0%

Chapter Title : ആദിനന്ദിതം 💖 [Trooper]

Author : kkstories Read All Parts 840

നോക്കി പുഞ്ചിരിയും തന്ന് കൈവീശി താറ്റയും തന്നിട്ട് പോയതാണ്. ആ നിമിഷം അറിയില്ലായിരുന്നു അവർ ഞങ്ങൾക്ക് രണ്ടാൾക്കും നൽകിയ അവസാന യാത്ര പറച്ചിലാണെന്ന്.............................!

ഞാനും ചിഞ്ചുവും ഭക്ഷണവും കഴിച്ചു, അമ്പലത്തിലേക്ക് പുറപ്പെട്ടു. അവിടെ എത്തി ഒന്ന് തൊഴുതു ഇറങ്ങിഎപ്പോഴാണ്, എന്റെ ചങ്ക് കൂട്ടുകാരനായ അഭി വരുന്നത്.

"നീ എവിടെപ്പോയി പെറ്റ് കിടക്കുവാരുന്നാടാ, നേരെത്തെ വരാമെന്ന് പറഞ്ഞിട്ട് "

ഞാൻ അവനോടായി പറഞ്ഞു. സാധാരണ ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞാൽ തിരിച്ചു ഒരു തെറിയെങ്കിലും പറയുന്നവനാണ് ഇപ്പൊ എന്റെ മുഖത്തോട്ട് തന്നെ നോക്കി നിൽക്കുന്നത്.

"എന്തെടാ എന്ത് പറ്റി, അടുത്ത വള്ളി പിടിച്ചോ "

"ഏയ്‌ നീയും ചിഞ്ചുവും കൂടി പെട്ടന്ന് വാ നമ്മുക്ക് ഒരിടം വരെ അത്യാവശ്യമായി പോകണം"

അവൻ എന്നോടും ചിഞ്ചുവിനോടും പറഞ്ഞു.

"അപ്പൊ എന്റെ പ്രോഗ്രാമോ "

"നമ്മുക്ക് പെട്ടന്ന് വരാം നിങ്ങള് വേഗം വാ എന്റെ കാറിൽ പോകാം "

അവന്റെ മുഖം കണ്ടിട്ട് എന്തോ എനിക്ക് പന്തികേട് തോന്നി. എന്നാലും ഞാൻ മറിച്ചൊന്നും ചോദിച്ചിക്കാൻ നിന്നില്ല. ഞാനും ചിഞ്ചുവും അവന്റെ കൂടെ കാർ പാർക്ക്‌ ചെയ്ത സ്ഥലത്തേക്ക് നടന്നു.

കാർ അവൻ സിറ്റി ഹോസ്പിറ്റൽ റോഡിലേക്ക് കയറ്റി. എനിക്ക് പതിയെ ടെൻഷൻ വരാൻ തുടങ്ങി. അഭിയാണെങ്കിൽ കാറിൽ കയറിയത് മുതൽ ഒന്നും സംസാരിക്കുന്നതും ഇല്ല.

അവൻ കാർ ഹോസ്പിറ്റൽ പാർക്കിങ്ങിൽ നിർത്തി എന്നെയും ചിഞ്ചുവിനെയും കൂട്ടി ICU ലക്ഷ്യമാക്കി നടന്നു.

"എന്താടാ എന്താ പറ്റിയെ പറയടാ "

"എന്താ അഭിയേട്ട, ഒന്ന് പറ "

ഞാനും ചിഞ്ചുവും മാറിമാറി ചോദിച്ചിട്ടും അഭി

💬 Comments

View all comments