0%

Chapter Title : ആദിനന്ദിതം 💖 [Trooper]

Author : kkstories Read All Parts 838

ക്ലാസ്സ്‌ ബോയ് ഉം ആഗ്രഹിക്കുന്ന പോലെ എന്തോ വെട്ടിപിടിച്ചെടുത്ത ഒരു അച്ഛന്റെയും അമ്മയുടെയും സന്തോഷ ദിനമായിരുന്നു.

"ഈ നിമിഷത്തിൽ ദൈവം എത്ര നല്ലവനാണ് അല്ലെ". 🙂

അങ്ങനെ ജീവിതത്തിന്റെ സമാധാനയത്തിന്റെയും അന്തരീക്ഷം ദിവസങ്ങളും വർഷങ്ങളും ആയി കൊഴിഞ്ഞു പോയി. 4 വർഷത്തിനു ശേഷം ഡോക്ടർ എന്ന പദവിലേക്കും ഞാൻ എത്തിപ്പെട്ടു. അതിനു ശേഷം എന്ത് നല്ല ദിവസങ്ങളായിരുന്നു.

സിറ്റിയിൽ തന്നെയുള്ള വലിയ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ നീണ്ട 2 വർഷമായി ജോലി ചെയ്തു കൊണ്ടിരിക്കുന്നു. അവിടെ ഡോ.ആദിദേവ് എന്ന പേര് ഉയരാൻ വലിയ താമസം ഉണ്ടായിരുന്നില്ല. എല്ലാവരും ഇഷ്ട്ടപെടുന്ന, ഡിമാൻറ്റുള്ള ഒരു ഹൗസ് സർജൻ ആയി ഞാനും മാറി.

ജീവിതത്തിലെ കഷ്ടപ്പാടുകൾ ഓരോന്നായി തുടച്ചു മാറ്റികൊണ്ടിരുന്നു. ഇന്ന് അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബം ആയി ഞങ്ങളും മാറി.

അങ്ങനെ സന്തോഷത്തോടെ കഴിഞ്ഞു പോകുമ്പോഴാണ്. ഇന്നത്തെ ദിവസം.!

"എന്ന നീ ചിഞ്ചുവിന്റെ കൂടെ അവളുടെ പ്രോഗ്രാമിന് അമ്പലത്തിലേക്ക് കൊണ്ടുപോ, ഞാനും കാർത്തുവും കൂടെ കല്യാണത്തിന് പോയി പെട്ടന്ന് അമ്പലത്തിലേക്ക് എത്തിക്കോളാം എന്താ. "

" ഓഹോ, ആയിക്കോട്ടെ, രണ്ടുപേരും പോയി പെട്ടന്ന് വന്നാൽ മതി, അല്ലെങ്കിൽ ഇവള് വീട് തലകുത്തി മറിക്കും. "

ഞാൻ അച്ഛനോടും അമ്മയോടും ഒരു ചിരിയോടെ പറഞ്ഞു.

"പോടാ തെണ്ടി" ചിഞ്ചു അതും പറഞ്ഞു ഓടി. ഇല്ലെങ്കിൽ അവളുടെ നടുപ്പുറം ഇന്ന് പിളർത്തും ഞാൻ 😅.

ഞാൻ അവിടെയുള്ള പ്ലാസ്റ്റിക് ഡബ്ബി എടുത്ത് ഒരേറ് കൊടുത്ത് കൃത്യം ഉന്നമായതുകൊണ്ട് അവളുടെ ഏഴയലത്തു വരെ എത്തിയില്ല. അവള് വീണ്ടും കളിയാക്കി ചിരിച്ചു കൊണ്ടിരുന്നു.

"ആഹ്, അതുപിന്നെ

💬 Comments

View all comments