0%

Chapter Title : ആദിനന്ദിതം 💖 [Trooper]

Author : kkstories Read All Parts 841

ഒന്നും പറഞ്ഞില്ല.

ICU മുന്നിൽ എത്തിയപ്പോഴേക്കും കണ്ടു എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ഡോ.കിരണും മറ്റു നേഴ്സ് മാരും കൂടി രണ്ട് സ്ട്രക്ചർ ട്രോളിയിൽ വെള്ള പുതപ്പിച്ച രണ്ട് ശരീരങ്ങൾ പുറത്തേക്ക് കൊണ്ടുവരുന്നത് . മുഖം വ്യക്തമായതോടെ എനിക്കും ചിഞ്ചുവിനും പിടിച്ചു നിൽക്കാൻ ആയില്ല ഒരു പൊട്ടി കരച്ചിലോടെ ഞങ്ങൾ അവരെ കെട്ടിപിടിച്ചു കരഞ്ഞു.

അപ്പോഴേക്കും എന്റെ മറ്റു രണ്ട് കൂട്ടുകാരും എത്തി.

അഭിയും വിവേകും കൂടെ ഞങ്ങളെ മാറ്റി നിർത്തി കൊണ്ട് ചേർത്ത് പിടിച്ചു.

"ഇതിനായിരുന്നോടാ അവര് യാത്ര പറഞ്ഞു പോയത്. ഞങ്ങ..., ഞങ്ങള് എങ്ങനെ സഹിക്കുമെടാ,.. ഇനി... ഇനി ഞങ്ങൾക്കാരാടാ ഉള്ളത് 😭. അവരോട് ഒന്ന് എണീക്കാൻ പറയടാ."

കരഞ്ഞു കൊണ്ട് ഞാൻ അഭിയെ കെട്ടിപ്പിടിച്ചു എന്തൊക്കെയോ പറഞ്ഞു. കരച്ചിലിന്റെ ഇടയിലും എന്റെ വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു...

"ബസ്സും കാറും ആയി കൂട്ടിയിടിച്ചതാടാ"

അഭി വിവേകിനോടായി പറയുന്നതായി കേട്ടു.

ചിഞ്ചു എന്നെയും കെട്ടിപ്പിടിച് കരഞ്ഞുകൊണ്ടിരിന്നു.

പിന്നെ എല്ലാം ഒരു മരവിപ്പ് ആയിരുന്നു അമ്മയുടെയും അച്ഛന്റെയും ചിതയ്ക്ക് തീ കൊളുത്തുന്നത് വരെ... ആരെക്കയോ എന്തൊക്കെയോ പറഞ്ഞു അതൊക്കെ ഏതൊരു ലോകത്തെന്ന പോലെ യന്ത്രികമായി ചെയ്തു... ഒന്ന് മാത്രമറിയാം അവര് ഞങ്ങളെ ഒറ്റയ്ക്കാകിയിട്ട് പോയി. അച്ഛൻ , അമ്മ എന്നത് ഓർമ്മയുടെ നിഴലായി മാറിയിരിക്കുന്നു 🥺......

ഞാൻ ഒന്നുടെ ഉറങ്ങുന്ന ചിന്നുവിനെ ചേർത്ത് പിടിച്ചു.. ഇല്ല മനസ്സ് തകരാൻ പാടില്ല. ഇനി മുതൽ ഇവൾക്ക് വിഷമം വന്നാലും സന്തോഷം വന്നാലും ചേർത്തു പിടിക്കാൻ ഞാൻ മാത്രമേ ഉള്ളൂ... ആ ഞാനും കൂടെ വിഷമിച്ചിരുന്നാൽ അവളുടെ ജീവിതം തകരും.

💬 Comments

View all comments