "എന്ന് പറഞ്ഞു.
+2ന് ശേഷം എല്ലാവരും അവരവരുടെ ആഗ്രഹങ്ങൾ തേടി പോയപ്പോൾ ഞാനും ഒരു ശ്രമം നടത്തി.
ജീവിതത്തിൽ എന്തെങ്കിലും ആയി തീരണം എന്നോ അതോ കുടുംബത്തെ നല്ല നിലയിൽ എത്തിക്കണം എന്നോ എന്തെന്നറിയില്ല ഒരു തരം വാശിയോടെ NEET എന്ന എൻട്രൻസ് എക്സാം ആദ്യ ശ്രമത്തിൽ തന്നെ പാസ്സായി. കേരളത്തിൽ MBBS പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ട്ട സ്ഥലമായ കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ അഡ്മിഷനും കിട്ടി.
ഇതാണ് എന്റെ ജീവിതത്തിൽ പണത്തെക്കാൾ പുറമെ എന്റെ അച്ഛനും അമ്മയ്ക്കും കൊടുക്കാൻ സാധിച്ച വിലപിടിപ്പുള്ള സമ്മാനം. തിരിച്ചു എനിക്ക് കിട്ടിയത് ഏതൊരു മിഡിൽ
💬 Comments
View all comments