0%

Chapter Title : ആദിനന്ദിതം 💖 [Trooper]

Author : kkstories Read All Parts 839

നീ പ്രേത്യേകം പറയണണോ കണ്ണാ. ഇവളുടെ പ്രോഗ്രാമിന് മുന്നിൽ തന്നെ ഉണ്ടാകും നീ അല്ലെ ഓരോ ഒഴിവ് പറയുന്നത് അല്ലെ മോളെ "

"അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മേ "

ചിഞ്ചു എനിക്കിട്ട് വീണ്ടും ഒന്ന് താങ്ങി

വേറൊന്നും അല്ല അമ്പലത്തിൽ ഉത്സവം സമാപനം ആണ് ഇന്ന്. ചിഞ്ചുവിന്റെ ക്ലാസിക്കൽ ഡാൻസ് ആയ ഭരതനാട്യം ഉണ്ട് ഉച്ച കഴിഞ്ഞ്. മാത്രമല്ല അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മോളെ കല്യാണവും ഉണ്ട്.

ചിന്നുവിന്റെ പ്രോഗ്രാം ഉള്ളതു കൊണ്ട് ഞാനും അവളും പോകുന്നില്ല മാത്രമല്ല അവളുടെ പ്രോഗ്രാം തുടങ്ങുന്നതിനു മുമ്പ് നമ്മൾ എല്ലാവരും സ്റ്റേജിന്റെ മുന്നിൽ തന്നെ ഉണ്ടാകണം, അഥവാ ഇല്ലെങ്കിൽ അവള് പേര് പോലെ തന്നെ തനി ദുർഗ്ഗയാകും.

കഴിഞ്ഞ പ്രോഗ്രാമിന് ഞാൻ ഹോസ്പിറ്റലിൽ ഇന്ന് എത്താൻ വൈകിയതിന് ഇവള് കാണിച്ചു കൂട്ടിയ ഷോ എന്റമ്മോ നാഗവല്ലി ആണെന്നാ വിചാരം. ലാസ്റ്റ് ഒരു ഡയറി മിൽക്ക് ഒതുക്കേണ്ടി വന്നു എനിക്ക് ആ കേസ് 😼.

രാവിലെ തന്നെ അച്ഛനും അമ്മയും ഞാൻ അവർക്ക് വേണ്ടി വാങ്ങി കൊടുത്ത മാരുതി സ്വിഫ്റ്റ് dzire ൽ യാത്ര പറഞ്ഞു ഇറങ്ങി.

"കണ്ണാ അപ്പവും മുട്ടക്കറിയും കിച്ചണിൽ ഉണ്ട്, രണ്ടുപേരും തല്ല് കൂടാതെ എടുത്ത് കഴിച്ചോണം കേട്ടോ."

അമ്മ ഞങ്ങളോടായി പറഞ്ഞു. ഞാനും ചിഞ്ചുവും ഭയങ്കര ഒത്തൊരുമയാ അതാ അമ്മ അങ്ങനെ പറഞ്ഞെ 😁.

"ഇന്ന് എന്താണ് പ്രത്യേകിച്ച് ഒരു സ്പെഷ്യലായിട്ട് ഒക്കെ, അല്ലെങ്കിൽ എപ്പോഴും ഒരു ഉണക്ക പുട്ടും കടലക്കറിയും "

ചിഞ്ചു ഒരു കളിയായി അത് പറഞ്ഞപ്പോ അമ്മയും അച്ഛനും പരസ്പരം

💬 Comments

View all comments