Chapter Title : രേവതി-കൂട്ടുകാരന്റെ ചേച്ചി [GhostRiter]
എന്താണെന്ന് വെച്ചാൽ, ഞാൻ അടുക്കളയിലേക്ക് പോകുമ്പോൾ പേഷ്യൻ്റ് ഇവിടെ അനങ്ങാതെ കിടക്കണം എന്നാണ്.
അല്ലെങ്കില് വീഴുന്ന വീഴ്ചയ്ക്ക് പിന്നെ ആംബുലൻസ് വിളിക്കേണ്ടി വരും.”
“ഓഹോ, എനിക്ക് നടക്കാൻ പറ്റില്ലെന്നാണോ വിചാരം?” അവൾ തമാശയായി കണ്ണ് ഉരുട്ടി നോക്കി, എഴുന്നേൽക്കാൻ ശ്രമിക്കുന്നതുപോലെ കാണിച്ചു.
“അയ്യോ വേണ്ട വേണ്ട, ഇരിക്ക്! രാഹുൽ വന്ന് എന്നെ തല്ലിക്കൊല്ലും,” എന്ന് പറഞ്ഞുകൊണ്ട് ആദിത്യൻ വേഗം അടുക്കള ഭാഗത്തേക്ക് നടന്നു.
ആ ചെറിയ കോമഡിയും പരസ്പരമുള്ള കുറിക്ക് കൊള്ളുന്ന മറുപടികളും ആ ഉച്ച നേരത്തെ അന്തരീക്ഷത്തിന് പെട്ടെന്ന് വല്ലാത്തൊരു ഉണർവ് നൽകിയിരുന്നു. അടുക്കളയിൽ എന്താണ് കഴിക്കാൻ ഉള്ളതെന്ന് നോക്കാൻ പോയ ആദിത്യന്റെ ചുണ്ടിൽ അപ്പോഴും ഒരു ചെറു ചിരി മാഞ്ഞിരുന്നില്ല.
അവൻ അടുക്കളയിലെ മേശപ്പുറത്ത് രാഹുലിന്റെ അമ്മ മൂടിവെച്ച പാത്രങ്ങൾ തുറന്ന് നോക്കി. ഉച്ചയ്ക്കുള്ള ചോറും മീൻ കറിയും എല്ലാം റെഡി ആയിരുന്നു. പ്ലേറ്റിലേക്ക് എടുക്കണ്ട പണി മാത്രമേ ഉള്ളൂ.
ചെറിയൊരു പാത്രത്തിലേക്ക് കുറച്ച് ചോറും കറിയും എടുത്ത് വെച്ച്, അവൻ ഒരു ഗ്ലാസ് വെള്ളവുമായി തിരികെ സ്വീകരണമുറിയിലേക്ക് നടന്നു.
ഊണു കഴിഞ്ഞു ആ ഉച്ച നേരം വളരെ ശാന്തമായി കടന്നുപോയി. ഇടയ്ക്ക് ചെറിയ തമാശകളും പഴയ സ്കൂൾ ഓർമ്മകളും പറഞ്ഞ്, രണ്ടുപേരും ആ സമയം ആസ്വദിക്കുകയായിരുന്നു.
പുറത്തെ ചൂടും ബഹളങ്ങളും ഒന്നും ഇല്ലാതെ ആ വീടിനുള്ളിൽ ഒരു പ്രത്യേക സമാധാനം നിറഞ്ഞു നിന്നിരുന്നു.
ഭക്ഷണം കഴിച്ച പാത്രങ്ങളും ആയി ആദിത്യൻ അടുക്കളയിലേക്ക് പോയി. അപ്പോൾ രേവതി കണ്ണടച്ച് കിടക്കുക ആണ്.
പക്ഷേ അവളുടെ മനസ്സ് മറ്റെന്തോ ആലോചനയിലാണ്. ആദിത്യൻ അടുക്കളയിൽ നിന്ന് തിരികെ
💬 Comments
View all comments